Thursday, 6 November 2014

നാരദ ഭക്തിസൂത്ര രണ്ടാം ദിവസം

നാരദ ഭക്തിസൂത്ര രണ്ടാം ദിവസം
നാരദര്‌ വനത്തിലേക്ക്‌ പോയി വനത്തില്‍ ഒരു ആശ്രമം ഉണ്ടായിരുന്നു, ആ ആശ്രമത്തില്‍ ഒരു ഗുരുവിനെ കണ്ട്‌ ഗുരുവിന്‌ ശിഷ്യപ്പെടുകയും, അവിടെ ദാമ്പത്യ ജീവിതം തന്നെ ഉണ്ടായി. ആ ദാമ്പത്യത്തില്‌ അവര്‍ക്ക്‌ അറുപതു മക്കള്‍ ഉണ്ടായി. ഈ അറുപതു മക്കളും ഭര്‍ത്താവും ഒരു ദിവസം മരിച്ചു. അങ്ങനെ മരിച്ച സമയത്ത്‌ നാരദര്‍ക്ക്‌, ആ സ്‌ത്രീക്ക്‌ വല്ലാത്ത വിഷമം തോന്നി, ഒപ്പം വല്ലാത്ത വിശപ്പും അനുഭവപ്പെട്ടു. അങ്ങനെയിരിക്കുമ്പോഴാണ്‌, ഒരു മരത്തില്‍ മാമ്പഴം കാണുന്നത്‌. ആ മാമ്പഴം എത്തിപ്പിടിക്കാന്‍ അവര്‍ക്ക്‌ കഴിയാതെ വന്നപ്പോള്‍ ശവങ്ങള്‍ അട്ടിയിട്ട്‌ അതിന്റെ മുകളില്‍ കയറി അതു പറിച്ചു എന്നും അതു കഴിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു ബ്രാഹ്മണകുമാരന്‍ വന്നിട്ടു പറഞ്ഞു. ഇത്‌ കുളികഴിഞ്ഞിട്ടേ കഴിക്കാവു. അപ്പോള്‍ മാമ്പഴം കൈയ്യില്‍ പിടിച്ചുകൊണ്ട്‌ വെള്ളത്തില്‍ പകുതി മുങ്ങിപ്പൊങ്ങിയപ്പോള്‍ പഴയ രൂപം ലഭിച്ചു. പക്ഷേ കൈകള്‍ സ്‌ത്രീയുടേതായി. അത്‌ ഭഗവാനായിരുന്നു. 
ഭഗവാന്‍ നാരദരോട്‌ പൂര്‍ണ്ണമായിട്ട്‌ സ്‌നാനം ചെയ്യാന്‍ പറഞ്ഞു. അപ്പോള്‍ നാരദര്‍ക്ക്‌ പൂര്‍ണ്ണരൂപംലഭിച്ചു. ആ മാമ്പഴം മഹതി എന്ന വീണയായിത്തീര്‍ന്നു. ഈ മഹതി എന്ന വീണയെ വീണ്ടും ആരോ ശപിക്കുന്നുണ്ട്‌. ശാപങ്ങളാണ്‌ അങ്ങോട്ടും ഇങ്ങോട്ടും. നാരദര്‌ രാവണനെ ശപിക്കുന്നത്‌. രാവണന്‍ നാരദരോട്‌ ഓംകാരത്തെക്കുറിച്ചു പറഞ്ഞുതരാന്‍ പറയുന്ന സമയത്ത്‌ നിനക്ക്‌ അതിന്റെ ആവശ്യമില്ല. നിന്റെ നാവ്‌ ഞാന്‍ പിഴുതെടുക്കും. അപ്പോള്‍ നാരദര്‌ നിന്റെ തല ആരെങ്കിലും കൊയ്‌തെടുക്കും എന്ന ശാപം രാവണന്‌ കൊടുത്തിട്ടുണ്ട്‌. ഇങ്ങനെ നാരദരെ സംബന്ധിക്കുന്ന ഒരുപാട്‌ കഥകളുണ്ട്‌. 
ഇന്ന്‌ ഈ സന്ദര്‍ഭത്തില്‍ സ്വാമി ഓര്‍മ്മിപ്പിക്കുകയാണ്‌ നമുക്കിതിലുപരി നമ്മുടെ ശ്രദ്ധ വരേണ്ടത്‌, ഭക്തിയുടെ വഴിയിലാണ്‌. നാരം എന്നു പറഞ്ഞാല്‍ പരമാത്മവിഷയകം ജ്ഞാനം. ആ പരമാത്മജ്ഞാനത്തെ പ്രദാനം ചെയ്യുന്നവന്‍ ആരാണോ അവനാണ്‌ നാരദന്‍. നാരം എന്നു പറഞ്ഞാല്‍ ജലം എന്നാണ്‌. എന്താണ്‌ ജലത്തിന്റെ സൗന്ദര്യം എന്നാണെങ്കിലോ ഈ ഭൂമിയില്‌ മനുഷ്യന്‌ അവന്റെ ഈ രൂപത്തെ അവന്റെ പ്രതിബിംബം കാട്ടിക്കൊടുത്തത്‌ ജലമാണ്‌. ജലത്തിലാണ്‌ നാം നമ്മെ ആദ്യം ദര്‍ശിച്ചത്‌. നമ്മുടെ പൂര്‍വ്വികന്മാര്‍ കണ്ണാടിയൊക്കെ കണ്ടുപിടിക്കുന്നതിനു മുമ്പ്‌. ജലത്തിലാണ്‌ നമ്മള്‍ നമ്മളെ കണ്ടത്‌. ആ നാരത്തെ ജ്ഞാനപ്രദാനമായിട്ടുള്ള, അതാണ്‌ നാരായണന്‍ എന്നു പറഞ്ഞാല്‍ അതിനെ അയനം ചെയ്‌തവന്‍. അതില്‍ നിന്നാണ്‌ നാം ആവര്‍ഭവിച്ചത്‌. അപ്പോള്‍ ആ പരമാത്മവിഷയകമായ ജ്ഞാനത്തെ ആരാണോ നമുക്ക്‌ ബോധിപ്പിച്ചു തരുന്നത്‌, അദ്ദേഹമാണ്‌ നാരദന്‍. ബാക്കി നിങ്ങള്‍ക്കുവേണമെങ്കില്‍ അന്വേഷിക്കാം അന്വേഷിച്ചുകഴിഞ്ഞാല്‍ നാരദരെ സംബന്ധിക്കുന്ന ഒരുപാട്‌ വിഷയങ്ങള്‍ വെളിപ്പെട്ടു കിട്ടും. 
നാരദര്‌ യുധിഷ്‌ഠിരന്‌ രാമായണം വിവിരിച്ചു കൊടുക്കുന്നു. മഹാജ്ഞാനിയാണ്‌. സംഗീതവിദ്വാനാണ്‌. വീണയൊക്കെ ഉപയോഗിക്കുന്നതില്‍ ഗംഭീരനായിട്ടുളള ആളാണ്‌. സര്‍വ്വോപരി ദേവര്‍ഷിയാണ്‌. ഒരുവന്‌ ഒരുവന്റെ സ്വരൂപത്തെ കാണിച്ചുകൊടുക്കാന്‍ നാരദര്‌ അങ്ങേയറ്റം പ്രയത്‌നിച്ചിട്ടുണ്ട്‌. നാരദരുടെ ജീവിതം എടുത്തു നോക്കിക്കഴിഞ്ഞാല്‍ ആ പരമാത്മ തത്വത്തെ ബോധിപ്പിക്കുന്നതിനായിട്ടാണ്‌ നാരദരുടെ യാത്ര മുഴുവന്‍. നമുക്ക്‌ അങ്ങനെ മനസ്സിലാക്കാം. ഇനി ഭക്തി എന്താണ്‌, എന്താണ്‌ സൂത്രം. ഭക്തി എന്താണെന്നു ഇതില്‍ പറയുന്നുണ്ട്‌. സൂത്രം എന്നു പറഞ്ഞാല്‍ ചരട്‌ എന്നാണ്‌. ഭക്തിയെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും ഒരു ചരടിലെന്ന പോലെ നാരദരിവിടെ കോര്‍ക്കുന്നു. എല്ലാ ആശയങ്ങളും ഇവിടെ കൊണ്ടു വരുന്നുണ്ട്‌. നമുക്ക്‌ ഓരോരോ സമയത്ത്‌ അതിനെ സന്ദര്‍ഭം അനുസരിച്ച്‌ കാണാം. നമുക്ക്‌ ഒന്നാമത്തെ സൂത്രത്തിലേക്കു കടക്കാം. 84 സൂത്രങ്ങളുണ്ട്‌. അതിന്റെ അര്‍ത്ഥത്തിലേക്കു പോകാം.
(തുടരും...)

No comments:

Post a Comment