നാരദഭക്തി സൂത്ര, അഞ്ചാം ദിവസം
നാരദഭക്തിസൂത്ര പ്രകാരം, നാരദരതിനെ വളരെ ഭംഗിയായിട്ട് ഒരു സംശയത്തിനും ഇടനല്‍കാതെ എന്താണത് എന്നു കാണിച്ചു തരുന്നു. പരമമായ പ്രേമമാണത്. അപ്പോള്‍ ഇത്തരത്തില് ഒരു പരമമായ പ്രേമം എനിക്കുണ്ടോ? ഭക്തിയെന്ന വികാരത്തെ, വികാരം എന്നു പറയുമ്പോള്‍ അത് ഒരു അവസ്ഥയാണ്. നാരദരെ സംബന്ധിച്ച് അതില്‍ ജീവിക്കാം എന്നാണ് നാരദര് പറഞ്ഞുതരുന്നത്. അതുകൊണ്ട് പ്രേമത്തെ നമുക്ക് അന്വേഷിച്ചു കണ്ടെത്താനൊന്നും സാധ്യമല്ല. ഈ ഭക്തി സൂത്രത്തിന്റെ പഠനത്തില്‍ നമ്മള് കണ്ടെത്താന്‍ പോകുന്ന ഒരു കാര്യം ഭക്തിയെ അനുഭവത്തിലേക്ക് കൊണ്ടു വരാം എന്നുള്ളതാണ്. ഇപ്പോള്‍ നമ്മള്‍ ഭക്തിക്കു കൊടുത്ത ഒരു നിര്‍വചനവും അതില്‍ കാണില്ല. അവസാന സമയത്തു കുറച്ചു കാര്യങ്ങള്‍ പറയുന്നുണ്ട്. അതായത് ജീവിതം എന്നു പറയുമ്പോള്‍ നമുക്കൊരു ധാരണയുണ്ടല്ലോ. ജീവിതം എന്നു പറഞ്ഞാല്‍ അങ്ങേയറ്റം അശാന്തിയുള്ളതാണ് അല്ലെങ്കില്‍ ഉത്തരം കണ്ടെത്താന്‍ കഴിയാത്തതാണ്. അതൊരു പ്രഹേളികയാണ്. ഇങ്ങനെയൊക്കെ സാഹിത്യകാരന്മാരും, മറ്റു പലരും ജീവിതത്തെ ഒരോ വിധത്തിലാണ് നോക്കി കാണുന്നത്. നാരദര് അതിനെ നാരദരുടേതായിട്ടുള്ള ഒരു ദര്‍ശനം കാണിച്ചുതരുന്നു. അതാണ് നമ്മുടെ മുമ്പിലുള്ളത്.
ഈ ജീവിതത്തെക്കുറിച്ചു പറയുമ്പോള്‍ ഒരു കഥയുണ്ട്. പ്രസിദ്ധനായ ഗണിതശാസ്‌ത്രകാരന്‍ അദ്ദേഹത്തിന്റെ മകന് ഒരു കളിപ്പാട്ടം മേടിച്ചു കൊടുക്കാന്‍ തീരുമാനിച്ചു. മകനും തന്നെപ്പോലെ എന്തെങ്കിലും ആയിത്തീരണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. നമ്മളീ കളിപ്പാട്ടമൊക്കെ മേടിച്ചുകൊടുക്കുമ്പോള്‍ വളരെ ആലോചിച്ചിട്ടാണല്ലോ മേടിച്ചുകൊടുക്കുന്നത്. ചിലരങ്ങനെയല്ല എന്തെങ്കിലുമൊക്കെ മേടിച്ചുകൊടുക്കും. ഇദ്ദേഹമങ്ങനെയല്ല അതിലൊക്കെ ശ്രദ്ധയുണ്ടായിരുന്നു. അപ്പോള്‍ ഇദ്ദേഹം ഈ പസ്സില്‍സ് അറിയില്ലേ കട്ടകളാണ്, അതില്‍ ജിറാഫ്, സിംഹം തുടങ്ങി പലതും കട്ടകള്‍ മാറ്റിമാറ്റി ഉണ്ടാക്കാന്‍ കഴിയുന്നതാണ്. അപ്പോള്‍ അവന്‍ അതുമായിട്ടങ്ങനെ ഇരുന്നോളും. ഈയൊരു സാധനം കണ്ടുകൊണ്ട് അദ്ദേഹം അത് കടയില്‍ നിന്നു മേടിച്ചു. അപ്പോള്‍ അദ്ദേഹം അത് ശരിയാക്കാന്‍ നോക്കി. അദ്ദേഹം പ്രഗത്ഭനാണ്, ഗണിതശാസ്‌ത്രജ്ഞനാണ്. എന്നിട്ടും അത് ശരിയാവുന്നില്ല. അദ്ദേഹത്തിനു ദേഷ്യം വന്നു. അയാള്‍ കടക്കാരനോടു ചോദിച്ചു എനിക്കിത് ശരിയാക്കാന്‍ പറ്റുന്നില്ല. പിന്നെയെങ്ങനെ എന്റെ മകന്‍ ഇത് ശരിയാക്കും. കടക്കാരന്‍ പറഞ്ഞു ഇത് ശരിയാവില്ല. ഇത് ആര്‍ക്കും ശരിയാക്കാന്‍ പറ്റില്ല. ഇത് ഈ ജീവിതത്തിന് ഒരു ഉത്തരം കണ്ടെത്താം എന്നു വിചാരിക്കുന്ന അങ്ങയെപ്പോലുള്ള ആളുകളുടെ മക്കള്‍ക്കുവേണ്ടിയിട്ട് ഉണ്ടാക്കിയതാണ്. അങ്ങേയ്‌ക്കും കൂടിവേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ്. ഇതൊരു കളിയാണ്. ഈ കളിയില്‍ ആനന്ദമുണ്ട്. ഇതിന്റെ ഉത്തരം കിട്ടില്ല. ഇത് ഇവന്‍ ചെറുപ്പത്തില്‍ തന്നെ പഠിച്ചാല്‍ അവന്‍ ജീവിക്കാന്‍ പഠിച്ചുകൊള്ളും. അതാണ് ഞങ്ങളുടെ ഈ കളിപ്പാട്ടം നിര്‍മ്മിച്ചതിന്റെ ഉദ്ദേശ്യം. അപ്പോള്‍ ഇത് ഉത്തരം കിട്ടില്ല എന്നറിഞ്ഞുകൊണ്ടുള്ള ഒരു കളിയാണ്. അപ്പോള്‍ ജീവിതത്തെ സംബന്ധിക്കുന്ന ഏറ്റവും വലിയ ഒരു പാഠമാണിത്. നാരദഭക്തി സൂത്രവും അങ്ങനെതന്നെയാണ്.

(തുടരും...)
No comments:
Post a Comment