ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-8 അക്ഷരബ്രഹ്മയോഗം ശ്ലോകം 16
ആബ്രഹ്മഭുവനാല്ലോകാഃ
പുനരാവര്ത്തിനോഽര്ജ്ജുന
മാമുപേത്യ തു കൗന്തേയ
പുനര്ജന്മ ന വിദ്യതേ
പുനരാവര്ത്തിനോഽര്ജ്ജുന
മാമുപേത്യ തു കൗന്തേയ
പുനര്ജന്മ ന വിദ്യതേ
അല്ലയോ അര്‍ജുനാ! ബ്രഹ്മലോകം ഉള്‍പ്പെടെയുള്ള സകലലോകങ്ങളും പുനര്‍ജ്ജന്മത്തെ പ്രാപിക്കുന്നവയാകുന്നു. അല്ലയോ കുന്തീപുത്ര! എന്നാല്‍ എന്നെ പ്രാപിക്കുന്നവര്‍ക്ക് പുനര്ജ്ജന്മമുണ്ടാകുന്നതല്ല.
ശ്രേഷ്ഠനായ ബ്രഹ്മാവിനു പോലും ജനനമരണങ്ങളില്‍ നിന്നു രക്ഷപ്പെടാന്‍ സാധ്യമല്ല. അപ്പോള്‍ പിന്നെ ആ ബ്രഹ്മാത്മാവു മായി ഐക്യം പ്രാപിച്ചവന്റെ സ്ഥിതി പ്രത്യേകം പറയേണ്ടതില്ല ല്ലോ. അവരും ജനനമരണങ്ങളുടെ പാതയില്‍ കൂടി സഞ്ചരിച്ചേ മതിയാകൂ. എന്നാല്‍ മരണമടഞ്ഞവന് വയറുവേദന അനുഭവിക്കാന്‍ ഇടയാകാത്തതുപോലെ, ഉറക്കമുണര്‍ന്നവന്‍ ഉറക്കത്തില്‍ കണ്ട സ്വപ്ന ത്തിലെ വെള്ളപ്പൊക്കത്തില്‍ മുങ്ങിമരിക്കാത്തപോലെ, എന്നെ പ്രാപിച്ചവന് ജനനമരണങ്ങളുടെ പരിവൃത്തി ഒരിക്കലും അനുഭവി ക്കാന്‍ ഇടയാവുകയില്ല.
യഥാര്‍ത്ഥത്തില്‍ നാമരൂപങ്ങളുള്ള സകല പ്രപഞ്ചത്തിന്റേയും ശിരസ്സിന്റെ സ്ഥാനമാണ് ബ്രഹ്മലോകത്തിനുള്ളത്. അതു ശാശ്വത മായഎല്ലാറ്റിന്റെയും അടിത്തറയാണ്. ത്രൈലോക്യമാകുന്ന ഉന്നത പര്‍വതത്തിന്റെ ഏറ്റവും ഉയര്‍ന്ന ശിഖരമാണ്. അവിടെ ബ്രഹ്മദേവന്റെ ഒരു ദിവസത്തിന്റെ ചെറിയ ഭാഗം മാത്രമേ ഇന്ദ്രന്റെ ആയുസ്സ് നില നില്‍ക്കുകയുള്ളു. ഒരു ദിവസത്തില്‍ മൊത്തം പതിന്നാല് ഇന്ദ്രന്മാരാണ് അവിടെ വരുകയും പോകുകയും ചെയ്യുന്നത്.
ഏകവും നിത്യവുമായ പരമാത്മാവിനെ (വിഷ്ണു) പരാപ്രകൃതിയായ അക്ഷരമാധ്യമമെന്ന സ്പെയിസില്‍ (ബ്രഹ്മാവ്) ആദ്യസ്പന്ദബീജ ത്തിന്റെ (ശിവന്) അനുരണനഫലമായി ക്ഷരപ്രപഞ്ചമുണ്ടാകുന്നു. അതായത്, ബ്രഹ്മലോകത്തിലാണ് അവിടന്നിങ്ങോട്ടുള്ള ലോകങ്ങള്‍ ഉണ്ടാകുന്നതും നിലനില്ക്കുന്നതും. പ്രപഞ്ചസ്പന്ദത്തിന്റെ ആവൃത്തികളിലൂടെ ബ്രഹ്മലോകം (സ്പെയ്സ് എന്ന അക്ഷരമാധ്യമം) ജനിച്ചും മരിച്ചുംകൊണ്ടേ ഇരിക്കുന്നു. അതിനാല്‍, ആ ലോകത്തെ ആശ്രയിക്കുന്ന എല്ലാറ്റിനും പുനരാവൃത്തി അനിവാര്യം. അക്ഷര മാധ്യമത്തിലെ രൂപനിര്‍മാണക്ഷേത്രമെന്ന അവസ്ഥയിലിരിക്കെ ജീവന് (അതു പരമാത്മസ്ഫുലിംഗം തന്നെയെന്നാലും) ഈ ആവര്‍ത്തന ക്രിയയില്‍ പങ്കെടുക്കേണ്ടി വരുന്നു.
ശരീരത്തില്‍നിന്നു മാത്രമല്ല, രൂപനിര്മാണക്ഷേത്രാവസ്ഥയില് നിന്നു കൂടിയുള്ള മോചനമാണ് മോക്ഷം. അതോടെ പരമാത്മാവു മായി തികഞ്ഞ സായുജ്യമായി. പിന്നെ ആവര്‍ത്തനമില്ല.
(ഇപ്പോഴും സയന്‍സ്, ഇരുണ്ടതും അല്ലാത്തതുമായ ദ്രവ്യവും ഊര്‍ജവുമൊക്കെ സങ്കല്പിച്ച് കണക്കിന്റെ തോട്ടി അനന്തത യിലേക്കു നീട്ടി ആത്യന്തികമായതിനെ അറിയാന്‍, അന്ധമായി തപ്പിനോക്കുകയാണ്. സാര്‍വത്രികമായ ഒരു മാധ്യമത്തെ സങ്കല്പി ക്കാതെ ബലങ്ങളെ ഏകീകരിക്കാന്‍ സാധിക്കില്ല. ദ്രവ്യമേ ഉള്ളൂ പ്രപഞ്ചത്തില്‍. ആകെ കാര്യം (nothing else matters) എന്നും സ്പെയ്സ് ശൂന്യമാണ് എന്നുമുള്ള ദെക്കാര്‍ത്തിയന്‍ സമീപനമാണ് തടസ്സം. അതു വൈകാതെ നീങ്ങും എന്നു കരുതാം.)
(തുടരും..)
(തുടരും..)
No comments:
Post a Comment