ഉപനിഷത്ത് പഠനം
അറുപത്തിരണ്ടാം ദിവസം
ഈശാവാസ്യം
അറുപത്തിരണ്ടാം ദിവസം
ഈശാവാസ്യം
യേശുക്രിസ്‌തു ഒരു ജൂതനാണെന്ന് അറിയാത്ത ആളുകളുണ്ട്. കാറല്‍മാര്‍ക്‌സ് അതായിരുന്നു എന്നറിയാത്ത കമ്മ്യൂണിസ്റ്റുകാരുമുണ്ട്. മാര്‍ക്‌സ് എതിര്‍ത്തത് ഈ സെമറ്റിക് മതങ്ങളെയായിരുന്നു എന്നറിയാത്ത എത്രയോ ആളുകള്‍ ഇവിടെയുണ്ട്. ഉപനിഷത്ത് ദര്‍ശനങ്ങളെ ഒരു തരത്തിലും എതിര്‍ക്കാന്‍ പറ്റില്ല. ഇതിനെ എതിര്‍ക്കുകയാണെങ്കില്‍ നമ്മുടെ അസ്ഥിത്വം തന്നെ പൊയ്‌പ്പോവും. നിലനില്‍പ്പുതന്നെ ഇല്ലാതെയാകും. പക്ഷേ നമ്മളെന്തുചെയ്‌തു? സെമറ്റിക് മതങ്ങളുടെ കൂട്ടത്തില്‍ ഈ സനാതനധര്‍മ്മത്തെയും കൂടെ കൂട്ടി എതിര്‍ത്തു. അതാണ് കേരളത്തില്‍ ഈയൊരു അവബോധം ജനതയ്‌ക്കില്ലാതെ പോയത്. നമുക്ക് പറ്റിയിട്ടുള്ള ഏറ്റവും വലിയ വീഴ്‌ച അതാണ്. വേറെ എവിടെയും ഈ ദോഷം ഉണ്ടായിട്ടില്ല.
ഹിമാലയത്തിലൊക്കെ പോയിക്കഴിഞ്ഞാല്‍ കുട്ടികള്‍ പറഞ്ഞുതരും ഇതൊക്കെ. തപോവന്‍സ്വാമികള്‍ പറയും: പശുക്കളൊക്കെ തമ്മില്‍ കണ്ടുകഴിഞ്ഞാല്‍ ശിവോഹം എന്നാണ് പറയുന്നത്. നമുക്ക് തോന്നും ഇതൊക്കെ ഗഹനമാണോ എന്ന്? ഒന്നുമല്ല. വളരെ ലളിതമാണ്. ഇത് കുട്ടികള്‍ക്ക് പോലും അറിയാം. ഹിമാലയത്തിന്റെ ഒരു സൗന്ദര്യം അതാണ്. ഹിമാലയത്തിലാണ് ഇത് ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്ന സ്ഥലം. അതുകൊണ്ട് തന്നെ ആശുപത്രികളും വേറെ കുഴപ്പങ്ങളും ഒന്നുമില്ലാത്ത സ്ഥലമാണ്.
ഋഷികേശ് കഴിഞ്ഞാല്‍പിന്നെ മാംസാഹാരമൊന്നും ഇല്ല. അതുകൊണ്ട് തന്നെ വലിയ ഹോസ്‌പിറ്റലുകള്‍ ഒന്നും തന്നെയില്ല. അവിടെയവിടെയായി ഒന്നുരണ്ട് ഡിസ്‌പെന്‍സറികള്‍ കാണാം അത്രതന്നെ. അവിടെ വരുന്നവര്‍ ടൂറിസ്റ്റുകളാണ്. അല്ലാതെ ഹിമാലയത്തിലുള്ളവര്‍ ആശുപത്രികളില്‍ കിടക്കാറില്ല. പ്രകൃത്യാനുസാരികളായി ഈയൊരു സത്യം ഉള്‍ക്കൊണ്ട് വലിയ വലിയ സൗധങ്ങളൊന്നും കെട്ടിപ്പടുക്കി താമസിക്കുന്നില്ല. അവര്‍ക്കറിയാം ഈ സത്യം.
ഇവിടെ ഉപയോഗിക്കുന്ന ``യഃ'' എന്നുള്ളതിന് ചിന്മയാനന്ദസ്വാമികള്‍ പറയുന്നത്: ഇതൊരു യൂണിവേഴ്‌സല്‍ പ്രോനൗണ്‍ ആണ്. ``യഃ, സഃ'' എന്നുള്ളതൊക്കെ. അതില്‍ പെടാത്തവന്‍ ഇല്ല. എല്ലാ അതിര്‍വരമ്പുകളെയും അവന്‍ ഭേദിക്കുന്നു. എന്നിട്ട് എല്ലാറ്റിനേയും സമാശ്ലേഷിക്കും. ``യഃ'' ആരോ ആകട്ടെ. ഏതവനാണെങ്കിലും കാട്ടുകള്ളനാണെങ്കിലും കുഴപ്പമില്ല.

(തുടരും....)
No comments:
Post a Comment