നാരദഭക്തി സൂത്ര, നാലാം ദിവസം
അതിനുശേഷം ഭക്തിയെ ഞങ്ങള്‍ വ്യാഖ്യാനിക്കാം. ഞങ്ങള്‍ എന്നു പറയുമ്പോള്‍ ആ പാരമ്പര്യത്തെ നാരദര് സ്വീകരിച്ചുകൊണ്ട്. അപ്പോള്‍ അഥ എന്നുള്ളത് മനസ്സിലാക്കാന്‍ ശ്രമിക്കുക. സാധകന് വേണ്ട യോഗ്യതകളെക്കുറിച്ചാണ് പറയുന്നത്. എന്തൊക്കെയാണ് ഒരു സാധകന് വേണ്ട യോഗ്യതകള്‍. ഒന്ന്. നിത്യാനിത്യവസ്തു വിവേകം, നിത്യമേത് അനിത്യമേത് എന്നു തിരിച്ചറിയാനുള്ളൊരു വിവേചനസാമര്ത്ഥ്യം പിന്നെ വൈരാഗ്യം എന്നു പറയും. വൈരാഗ്യംഎന്നു പറഞ്ഞാല്‍, നമ്മുടെ മലയാളത്തിലെ വൈരാഗ്യം അല്ല. സംസ്കൃതത്തിലെ വൈരാഗ്യം എന്നു പറഞ്ഞാല്‍ എന്തെങ്കിലുമൊക്കെ അനുഭവിക്കണം എന്ന തോന്നല്‍ ഇല്ലാതിരിക്കുക. ആചാര്യസ്വാമികള്‍ ഇഹാമുത്രാര്ത്ഥഫലഭോഗവിരാഗഃ എന്നാണ് വൈരാഗ്യത്തെ പറയുന്നത്. ഇവിടെയും അവിടെയും എന്തെങ്കിലും അനുഭവിക്കണം, അനുഭവിച്ചു തീര്‍ക്കണം. കിട്ടിയിട്ടില്ല എനിക്കു പലതും നേടേണ്ടതുണ്ട് ആ ചിന്ത ഇല്ലാതിരിക്കണം. പിന്നെ പറയുന്നത് ശമം ദമം ഉപരതി തിതിക്ഷ ഇവയുണ്ടായിരിക്കണം
വിവേകം എന്നു പറഞ്ഞാല്‍ നിത്യാനിത്യവസ്തുവിവേകം. അതായത് നിത്യമേത് അനിത്യമേത് എന്നു അറിയാനുള്ള ഒരു താല്പര്യം. അതായത് നിത്യമേത് അനിത്യമേത് എന്നു അറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ . ഇഹാമുത്രാ ഇവിടെ അനുഭവിക്കുക അവിടെയും കുറെ അനുഭവിക്കുക എന്നുള്ള മോഹമില്ലാതെയിരിക്കുക. ശമം എന്നു പറയുന്നത് മനസ്സിന്റെ നിഗ്രഹമാണ്. ദമമാകട്ടെ ബാഹ്വേന്ദ്രിയങ്ങളുടെ നിയന്ത്രണം. ഉപരതി സ്വധര്‍മ്മാനുഷ്ഠാനമാണ്. സ്വധര്‍മ്മത്തെ അനുഷ്ഠിച്ചു കൊണ്ടു തന്നെ, വീട്ടില്‍ ഭാര്യയുടെ ധര്‍മ്മങ്ങള്‍ ചെയ്തിട്ട്, പുത്രന്റെ ധര്‍മ്മം ചെയ്തിട്ട്, പിതാവിന്റെ ധര്‍മ്മം ചെയ്തിട്ട് സ്വധര്‍മ്മം അനുഷ്ഠിച്ചു കൊണ്ടുതന്നെ ഏതൊന്നിനാല് താന്‍ ധരിക്കപ്പെട്ടിരിക്കുന്നു അതിനെ അറിയുക. തിതിക്ഷ ദ്വന്ദങ്ങളായ ശീതോഷ്ണ വിപരീത ഭാവങ്ങളോട് പൂലര്ത്തേണ്ടുന്ന സമത്വമാണ്. ശ്രദ്ധ ശാസ്ത്രവാക്യത്തിലും ഗുരുവാക്യത്തിലുള്ള സത്യബുദ്ധിയാണ്. അതിനെ കേള്‍ക്കാനുള്ളൊരു സാവകാശം. ശരിയാണോ തെറ്റാണോ എന്ന് സ്വയം അന്വേഷിക്കുന്ന ഒരു രീതി. അത് താന്‍ സ്വയം ചെയ്യേണ്ടതാണ്. പിന്നെ മുമുക്ഷുത്വം - സ്വതന്ത്രനാവണം എന്ന ആഗ്രഹം. അപ്പോള്‍ അത് ഹേതുവായിട്ട് അനന്തരം ഭക്തിയെക്കുറിച്ച് അറിയാം. നമ്മുടെ ജീവിതത്തില്‍ എന്തൊക്കെ അനുഭവമുണ്ടാകട്ടെ അതൊക്കെ മുന്നില്‍ വച്ചുകൊണ്ട് എന്താണ് ഭക്തി എന്നു നമുക്ക് പറയാം.
2. സാ ത്വസ്മിന്‍ പരമപ്രേമരൂപാ
അതാവട്ടെ (ഭക്തി) സര്‍വ്വേശ്വരനോടുള്ള പരമപ്രേമത്തിന്റെ ഉറച്ച നിലയാണ്.
സാ - സാ എന്നു പറഞ്ഞാല്‍ അവള്. നാരദര് ഭക്തിയെ ഒരു സ്ത്രീയായിട്ട് കാണുന്നു. നാരദര്‍ക്ക് ഞങ്ങളോട് കുറച്ചെങ്കിലും സ്നേഹമുണ്ട്. നാരദര്ക്കെങ്കിലും മനസ്സിലായി അതുകൊണ്ടാണ് ചിലരെ നാരദന്റെ പണി അവര്‍ക്ക് കൂടുതലാണെന്നു പറയുന്നത്. അപ്പോള്‍ നാരദര് ഭക്തിയെ അവള്, സാ -എന്നു പറഞ്ഞാല്‍ ആര് ഭക്തി. തു - ആകട്ടെ സാ തു - അവളാകട്ടെ, അസമിന് - അവനില്‍, ഇവനില്‍. പരമപ്രേമരൂപഃ - ഭക്തിയെ നിര്‍വചിച്ചിരിക്കുന്നത് അത് പരമപ്രേമരൂപമാണ്. ആ പരമമായ പ്രേമത്തില്‍ കുറഞ്ഞ യാതൊന്നും തന്നെയല്ല ഭക്തി. അപ്പോള്‍ ഭക്തിയെ നാരദര് വ്യാഖ്യാനിക്കുന്നതു തന്നെ, ആ പ്രേമമണ്ഡലത്തില് നിന്നു ഭക്തി കച്ചവടത്തിന്റെ മണ്ഡലത്തിലേക്ക് താഴ്ന്നു പോകുന്ന സമയത്ത് നാരദരെപ്പോലുള്ളൊരാള്ക്ക് അതിനെ വ്യാഖ്യാനിക്കേണ്ടത് അത്യാവശ്യമാണ്. അപ്പോള്‍ നാരദര് തന്നെ ഭക്തിക്കു നിര്‍വചനം കൊടുക്കുന്നു, നാരദരുടെ കാലത്തുതന്നെ ഭക്തിയെ തെറ്റിദ്ധരിച്ചിട്ടുണ്ടാകാം. അതുകൊണ്ടിതില് പലരുടെ ആശയങ്ങളും നാരദര് കൊണ്ടുവരുന്നുണ്ട്. അന്നത്തെ ഋഷീശ്വരന്മാരുടെ പലരുടെയും ആശയങ്ങള്‍. അപ്പോള്‍ പരമമായ പ്രേമം, അതാണ് ഭക്തി. അപ്പോള്‍ എന്താണ് പ്രേമം. ഈ ഗ്രന്ഥത്തിന്റെ പേരു തന്നെ പ്രേമശാസ്ത്രം എന്നാണ്. ഇപ്പോള്‍ നമ്മള് കണ്ടിട്ടുള്ള പ്രേമം, പ്രേമം കണ്ടിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല. പക്ഷേ പ്രമിക്കുന്നവരെ കണ്ടിട്ടുണ്ട്. കേട്ടിട്ടുണ്ടാവും പ്രേമത്തിനു കണ്ണില്ല, മൂക്കില്ല എന്നൊക്കെ.

(തുടരും...)
No comments:
Post a Comment