ഉപനിഷത്ത് പഠനം
അറുപത്തിനാലാം ദിവസം
ഈശാവാസ്യം
അറുപത്തിനാലാം ദിവസം
ഈശാവാസ്യം
മോന് കെമിസ്ട്രി പഠിച്ചിട്ടില്ല്യേ? H2O എന്ന് പഠിച്ചിട്ടില്ല്യേ. ജലമെന്ന് പറഞ്ഞാല്‍ എന്താണ്? ഹൈഡ്രജനും, ഓക്സിജനും. അതില്‍ എത്ര ഹൈഡ്രജന്‍ കണങ്ങളുണ്ട്? എത്ര ഓക്സിജന്‍ കണങ്ങളുണ്ട്? അപ്പോള്‍ അവന് പറഞ്ഞുതരും. H2O എന്ന്. ഹൈഡ്രജന്റെ രണ്ട് ആറ്റവും, ഓക്സിജന്റെ ഒന്നും. ഇതാണ് ഒരു ജലകണം. ഇതുപോലെയുള്ള ഒരേര്‍പ്പാടാണ് പഞ്ചീകരണം. ഈ പഞ്ചമഹാഭൂതങ്ങള്‍ പഞ്ചീകരിക്കപ്പെട്ടതാണ് ഈ പ്രപഞ്ചം. ഇങ്ങനെ നന്നായി സയന്‍സ് പറഞ്ഞുതന്നവരാണ് നമ്മുടെഋഷീശ്വരന്മാര്.
കുട്ടികളോട് നാം പറഞ്ഞുകൊടുക്കേണ്ടത്. ഇതാണ്. മോനെ, നമ്മുടെ ആചാര്യന്മാര്, മോന് ഇപ്പോള്‍ സ്കൂളില്‍ പോയി പഠിക്കുന്നില്ല്യേ, ഇതേപോലത്തെ ഒരു സംവിധാനം പണ്ടേക്കുപണ്ടേ ഇവിടെ ഉണ്ടായിരുന്നു. അവര്‍ ഈ വിശ്വത്തെ പഠിപ്പിച്ചുതന്നത് കഥകള്‍ ഉപയോഗിച്ചുകൊണ്ടാണ്. അവരുടെ ഫോര്‍മാറ്റ് അതാണ്. കഥാരൂപത്തില്‍. അവര്‍ വെറുതെ ഹൈഡ്രജന്‍ എന്നൊന്നും പറയില്ല. ഹൈഡ്രജന്‍ ഒരു രൂപം കൊടുക്കും. മീശയും കണ്ണും, പ്രത്യേക യൂണിഫോമൊക്കെ നല്കി ഹൈഡ്രജന്റെ മൊത്തം ഗുണഗണങ്ങള്‍ പറയും. വേണമെങ്കില്‍ ഹൈഡ്രജന്‍ വേണ്ടി ഭാര്യയെ ഉണ്ടാക്കുകയും, അതില്‍ കുട്ടികളെ സൃഷ്ടിക്കുകയും അങ്ങനെ ഹൈഡ്രജനെ ഒരു രാജ്യത്ത് വസിക്കുന്ന രാജാവാക്കി തന്നെ അവതരിപ്പിക്കുന്നു. അതാണവരുടെ രീതി. അങ്ങനെയവര്‍ സമുദ്രത്തെക്കുറിച്ച്, പര്‍വ്വതങ്ങളെക്കുറിച്ച്, വൃക്ഷങ്ങളെക്കുറിച്ച് എല്ലാറ്റിനേയും കഥാരൂപത്തിലാണ് നമുക്ക് അവതരിപ്പിച്ചുതന്നിട്ടുള്ളത്. ഈ വിശ്വത്തെ മുഴുവന്‍ പഠിപ്പിച്ചുതന്നത് കഥയിലൂടെയാണ്.
ഇപ്പോഴും നമുക്ക് കഥകേള്‍ക്കാന്‍ വലിയ താത്പര്യമാണ്. എന്താ അതിന് കാരണം? പ്രായമൊക്കെയായി എനിക്ക്. അതുകൊണ്ട് കഥ മാത്രം പറയരുത് എന്ന് ആരെങ്കിലും പറയാറുണ്ടോ? ഇല്ല. 99 വയസ്സായ അപ്പൂപ്പനും പറയുന്നത് കഥ പറഞ്ഞുതരൂ എന്നാണ്.
ഗംഗ ഭൂമിയിലേക്ക് വന്നതിന് ഒരു കഥ. ഭൂമി ഉയര്‍ത്തിയതിന് ഒരു കഥ. നമ്മളിതൊക്കെ വെറുതെ ഓ...നാരായണ നാരായണ എന്ന് പറഞ്ഞപ്പോള്‍ വിചാരിച്ചു. വെറുതെ എന്തൊക്കെയോ ആണ് എന്ന്. നമ്മളിത് കേട്ട് കഷ്ടപ്പാടിനെ താദാത്മ്യം ചെയ്ത് കരഞ്ഞുകൊണ്ട് ഇരിക്കുന്നതുകൊണ്ടാണ് ഈശ്വരനെന്ന ദിവ്യമായ അനുഭവം നമുക്ക് നഷ്ടപ്പെട്ടത്. മരുമകള്‍ പറഞ്ഞ വഴക്കൊക്കെ ഓര്‍ത്ത് ഭാഗവതം ഇങ്ങനെ കേള്‍ക്കാനിരിക്കുകയാണ്. ``കൃഷ്ണന് പറയുന്നത് എത്ര അക്ഷരം പ്രതി ശരിയാണ്'' എന്ന്. ഏത്? മരുമകള്‍ രണ്ട് വഴക്ക് പറഞ്ഞത്. കൃഷ്ണന് പറഞ്ഞത് എത്ര ശരിയാണ്. ഇങ്ങനെയാണ് മഹാഭാരതത്തെ, ഭാഗവതത്തെ, ഭഗവദ്ഗീതയെ അല്ലെങ്കില്‍ ഉപനിഷത്തിനെ സാമ്യപ്പെടുത്തുന്നത് തന്റെ ചെറിയ ചെറിയ കാര്യത്തിലൂടെയാണ്. അങ്ങനെയല്ല. അതിന് അതിന്റേതായിട്ടുള്ള വ്യത്യസ്തമായ ഒരു തലമുണ്ട്. കുട്ടികളോട് പറഞ്ഞുകൊടുത്തുകഴിഞ്ഞാല് അവര്‍ അതിന്റെ വഴിക്ക് പോയ്ക്കോളും. ഒരു തുടക്കം കിട്ടിയാല്‍ മതി. അവര്‍ അതിലുപയോഗിച്ചിരിക്കുന്നത് അങ്ങിനെയാണ്. മനസ്സിലാക്കണം.

(തുടരും....)
No comments:
Post a Comment