ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-7 ജ്ഞാനവിജ്ഞാനയോഗം-ശ്ളോകം 29
ജരാമരണമോക്ഷായ
മാമാശ്രിത്യ യതന്തി യേ
തേ ബ്രഹ്മ തദ്വിദുഃ കൃത്സ്ന-
മദ്ധ്യാത്മം കര്‍മ്മ ചാഖിലം
മാമാശ്രിത്യ യതന്തി യേ
തേ ബ്രഹ്മ തദ്വിദുഃ കൃത്സ്ന-
മദ്ധ്യാത്മം കര്‍മ്മ ചാഖിലം
ജരാമരണങ്ങളില്‍നിന്ന് മുക്തി ലഭിക്കുവാന്‍വേണ്ടി എന്നെ ആശ്രയിച്ചുകൊണ്ടു യത്നിക്കുന്നവരാരോ, അവര്‍ ആ ബ്രഹ്മത്തേയും അദ്ധ്യാത്മതത്ത്വത്തേയും സര്വ്വകര്മ്മത്തേയും അറിയുന്നു.
അല്ലയോ പാര്‍ത്ഥ, ജനനമരണങ്ങളില്നിന്നു മോചനം നേടണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരാളുടെ പ്രയത്നം, പരിപൂര്‍ണ്ണതയുടെ രസം ഇറ്റുവീഴുന്ന, ഈശ്വരസാക്ഷാത്കാരമെന്ന പക്വമായ കനി അവനു നേടിക്കൊടുക്കും. അവന് അതു കൈവരിക്കുമ്പോള്‍ ജഗത്തുമുഴുവന്‍ ഉല്ലാസപ്രദമായിട്ട് അവന് കാണുന്നു. അതോടെ ആത്മസാക്ഷാത്കാരത്തിന്റെ അഭിവാഞ്ഛ സഫലമാകുന്നു. ആ അനര്‍ഘനിമിഷത്തില്‍ പ്രപഞ്ചംമുഴുവന്‍ സാക്ഷാത്കാരത്തിന്റെ ആഹ്ളാദംകൊണ്ട് നിറയുകയും ആത്മദര്‍ശനം അത്ഭുതകരമായ പൂര്‍ണ്ണതയിലെത്തുകയും ചെയ്യുന്നു. അതോടെ പ്രവര്‍ത്തനത്തിനുള്ള പ്രേരണ ഇല്ലാതാവുകയും ചിത്തം ശാന്തമാവുകയും ചെയ്യുന്നു. അല്ലയോ ധനുര്ദ്ധര, ആത്മീയവ്യാപാരത്തിനുവേണ്ട മുഴുവന്‍ മൂലധനവും എന്നെതന്നെയാക്കി മുടക്കുന്നവന് പലിശയായിട്ടും ലാഭമായിട്ടും ആത്മജ്ഞാനവും സമദര്‍ശനവും ലഭിക്കുന്നു. സമദര്‍ശനം വികസിക്കുന്നതോടുകൂടി ദ്വൈതത്തിന്റെ നിര്‍ധനാവസ്ഥ അനുഭവിക്കേണ്ടി വരുന്നില്ലെന്നു മാത്രമല്ല, പരബ്രഹ്മവുമായുള്ള ഐക്യം എന്ന സമ്പത്തു ലഭ്യമാവുകയും ചെയ്യുന്നു.
(എല്ലാവരുമുള്ളത് ബ്രഹ്മത്തില്‍ത്തന്നെ എന്ന് അവര്‍ അറിയുന്നു. 'അധ്യാത്മം' എന്നതിന് അന്തര്‍മണ്ഡലത്തെ, മനോബുദ്ധിതലത്തെ, സംബന്ധിച്ചത് എന്നര്‍ഥം. സ്വന്തം മനസ്സിനെയും ലോകമനസ്സിനെയും അവര്‍ അറിയുന്നു, കര്മരഹസ്യവും അറിയുന്നു. ഇത്തരക്കാരാണ് സര്‍വേശ്വരന്റെ കൈയിലെ കുറ്റമറ്റ ഉപകരണങ്ങള്‍.
വാര്‍ധക്യവും മരണവും ഇല്ലാതാക്കാന്‍ എന്തുവഴി എന്ന് ആധുനിക ജീവശാസ്ത്രം അന്വേഷിച്ചുകൊണ്ടിരിക്കയാണല്ലോ. അധ്യാത്മവിദ്യ ഇതാ ഒരു എളുപ്പവഴി നിര്‍ദേശിക്കുന്നു. ജന്മംതന്നെ മേലില്‍ ഇല്ലെങ്കില്‍ പിന്നെങ്ങനെ ജരയും നരയും വരാന്‍? മരണമില്ലായ്മയല്ല അമൃതത്വം, ജനനമില്ലായ്മയാണ്. ജീവന് മോര്‍ഫൊജനറ്റിക് ഫീല്‍ഡ് എന്ന ഇടനില വിട്ട് പരമാത്മസ്വരൂപത്തില്‍ ലയിച്ചു നില്‍ക്കുന്നതോടെ ജനനമരണചാക്രികത അവസാനിച്ചു. എങ്കിലിത് മരിച്ചതില്‍പ്പിന്നെ മാത്രം ലഭിക്കുന്ന വരദാനമാണോ? അല്ല. ജീവിച്ചിരിക്കുമ്പോഴേ ഈ സാരൂപ്യം സംഭവിക്കാം. അതിനാണ് ജീവന്മുക്താവസ്ഥ എന്നു പറയുന്നത്. ആ അവസ്ഥ യിലാണ് ആ ബ്രഹ്മവും കര്മഖിലവും എല്ലാം അധ്യാത്മരഹസ്യവും സ്വയം വെളിവാകുന്നത്. ആ യോഗി കൗമാരത്തില്‍നിന്ന് ബാല്യത്തി ലേക്ക് പോകുന്നപോലെ മരണത്തെ കടന്നുപോകുന്നു.)

(തുടരും..)
No comments:
Post a Comment