Sunday, 16 November 2014

നാരദഭക്തി സൂത്ര Day 11 പതിനൊന്നാം ദിവസം

നാരദഭക്തി സൂത്ര Day 11  പതിനൊന്നാം ദിവസം
6. യജ്‌ജ്ഞാത്വാ മത്തോ ഭവതി, സ്‌തബ്‌ധോ ഭവതി, ആത്മാരാമോ ഭവതി.
യഥാര്‍ത്ഥ ഭഗവദ്‌ഭക്തി എന്താണെന്ന്‌ അറിഞ്ഞു കഴിഞ്ഞാല്‍,
ഉന്മത്തനായും ശാന്തനായും ഭവിച്ച്‌ ആത്മാവില്‍ രമിക്കുന്നു.
താന്‍ തന്നെ അറിഞ്ഞിട്ട്‌ ഉന്മത്തനായി തീരുന്നു.
നമ്മള്‍ നമ്മളെ അറിയുമ്പോളുള്ള ഒരു ലഹരിയുണ്ട്‌,അത്‌ ഒരു ലഹരിയാണ്‌. അതുകൊണ്ടാണല്ലോ ബ്രഹ്മാനന്ദത്തെ ഉന്മത്തവദ്‌ എന്നൊക്കെ പറഞ്ഞിട്ടുള്ളത്‌. 
അവര്‍ മദ്യം കഴിച്ചവരെപ്പോലെ ഇരിക്കുമെന്നാണ്‌.
ഒരു ലഹരി സ്വീകരിച്ചിട്ടുള്ളവനെപ്പോലെയാകുന്നു എന്നാണ്‌. 
മദ്യം കഴിക്കുന്നതിനെ ശരിയാണോ? തെറ്റാണോ?
''അവനവനാത്മസുഖത്തിനാചരിക്കുന്നത്‌ അപരന്ന്‌ സുഖത്തിനായി വരേണം"
അങ്ങനെയാണെങ്കില്‌, ഒരാള്‌ മദ്യം കഴിക്കുന്നു, 
അതെങ്ങനെയാണ്‌ അപരന്‌ സുഖമുണ്ടാക്കുക?
ഒരു കാര്യം നമുക്ക്‌ പൂര്‍ണ്ണമായും നിഷേധിക്കാന്‍ പറ്റില്ല. 
മദ്യം കഴിച്ചിട്ടുള്ള എത്രയോ ആളുകള്‌, എത്രയോ വിശിഷ്‌ടമായിട്ടുള്ള കൃതികള്‌, സാഹിത്യത്തിലും,സിനിമയിലും,വരയിലും ശില്‌പത്തിലും, അത്യപൂര്‍വ്വങ്ങളായിട്ടുള്ള, അത്ഭുതങ്ങളായിട്ടുള്ള എത്രയോ സൃഷ്‌ടികള്‌ ഇവിടെ ചെയ്‌തിട്ടുണ്ട്‌. 
അതിന്‌ പ്രചോദനമേകിയത്‌, അത്തരത്തിലുള്ള കാര്യങ്ങള്‍ അവരെ ചിന്തിപ്പിക്കുന്നതിനും മറ്റും മദ്യം സഹായിച്ചിട്ടുണ്ട്‌. അതാര്‍ക്കും നിഷേധിക്കാന്‍ പറ്റില്ല. 
എന്നാൽ മദ്യം ചിലരുടെ ജീവിതത്തെ പൂർണമായും നശിപ്പിചിട്ടുമുണ്ട്.
മദ്യം കഴിക്കുന്നവരോടുള്ള സ്വാമിയുടെ ഒരഭ്യര്‍ത്ഥന താന്‍ സ്വല്‌പം കഴിച്ചാല്‍ അത്‌ അപരന്‌ ഗുണത്തിനായി വരണമെന്നാണ്‌.
ചിലര്‌ ഇത്‌ കുറച്ചു കഴിച്ചാല്‍ വീട്ടിലെ എല്ലാ ജോലിയും ചെയ്യും. 
ഭാര്യയ്‌ക്ക്‌ വലിയ ഇഷ്‌ടമാണ്‌ ഇയാള്‌ കഴിക്കുന്നത്‌. 
ചിലര്‌ വലിയ സൗമ്യരായിരിക്കും. 
ഇതിന്‌ചില പേരുകളൊക്കെ കൊടുത്തിട്ടുണ്ട്‌. 
ഒരു ബ്രാന്‍ഡിന്‌ പറഞ്ഞ പേര്‌ ബിഷപ്പ്‌ എന്നാണ്‌,
കാരണം എല്ലാവരെയും അനുഗ്രഹിച്ചു കൊണ്ടിരിക്കും!
വേറൊന്നിന്റെ പേര്‌ ശ്രീരാമന്‍ എന്നാണത്രേ!
മര്യാദാപുരഷോത്തമന്‍,
അടുത്തവീട്ടിലെ ഗേറ്റ്‌ പോലും പൂട്ടിക്കൊടുക്കും,അത്രയും പരോപകാരം. 
ഇത്‌ സ്വല്‌പം അകത്തു ചെന്നു കഴിഞ്ഞാല്‍ ഇത്രയും നല്ല മനുഷ്യരില്ല. 
അപ്പോള്‍ അവരെ സംബന്ധിച്ച്‌ ഇദ്ദേഹം ഒരു കുഴപ്പക്കാരനുമല്ല. 
ക്രിസ്തു എന്നപെരിലുള്ളത് കഴിച്ചാൽ മൂന്നാം ദിവസം എഴുന്നേൽക്കും 
കവി കഴിച്ചാല്‍ പഴയ ഹിന്ദി പാട്ട്‌ തുടങ്ങും. 
ചൊറിയൻ കഴിച്ചാൽ ഭാര്യയുടെ അച്ഛനെ,അച്ഛാച്ഛനെ പിന്നെ കുടുംബത്തിന്റെ പേരുചൊല്ലിത്തുടങ്ങുമങ്ങോട്ട്‌......... 
പിന്നെ അടുത്ത വീട്ടുകാരനെ
(തുടരും...)

No comments:

Post a Comment