ഉപനിഷത് പഠനം
എഴുപത്തിആറാം ദിവസം
ഈശാവാസ്യം
എഴുപത്തിആറാം ദിവസം
ഈശാവാസ്യം
ലോകത്തെകുറിച്ച് പഠിക്കുമ്പോള്‍ നമുക്കിതെക്കുറിച്ച് മനസ്സിലാകും. നമ്മുടെ തലമുടി കറുത്തിരിക്കുന്നത് എന്തുകൊണ്ടാണ്? നമ്മുടെ ത്വക്കിന്റെ നിറത്തിന് വ്യത്യാസമുള്ളത് എന്തുകൊണ്ടാണ്? കണ്ണിന്റെ കൃഷ്‌ണമണിയുടെ നിറം ഇങ്ങനെ ആയത് എന്തുകൊണ്ടാണ്? സൂര്യകിരണങ്ങള്‍ ഈ പ്രദേശങ്ങളില്‍ വീഴുന്നതിന്റെ തോതനുസരിച്ചാണ്. യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരുടെ ത്വക്കിന്റെ നിറം ഇങ്ങനെയായത് അവിടെ സൂര്യകിരണങ്ങളുടെ അഭാവം ഉള്ളതുകൊണ്ടാണ്. ഇങ്ങനെ പ്രപഞ്ചത്തിലെ പലതും നമ്മെ സ്വാധീനിക്കുന്നുണ്ട്. ഇതാണ് ജ്യോതിഷം. ജ്യോതിശാസ്‌ത്രം ഈ വഴിയിലാണ് പോകുന്നത്.
ഞാന്‍ എന്ന് പറയുന്നത്, എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്? നമുക്ക് എന്തെങ്കിലും അസുഖങ്ങള്‍ വരുമ്പോള്‍ നാം പറയുമല്ലോ? ``എന്റെ കൃഷ്‌ണാ, ഞാന്‍ എന്തുചെയ്‌തിട്ടാണ് എനിക്കിങ്ങനത്തെ ദുരിതം വന്നത്''? അല്ലെങ്കില്‍ ``എടോ നീയെന്തു ചെയ്‌തിട്ടാണ് ഇത്രയും സൗഭാഗ്യം നീ അനുഭവിക്കുന്നത്'' ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? ഇത്രയും വലിയ ഒരു സൗകര്യം, ഈ സുന്ദരമായ ഭൂമിയില്‍, അതും ഈ ഭാരതത്തില്‍. ഇതിനെക്കുറിച്ച് പറയുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ നാം എടുത്തുവെക്കണം. കഷ്‌ടപ്പാടും ദുരിതവും മുന്നില്‍വെച്ചിട്ടല്ല ഈശ്വരനെ അന്വേഷിക്കേണ്ടത്. ഈശ്വരാന്വേഷണം അങ്ങനെയല്ല തുടങ്ങേണ്ടത്. ബുദ്ധി ഉപയോഗിച്ച് ഒന്ന് ആലോചിച്ചുനോക്കൂ.
ഞാന്‍ ശ്വസിക്കുന്നു. പ്രാണനെ എടുക്കുന്നു. പുറത്തേക്ക് വിടുന്നു. ചെറിയ ക്ലാസുകളില്‍ നാം പഠിച്ചിട്ടുണ്ട്. ഓക്‌സിജനെയാണ് നാംസ്വീകരിക്കുന്നത്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ പുറത്തുവിടുന്നു. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ സ്വീകരിക്കുന്നത് വൃക്ഷലതാദികളാണ്. അത് തിരിച്ചുതരുന്നത് ഓക്‌സിജനാണ്. ഈയൊരു പ്രക്രിയയില്‍ നാമും ഭാഗമല്ലേ? തീര്‍ച്ചയായിട്ടും. അങ്ങനെയാണെങ്കില്‍ ആരാണ് നമ്മുടെ കൂട്ടത്തില്‍ പെടാത്തത്? ഈയൊരു അറിവ് വെച്ചിട്ടാണ് ഇതിലേക്ക് തുടങ്ങേണ്ടത്. ആത്മദര്‍ശനം ഉണ്ടാകുന്നത് അപ്പോഴാണ്. എന്നെ അതില്‍ കാണുക, അതില്‍ എന്നെ കാണുക. അങ്ങനെ കണ്ടവരാണ് പഴയ ആളുകള്‍ എല്ലാം തന്നെ. കുന്തി സൂര്യനില്‍ നിന്നും, ഇന്ദ്രനില്‍നിന്നും, ധര്‍മ്മദേവനില്‍ നിന്നുമൊക്കെയാണ് പുത്രനെ വേണമെന്ന് പറഞ്ഞത്. ഈ ക്രോസ്സ് ബ്രീഡിംഗ് ഇപ്പോള്‍ വലിയ സംഭവമാണല്ലോ. അള്‍സേഷ്യനില്‍ നാടന്‍. അതുപോലെ നാടന്‍ റബ്ബറില്‍, ബഡ് റബ്ബര്‍. ചെടികളിലൊക്കെയുണ്ട്. ഭാരതത്തില്‍ ഇത് പണ്ടേ മനുഷ്യന്മാരില്‍ പരീക്ഷിച്ചിട്ടുണ്ട്. അത് ഏറ്റവും ഉയര്‍ന്ന തലങ്ങളിലാണെന്നേയുള്ളൂ. സൂര്യനെ കാമിച്ച, ഇന്ദ്രനെയും, ധര്‍മ്മനെയും സ്വീകരിച്ച കുന്തി. മനസ്സ് അതിലങ്ങോട്ട് വ്യാപരിക്കുകയാണ്. ഞാന്‍ അതാണ്. അപ്പോള്‍ സൂര്യനിലൂടെ കടന്നുവന്നവരാണ് നമ്മള്‍. സൂര്യനിലുണ്ടായിരുന്നു. ചന്ദ്രനിലുണ്ടായിരുന്നു. ഈ ഭൂമിയിലും ആകാശത്തിലും എല്ലാറ്റിലും.

(തുടരും....)
No comments:
Post a Comment