ശ്രീമദ് ഭഗവദ്ഗീത അദ്ധ്യായം 1 അർജ്ജുനവിഷാദ യോഗം
സഞ്ജയ ഉവാച
ദൃഷ്ട്വാ തു പാണ്ഡവാനീകം
വ്യൂഢം ദുര്യോധനസ്തദാ
ആചാര്യമുപസംഗമ്യ
രാജാ വചനമബ്രവീത് (ശ്ലോകം 2)
വ്യൂഢം ദുര്യോധനസ്തദാ
ആചാര്യമുപസംഗമ്യ
രാജാ വചനമബ്രവീത് (ശ്ലോകം 2)
കുരുക്ഷേത്ര ഭൂമിയിൽ യുദ്ധത്തിനു സന്നദ്ധരായി കൌരവരുടെയും പാണ്ഡവരുടെയും സൈന്യങ്ങൾ നിരന്നു. കൌരവസേനയുടെ നായകൻ ഭീഷ്മരും പാണ്ഡവ സേനയുടെ നായകൻ ദ്രുപദരാജാവിന്റെ മകനും ദ്രൗപതിയുടെ സഹോദരനുമായ ദൃഷ്ടബ്ദ്യു മ്നനുമാണ്. അണിനിരന്ന് ഉത്സാഹത്തോടെ നിർഭയരായി നിൽക്കുന്ന പാണ്ഡവരുടെ വിശാലമായ സൈന്യത്തെ കണ്ടപ്പോൾ ദുര്യോധനൻ ചഞ്ചല ചിത്തനായി. ഗുരു നാഥനോടും ധനുർവിദ്യാചാര്യനുമായ ദ്രോണരുടെ സമീപത്തു ചെന്ന് പറഞ്ഞു.
പശൈ്യതാം പാണ്ഡുപുത്രാണാ-
മാചാര്യ മഹതീം ചമൂം
വ്യൂഢം ദ്രുപദപുത്രേണ
തവശിഷ്യേണ ധീമതാ (ശ്ലോകം 3)
മാചാര്യ മഹതീം ചമൂം
വ്യൂഢം ദ്രുപദപുത്രേണ
തവശിഷ്യേണ ധീമതാ (ശ്ലോകം 3)
ഹേ ഗുരുനാഥാ , അങ്ങയുടെ ശിഷ്യനും ദ്രുപദ രാജാവിന്റെ പുത്രൻ ധൃഷ്ടബ്ദ്യുമ്നൻ പാരാവാരം പോലെ സംഖ്യയില്ലാത്ത സൈന്യത്തെ അണിമുറിയാത്ത വ്യൂഹമാക്കി - സമരസന്നമാക്കി - ഉത്സാഹത്തിമിർ പ്പോടെ നിർത്തിയിരിക്കുന്നത് അങ്ങ് കാണുന്നില്ലേ?
No comments:
Post a Comment