നാരദഭക്തി സൂത്ര Day10 പത്താം ദിവസം
5. യത്‌പ്രാപ്യ ന കിഞ്ചിത് വാഞ്‌ഛതി, ന ശോചതി,
ന ദ്വേഷ്‌ടി ന രമതേ നോത്സാഹീ ഭവതി
യഥാര്‍ത്ഥഭക്തി നേടിയ ഒരു ഭക്തന്‍, ഒന്നിനെയും ഗണ്യമാക്കാറില്ല, സങ്കടപ്പെടാറില്ല, ദ്വേഷിക്കാറില്ല, ഒന്നിലും രമിക്കാറില്ല, ഒരു ഇന്ദ്രിയസുഖത്തിലും യാതൊരു ഉത്സാഹവും പ്രദര്‍ശിപ്പിക്കാറില്ല.
യത് പ്രാപ്യ - യാതൊന്നു പ്രാപിച്ചാല്‍, ഞാന്‍ എന്നെ പ്രാപിക്കുന്നതോടു കൂടി, പിന്നെ മറ്റൊന്നും വേണ്ടാ.
അങ്ങനെയുണ്ടോ സ്വാമി ?
ഉണ്ട് ! ഓ അതു വെറുതെയാണ്....
ഞാന്‍ ഉറക്കത്തില്‍ എന്നെ പ്രാപിക്കുകയാണ്.
എന്തിനൊക്കെ വേണ്ടിയാണോ നാം ഓടി നടക്കുന്നത് ആ സാധനങ്ങള് ഓരോന്ന് നമുക്കു തരാം എന്നു ഒരാള് പറഞ്ഞാല്‍ എന്താണ് നമുക്കു തോന്നുന്നത്. അതൊന്നും അപ്പോള്‍ നമുക്കു വേണ്ട. കാരണം നമ്മള്‍ നമ്മളിലേക്കു പോവുകയാണ്. നിദ്രയിലാണ് നമ്മള്‍ നമ്മളെ പ്രാപിക്കുന്നത്. അത് അബോധപൂര്‍വ്വമുള്ള പ്രാപിക്കലാണ്.
ഇവിടെ ബോധപൂര്‍വ്വമുള്ള പ്രാപിക്കലിനെ ക്കുറിച്ചാണ് പറയുന്നത്. നിദ്രയില് നമുക്ക് ഒന്നും വേണ്ട. നമ്മള്‍ നിദ്രയിലേക്കു പ്രവേശിക്കുന്ന സമയത്ത് മറ്റുള്ളതൊക്കെ നമുക്ക് തടസ്സങ്ങളാണ്. ഇവിടെയത് പ്രാപ്യ - യാതൊന്നിനെ പ്രാപിച്ചുകഴിഞ്ഞാല്‍
ന കിഞ്ചിത് വാഞ്ചതി - പിന്നെ യാതൊന്നും തന്നെ വേണ്ടതില്ല.
ന രമതേ - ഒന്നിലും ഞാന്‍ അതിയായി രമിക്കുന്നില്ല.
ന ഉത്സാഹീ ഭവതി - ഏതിനോടെങ്കിലും പ്രത്യേകമായിട്ടുള്ള ഒരു താത്‌പര്യം ഇല്ല.
എനിക്ക് എന്നില്‍ തന്നെ പൂര്‍ണ്ണനായിട്ട് വിശ്രാന്തി അടയുന്നു മറ്റെന്തെങ്കിലും വേണം എന്നില്ല. ഞാനെന്നെ കണ്ടെത്തുന്നതോടുകൂടി പൂര്‍ണ്ണനാകുന്നു.
യത് ഗത്വാ ന നിവര്‍ത്തന്തേ തദ്‌ധാമ പരമം മമ -(Gita )
യാതോന്നിലെത്തിയാല്‍ പിന്നെ തിരിച്ചു വരവില്ലയോ അതിനെയാണ് നാരദരിവിടെ പ്രാപ്യ എന്നു പറയുന്നത്.

(തുടരും...)
No comments:
Post a Comment