നാരദഭക്തി സൂത്ര Day 12 പന്ത്രണ്ടാം ദിവസം
അതുകൊണ്ട് പറയാനുള്ളതിതാണ്,
എന്താണോ നിങ്ങള്‍ കഴിക്കുന്നത് അതിനോട് മര്യാദയുള്ളവരായിരിക്കണം.
അതിനെ നിങ്ങള്‍ ബഹുമാനിക്കാന്‍ പഠിക്കണം. അത് അകത്തു ചെന്നു കഴിഞ്ഞാല്‍ അപരന്, അവന്റെ ജീവിതത്തില്‍ ഒരു ബുദ്ധിമുട്ടുണ്ടാവരുത് .
ഇത് എന്റെ സര്‍ഗ്ഗശേഷിയെ വികസിപ്പിക്കാനുള്ളതും എന്റെ ചിന്തകള്‍ക്ക് ആക്കം കൂട്ടാനും എന്റെ കര്മ്മത്തിന് പ്രചോദനമേകുന്നതുമായിട്ട് ഞാനതിനെ സ്വീകരിക്കുന്നു,
എങ്കില്‍ നിങ്ങള്‍ സ്വീകരിച്ചോളൂ.
ഗുരു പറഞ്ഞതുപോലെ,
"അവനവനാത്മസുഖത്തിനാചരിക്കുന്നത് അപരന് സുഖത്തിനായി വരട്ടെ".
എത്രയോ സൃഷ്ടികള്‍ നമ്മളാസ്വദിക്കുമ്പോള് അതിന്റെ സൃഷ്ടാക്കള്‍ ഇതിന്റെ ലഹരിയിലായിരിക്കും ഇതൊക്കെ ചെയ്തിട്ടുള്ളത് !!
ഇത് കഴിച്ചിട്ട് ഭാര്യയേയും അടുത്തിരിക്കുന്നവനെയും കുറ്റം പറയാനും വെറുതെ ബഹളമുണ്ടാക്കാനും അടി മേടിക്കാനുമാണെങ്കില് നിങ്ങളിതിനെ അപമാനിക്കുകയായിരിക്കും.
അതല്ല ഇത് സ്വല്പം കഴിച്ചു കഴിഞ്ഞാല്‍, നാരദഭക്തി സൂത്രം നിങ്ങള്‍ക്കു നന്നായി മനസ്സിലാകുമെങ്കില്‍ സ്വാമി തന്നെ അതിന് വ്യവസ്ഥ ചെയ്യാം. സ്വാമി അത്തരത്തില്‍ ചിന്തിക്കുന്ന ഒരാളാണ്. പക്ഷേ ഈ കാണിച്ചു കൂട്ടുന്ന കോപ്രാട്ടിത്തരങ്ങള്ക്ക് മദ്യത്തിന്റെ പേരു പറഞ്ഞാല്‍ അത് ക്രൂരതയും വഞ്ചനയുമാണ്.
അത് നിങ്ങളുടെ സംസ്കാരത്തിന്റെ കുഴപ്പമാണ്.
കഴിച്ചിട്ടുവേണം നാല് പറയാന്‍ എന്ന് കഴിക്കുന്നതിനു മുമ്പ് ചിലര്‍ തീരുമാനിച്ചിട്ടുണ്ട്.
എന്തായാലും തന്നെ കണ്ടെത്തിക്കഴിഞ്ഞവന് മറ്റുള്ള ലഹരിയുടെ ആവശ്യമില്ല എന്നു പറയുകയാണ്. അത് തന്റെയുള്ളിലുണ്ട്.
യത് ജ്ഞാത്വാ - യാതൊന്നിനെ അറിഞ്ഞു കഴിഞ്ഞാല്‍ അവന് ഉന്മത്തനായിരിക്കും. സ്തബേ്ധാ ഭവതി - നിശബ്ദനാകും. പിന്നെ ബഹളമുണ്ടാക്കില്ല.
ഭക്തി എന്നു പറഞ്ഞിട്ട് വെറുതേ കിടന്നു ബഹളമുണ്ടാക്കുമല്ലോ അതൊക്കെ അവസാനിക്കും. കോലാഹലങ്ങളൊക്കെ അടങ്ങിയവനായി തീരും.
ആത്മാരാമഃഭവതി - താന്‍ തന്നില്‍ തന്നെ രമിക്കുന്നവനായി തീരുന്നു.
എന്താണ് ഭക്തി നാരദര് അതിനെ വീണ്ടും നിര്‍വചിക്കുകയാണ്.
ഈ ഭക്തിയുടെസ്വരൂപമെന്തെന്ന് നിര്‍വചിക്കുകയാണ്.
ഭക്തിയെ പരമമായ പ്രേമം എന്ന് നാരദര് വിളിക്കുന്ന സമയത്ത് ഇതുവരെ നാം പരിചയപ്പെട്ടിട്ടുള്ള സാധാരണ പ്രേമവും നാരദന്റെ പ്രേമവും രണ്ടും രണ്ടാണ്,
അതുകൊണ്ട് നാരദര് പറയുന്നു ഞങ്ങളിതിനെ വ്യാഖ്യാനിക്കാം,
"അഥാതോ ഭക്തിം വ്യാഖ്യാസ്യാമഃ".
അനന്തരം ഞങ്ങളിതാ ഭക്തിയെ വ്യാഖ്യാനിക്കാം.
അഥ എന്നാല്‍ അനന്തരം.
അനന്തരം എന്നു പറഞ്ഞു കഴിഞ്ഞാല്‍ ആരാണോ ഈ മാര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്നത് അവനുവേണ്ട യോഗ്യതകള്‍ അഥ ശബ്ദത്തില്‍ അന്തര്‍ലീനമാണ്.
ഗീതയുടെ വെളിച്ചത്തില്‍ പറയുകയാണെങ്കില്‍ ഈ യോഗ്യതകളില്ലെങ്കിലും ഒരുവന് ഭക്തനാകും. ഭഗവാന് പ്രത്യേകം പറയുന്നുണ്ട്.
"അപിചേത് സുദുരാചാരഃ ഭജതേ മാം അനന്യഭാഗ് "
ദുരാചാരനാണെങ്കില് പോലും എപ്പോഴാണോ അവന് എന്നിലേക്കു തിരിയുന്നത്
അവന് എന്റെ ഭക്തനാണ് എന്ന് തിരിച്ചറിയണം,
"ന മേ ഭക്തഃ പ്രണശ്യതി"
അങ്ങനെയുള്ള ഭക്തന് നശിക്കുകയില്ല.
അത്തരത്തിലുള്ള ഒരു ഭക്തന് നാശം എന്നൊന്ന് ഇല്ല. ഗീതയുടെ വെളിച്ചത്തില്‍, എപ്പോഴാണോ നമ്മള് തയ്യാറാവുന്നത് അപ്പോള്‍ നമ്മള് ഭക്തനാണ്.
ഇത് ഒരു മരണവും ജനനവുമാണ്.
ഒരു ഭക്തന്റെ ജന്മം എന്നു പറയുന്നത്, ഒരു സ്ത്രീ കുഞ്ഞിനെ പ്രസവിക്കുന്ന സമയത്ത് കുഞ്ഞിനോടൊപ്പം അമ്മയും ജനിക്കുന്നുണ്ട്.
പക്ഷേ അമ്മയുടെ ജന്മത്തെ നാം അത്ര കണക്കാക്കാറില്ല.
കുഞ്ഞിനോടൊപ്പം തന്നെ അമ്മ ജനിക്കുന്നു. സ്ത്രീയെന്ന ഭാവത്തില്‍ നിന്ന് അവര്‍പോലും അറിയാതെ മാതൃത്വം എന്ന മഹനീയ ഭാവം കടന്നു വരുന്നു.
ഇതുപോലെയാണ് ഭക്തന് എന്ന ഭാവം സംഭവിക്കുന്നത്. അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. അതുകൊണ്ട് ഭഗവാന് പറഞ്ഞു. അവന് എത്ര ദുര്നടപ്പുകാരനാവട്ടെ അത് ഗീതയുടെ ഏറ്റവും ഉയര്‍ന്ന തലമാണത്. അതുകൊണ്ടാണല്ലോ ഭഗവദ്ഗീത എല്ലാവരെയും സമാശ്ലേഷിക്കുന്നു എന്നു പറയുന്നത്.

(തുടരും...)
No comments:
Post a Comment