ഉപനിഷത്ത് പഠനം
അമ്പത്തിഒമ്പതാം ദിവസം
ഈശാവാസ്യം
അമ്പത്തിഒമ്പതാം ദിവസം
ഈശാവാസ്യം
ഉദാഹരണമായി നാം ഇവിടെനിന്ന് ട്രെയിന്‍ കയറി ഏതെങ്കിലും സ്ഥലത്തേക്ക് പോകുന്നുവെന്നിരിക്കട്ടെ. ആലുവ സ്റ്റേഷനിലെത്തിയപ്പോഴാണ് വെള്ളം വാങ്ങിയില്ലല്ലോ എന്നോര്‍ത്തത്. മോനോട് ഒരു ബോട്ടില്‍ വെള്ളം വാങ്ങിച്ചുവരുവാന് പറഞ്ഞു. ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ വെള്ളം വാങ്ങിക്കാന്‍ വേണ്ടി ഇറങ്ങി. വലതുഭാഗത്താണ് പ്ലാറ്റ്ഫോം. പെട്ടെന്ന് അവന്റെ അമ്മ ഇടത്തോട്ട് നോക്കിയപ്പോള്‍ ട്രെയിന്‍ ഇളകി. പെട്ടെന്ന് ``അയ്യോ മോന് കയറിയോ'' എന്ന് പറഞ്ഞ് വലത്തോട്ട് നോക്കിയപ്പോഴോ ട്രെയിന്‍ ഇളകിയിട്ടില്ല. അപ്പുറത്തെ ട്രെയിനായിരുന്നു ഇളകിയത്. അപ്പുറത്തെ ട്രെയിന്‍ ഇളകിയപ്പോള്‍ നമ്മുടെ ട്രെയിന്‍ ഇളകിയതായി തോന്നി. ഒന്നുകൂടി നോക്കിയപ്പോഴോ നമ്മുടെ ട്രെയിന്‍ ഇളകിയിട്ടില്ല. സ്ഥിരമായ പ്ലാറ്റ്ഫോമുമായി ചേര്‍ത്തുവെച്ച് നാം നമ്മുടെ ട്രെയിനിനെ നോക്കിയ സമയത്ത് ഇത് ഇളകിയില്ല. അസ്ഥിരമായതുമായി ചേര്‍ത്തുവെച്ച് നമ്മളത് നോക്കിയ സമയത്ത് നമ്മുടേത് ഇളകുന്നു. അത് നമ്മുടെ തോന്നലാണ്. അതിന് ഇളക്കവും ഇളക്കമില്ലായ്മയും ഉണ്ട്. ഇതാണ് മനസ്സിലാക്കേണ്ട ഒരു രീതി.
അതുകൊണ്ടാണ് ഭഗവദ്ഗീതയില്‍ കര്‍മ്മത്തില്‍ കര്മ്മമില്ലായ്മയും, കര്‍മ്മമില്ലായ്മയില്‍ കര്‍മ്മവും എന്നുപറഞ്ഞത്. ഈ വിശ്വത്തിന് ആധാരമായിട്ടുള്ള സദ്വസ്തു, എല്ലാ ചലനങ്ങള്‍ക്കും നിദാനമായിട്ടുള്ളത്, ഈ ചലനങ്ങളൊക്കെ നടക്കുമ്പോഴും അത് എന്താണ്? നിശ്ചലമാണ്. ഈ ചലനങ്ങളെല്ലാം നടക്കുമ്പോള്‍ ആരാണ് നിശ്ചലമാണെന്ന് അറിവുകൊണ്ട് കാണുന്നത് അപ്പോഴാ ണ് കര്‍മ്മത്തില്‍ അകര്‍മ്മത്തെ കാണുന്നത്. കര്‍മ്മമില്ലായ്മയില്‍ കര്‍മ്മത്തെ കാണുക. അതായത് ബ്രഹ്മത്തില്‍ ഈ പ്രപഞ്ചത്തിന്റെ എല്ലാ ഇളക്കങ്ങളേയും ആര് കാണുന്നു, എല്ലാ ഇളക്കങ്ങളിലും ഇളക്കമില്ലാത്ത ബ്രഹ്മത്തെ ആര് കാണുന്നു. സൂര്യോദയം,
സൂര്യാസ്തമയം കാണുന്ന സമയത്ത്, അയഥാര്ത്ഥ്യമാണിത്, ഇത് എന്റെ തോന്നലാണ് എന്ന് ആര് കാണുന്നു, അതാണ് ശരിയായ കാഴ്ച. അല്ലെങ്കില്‍ അതിന്റെ ദോഷം നമ്മെ ബാധിക്കും.
ഉത്സവപ്പറമ്പിലെ വലിയ യന്ത്രഊഞ്ഞാലില്‍ കയറിയാല്‍ നമുക്ക് കറക്കം അനുഭവപ്പെടും. ഇംഗ്ലണ്ടില്‍ മില്ലേനിയം വീല്‍ എന്ന് പറഞ്ഞൊരു സാധനം തയ്യാറാക്കി. അത് വലിയൊരു കാപ്സ്യൂള്‍ പോലെയാണ്. അതില്‍ 25പേരെങ്കിലും ഇരിക്കും. ലണ്ടന്‍ മുഴുവന്‍ കാണാം. എയര്‍കണ്ടീഷന്‍ ചെയ്തിട്ടുള്ള വലിയ ഗ്ലാസ്സുണ്ട്. ബ്രിട്ടീഷ് എയര്‍വേയ്സ് ആണ് ഇതിന്റെ ആള്ക്കാര്. ഇവരാണ് ഇത് മെയിന്റനന്‍സും ഡിസൈനും ചെയ്തിട്ടുള്ളത്. ഒരു ഫ്ളൈറ്റിനകത്ത് ഇരിക്കുന്നതുപോലെയാണ്. നമ്മളതില് ഇരുന്നാല്‍ അതൊരു പൊടി അനങ്ങുന്നതായി നമുക്ക് തോന്നില്ല. എന്തെങ്കിലും തരത്തിലുള്ള ഒരു മൂവ്മെന്റ് നമുക്ക് അനുഭവപ്പെടില്ല. പക്ഷേ കാഴ്ചകള്‍ മാറിക്കൊണ്ടിരിക്കും; ഓരോ ഭാഗത്തേക്കും ഇങ്ങനെ നാം നോക്കുന്ന സമയത്ത്. നോക്കുന്ന സമയത്ത് മുഴുവനായിട്ട് അത് ഗ്ലാസ്സാണ്. പക്ഷേ പുറത്ത് നിന്ന് നമ്മള് നോക്കുന്ന
സമയത്തോ? അതിനങ്ങനെ വളരെ സാവധാനത്തില്‍ തിരിയുന്നു. ഒരുമണിക്കൂറാണ് അത് കറങ്ങി തിരിച്ചുവരുവാന്‍ എടുക്കുന്നത്.
നമ്മള് അതിന്റെ ഉള്ളില്‍ കറങ്ങിയാലത്തെ അനുഭവമെന്താണ്? ഇളകുന്നില്ല. എന്നാല്‍ പുറത്തിറങ്ങി നോക്കുന്ന സമയത്ത് അത് ഇളകുന്നു. ഒരു വസ്തുവില്‍ തന്നെ നമുക്ക് ഇത് അനുഭവപ്പെടുന്നു. ഇങ്ങനെ ഈ പ്രപഞ്ചത്തില്‍ ചലനത്തോടുകൂടിയ ഒരു ഭാവവും ചലനമില്ലാത്ത ഭാഗവും, ഈ വിശ്വത്തിലെ മുഴുവന്‍ ചലനങ്ങള്‍ക്കും അധിഷ്ഠാനമായ ആ സദ്വസ്തുവിന് ചലനമില്ലാത്ത അവസ്ഥയും. അപ്പോള്‍ ചലനത്തില്‍ ചലനമില്ലായ്മയെയും ചലനമില്ലായ്മയില്‍ ചലനത്തെയും ആര് കാണുന്നു. ഇത് കാണാനാണ് നമ്മളെ
പഠിപ്പിക്കുന്നത്.

(തുടരും....)
No comments:
Post a Comment