Saturday, 26 April 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം ശ്ളോകം 23

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം
ശ്ളോകം 23
നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവകഃ
ന ചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുതഃ (2-23)
ഈ ആത്മാവിനെ ആയുധങ്ങള്‍ മുറിവ് ഏല്‍പ്പിക്കുന്നില്ല. ഇവനെ തീ ദാഹിപ്പിക്കുന്നില്ല. ഇവനെ വെള്ളം നനയ്ക്കുന്നില്ല. കാറ്റ് ഉണക്കുന്നുമില്ല.
അവ്യക്ത മാധ്യമമെന്ന അക്ഷരബ്രഹ്മത്തില്‍നിന്നുണ്ടാകുന്നവയാണല്ലോ പഞ്ചഭൂതങ്ങള്‍. അതിനാല്‍ അവയോ അവയാല്‍ നിര്‍മിച്ച ആയുധങ്ങളോ അവ്യക്തമാധ്യമത്തെയോ അതില്‍ നിലനില്‍ക്കുന്ന രൂപനിമാണക്ഷേത്രമായ ജീവനെയോ ഒരു തരത്തിലും ബാധിക്കാന്‍ പോന്നവയല്ല.
തുടരും...............

No comments:

Post a Comment