ഗുരു ( പതിനഞ്ചാം ഭാഗം )
അവധൂതന്റെ പരമാനന്ദത്തിനു ഹേതുവായ നിർമ്മലജ്ഞാനത്തിനെ ഇരുപത്തിനാലു ഗുരുക്കന്മാരുടെ പ്രവർത്തികൾ നീരീക്ഷിച്ച് വിമർശിച്ച് ശരീയെന്നു തോന്നിയതിനെ മാത്രം ഉൾക്കൊണ്ടതാണെന്നു ആ ഗുരുക്കന്മാർ ആരൊക്കെയാണെന്നും അവരിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങളും ഏതൊക്കെയാണെന്നു നോക്കാം
അവധൂതന്റെ 24 ഗുരുക്കന്മാർ
1. അവനി - ഭൂമി 2. വായു - വായു 3. വ്യോമം - മേഘം, ആകാശം
4. ജലം - ജലം 5. അഗ്നി - അഗ്നി 6. ചന്ദ്രൻ - ചന്ദ്രൻ
7. രവി - സൂര്യൻ 8. കപോതം - പ്രാവ് 9. അജഗരം - പെരുമ്പാമ്പ്
10. സമുദ്രം - സമുദ്രം 11. പതംഗം - ശലഭം 12. ഭൃംഗം - വണ്ട്
13. ഗജം - ആന 14. മധുമക്ഷി - തേനീച്ച 15. മത്സ്യം - മത്സ്യം
16. പിംഗല - ഒരു വേശ്യാനാരി 17. മൃഗം - മാൻ 18. കുരരവം - കുരുവി
19. അർഭകൻ - ആൺ കുട്ടി 20. കുമാരിക - പെൺ കുട്ടി 21. ശരകൃൽ - വേട്ടാളൻ
22. സർപ്പം - സർപ്പം 23. ഊർണ്ണനാഭി - ചിലന്തി 24. സുപേശകൃത് - സ്വശരീരം

ഈ ഇരുപത്തിനാലു പേരും ആരൊക്കെയാണെന്നും ഇവരിൽ ഓരൊരുത്തരിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങൾ വളരെ രസകരമായിത്തന്നെ ഇവിടെ പ്രതിപാദിച്ചിരിക്കുന്നു. പ്രകൃതിയിലുള്ള പലതിൽ നിന്നും നിരീക്ഷണപാഠവത്തോടെ ഉൾക്കൊള്ളുവാൻ ശ്രമിച്ചാൽ തന്നെ അവരവർക്കു സ്വയം അറിവിന്റെ പാതയിലേയ്ക്കുയരുവാൻ സാധിക്കുമെന്നതാണ് സത്യം. യഥാർത്ഥത്തിൽ ഗുരു എന്ന വ്യക്തിയെയല്ല മറിച്ച് ഗുരുവിൽ നിന്നും ഉൾക്കൊള്ളുന്ന വിദ്യയാണ് അനുകരിക്കേണ്ടതും പിന്തുടരേണ്ടതും. ഇപ്പാറഞ്ഞ 24 പേരിൽ ഓരോരുത്തരുടേയും പ്രവർത്തികളിൽ നിന്നും അവധൂതൻ ഉൾക്കൊണ്ട പാഠങ്ങൾ ഓരോന്നായി യദുവിനോടു വിവരിക്കുന്നത് ശ്രീകൃഷ്ണൻ ഉദ്ധവനോടു പറഞ്ഞു കൊടുക്കുമ്പോള് അത് ആയിരക്കണക്കിനും വർഷങ്ങൾക്കു ശേഷം ഇന്നും എന്നും സകല മാനവരാശിയുടേയും മാർഗ്ഗദർശിയായ ഗുരുക്കന്മാരെ തിർച്ചറിയുവാൻ പ്രകൃതിയെക്കണ്ടു പഠിക്കുവാനും ആരും നമ്മളേക്കാൾ അറിവില്ലാത്തവരായിരിക്കില്ല എന്ന സന്ദേശമാണ് തരുന്നത്.
ഹേ! നഹൂഷാത്മജ! കേളിവിടെ മനസ്സിന്റെ
ദീനത്തെത്തീർപ്പാനിരുപത്തി നാലുപേരൂടെ
വൃത്തികൊണ്ടൊക്കെയും ശോധന ചെയ്യുന്നു ഞാൻ
വൃത്തിളേതെന്നാകിലായവ കേട്ടു കൊൾക:
ദീനത്തെത്തീർപ്പാനിരുപത്തി നാലുപേരൂടെ
വൃത്തികൊണ്ടൊക്കെയും ശോധന ചെയ്യുന്നു ഞാൻ
വൃത്തിളേതെന്നാകിലായവ കേട്ടു കൊൾക:
അല്ലയോ നഹൂഷപുത്രനായ യദു രാജാ, മൻസ്സിന്റെ സംശയങ്ങളാകുന്ന ദീനത്തെ തീർക്കുവാൻ 24 പേരുടെ പ്രവൃത്തികളെ നിരീക്ഷിച്ചു മനസ്സിലാക്കി ഉൾക്കൊണ്ട് പാഠങ്ങളും അവരുടെ അതിനാസ്പദമായ ആ പ്രവർത്തികളും വിശദീകരിക്കുന്നു,
തുടരും........
No comments:
Post a Comment