ഉപനിഷത്ത് പഠനം
അമ്പത്തിഒന്നാം ദിവസം
ഈശാവാസ്യം
അമ്പത്തിഒന്നാം ദിവസം
ഈശാവാസ്യം
ഇവിടെ ഉപനിഷത്ത് അവതരിപ്പിക്കുന്ന ``തദ് ന ഏജത്'' എന്ന് പറഞ്ഞാല്‍ ഫസ്റ്റ്. ആ ഫസ്റ്റില്‍നിന്നാണ് സെക്കന്റ്. ഫസ്റ്റില്‍ ടൈമില്ല. സ്‌പേസില്ല. ``ഒരു സെക്കന്റ്, ഞാനിപ്പോള്‍ വരാം'' എന്നല്ലേ നാം പറയാറുള്ളത്. ``ഒരു ഫസ്റ്റ്. ഞാനിപ്പോള്‍ വരാം'' എന്ന് പറയാറില്ല. നാം വിനിമയം ചെയ്യുന്ന വാച്ചിലെ ഫസ്റ്റ് സൂചി എവിടെ? സെക്കന്റ് സൂചിയേ ഉള്ളൂ. സെക്കന്റിലാണ് ആദ്യസ്‌പന്ദനം. ചലനം. അതാണ് പറയുന്നത്. ``തസ്‌മിന്‍'' അതില്‍ അതുണ്ടായി. ``മാതരിശ്വാഃ'' എല്ലാറ്റിലും.
ഈ വിശ്വത്തിലെ ശോണിത ശുക്ലസംയോഗത്തിലൂടെയുള്ള നമ്മുടെ ആദ്യചലനം. പിന്നെയത് തുടങ്ങുകയായി. എല്ലാറ്റിലുമുണ്ട് ഇത്. ഇത് നായയിലും കോഴിയിലും എല്ലാറ്റിലും പ്രകടമാണ്.
`ടിക് ടിക്' എന്ന സ്‌പന്ദനശബ്‌ദം. അത് തന്നെയാണ് സെക്കന്റ് സൂചിയിലും കറക്‌ട് ആക്കി വെച്ചിട്ടുള്ളത് `ടിക് ടിക്' എന്ന്.
ആ ഫസ്റ്റില്‍ നിന്ന് അടുത്ത ടിക്. അത് സത്യമാണ്. അതിലാണ് പ്രാണനുള്‍പ്പെടുന്ന എല്ലാ പ്രപഞ്ചവ്യാപാരങ്ങളും, എല്ലാ കര്‍മ്മങ്ങളും അതില്‍നിന്നാണ് ആരംഭിക്കുന്നത്. അത് ചലനമില്ലാത്തതാണ്.
പെട്രോള്‍ ചലനമില്ലാത്തതാണ്. പക്ഷേ വാഹനത്തിന്റെ ചലനം ഇതില്‍ നിന്നാണ്. ഇലക്‌ട്രിസിറ്റി ചലനമില്ലാത്തതാണ്. അതിന്റെ സാന്നിധ്യത്തില്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അതില്‍
ഇലക്ട്രിസിറ്റി ഉണ്ട്. ഇങ്ങനെ അന്തര്‍ലീനമാക്കിയിട്ടുള്ളതാണ് സത്യം എന്ന് പറഞ്ഞുതരികയാണ്. അടുത്ത മന്ത്രത്തിലൂടെ
സത്യത്തിലേക്ക് നമ്മെ ഒന്നുകൂടെ ഇളക്കി ഉറപ്പിക്കുന്നു

(തുടരും....)
No comments:
Post a Comment