Tuesday, 11 November 2014

നാരദഭക്തി സൂത്ര, ആറാം ദിവസം

നാരദഭക്തി സൂത്ര, ആറാം ദിവസം
അതുകൊണ്ട്‌ ഈ പ്രേമത്തില്‍ ജീവിക്കാമെന്നു പറയുകയാണ്‌ നാരദര്‍.
അങ്ങേയറ്റത്തെ പ്രേമമാണ്‌ ഭക്തി. ഭഗവാന്റെ രൂപത്തെ ധ്യാനിക്കുന്ന സമയത്ത്‌ അല്ലെങ്കില്‍ ഭഗവാന്റെ രൂപം നമ്മള്‍ വീട്ടില്‍ വയ്‌ക്കുന്ന സമയത്ത്‌ വലിയ സന്ദേശങ്ങള്‍ നമുക്കു തരുന്നുണ്ട്‌. എന്നാല്‍ ആ സന്ദേശത്തെ പൂര്‍ണ്ണമായിട്ട്‌ നിരാകരിക്കുന്ന വിധത്തിലാണ്‌ ആ രൂപത്തെ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്‌. . 
ഭഗവാന്റെ ഓടക്കുഴല്‍ മാറ്റിയിട്ടാണ്‌ വീട്ടില്‍ വയ്‌ക്കുന്നത്‌. ഓടക്കുഴല്‍ ഉള്ള കൃഷ്‌ണന്‍ വലിയൊരു ജീവിതദര്‍ശനത്തെയാണ്‌ നമുക്കു കാണിച്ചു തരുന്നത്‌.
നമുക്കൊരു ഓടക്കുഴല്‍ തന്നു കഴിഞ്ഞാല്‍ മനസ്സിലാകും. ഓടക്കുഴല്‍ വായിക്കാന്‍ അറിയാത്ത ഒരാള്‍ക്ക്‌ ഓടക്കുഴല്‍ കൊടുത്താല്‍ എന്തു ചെയ്യും. അത്‌ വലിയ ബുദ്ധിമുട്ടാകും. ആര്‍ക്ക്‌ ? അദ്ദേഹത്തിനും അടുത്തിരിക്കുന്നവര്‍ക്കും. അതേ സമയത്ത്‌ ആ ഓടക്കുഴല്‍ നമ്മുടെ ചൗരസ്യയുടെ കൈയ്യില്‍ കിട്ടിയാലോ അയാള്‍ക്കും അടുത്തിരിക്കുന്ന ആള്‍ക്കും ആനന്ദമാണ്‌. അപ്പോള്‍ ജിവിതം എന്നു പറഞ്ഞാല്‍ ഇതാണ്‌. 
ഭഗവാന്‍ പറഞ്ഞു തരുന്നത്‌ ഈ ഊതലാണ്‌. ഇത്‌ വളരെ ആനായാസേന അഭ്യസിക്കാവുന്നതാണ്‌. അഭ്യസിച്ചുകഴിഞ്ഞാല്‍ അങ്ങേയറ്റം ആനന്ദപ്രദമാണ്‌. നിങ്ങള്‍ക്കും അതേ മറ്റുള്ളവര്‍ക്കും. അല്ലാതെ നിങ്ങള്‍ ഓടക്കുഴല്‍ വായിക്കാന്‍ ശ്രമിച്ചിട്ട്‌ ഇത്‌ ശരിയല്ല എന്നു പറയുന്ന ഒരു പരിപാടിയുണ്ട്‌, മൊത്തം ഓടക്കുഴലിനെ കുറ്റം പറയുന്നത്‌. ഓടക്കുഴല്‍ കണ്ടുപിടിച്ച ആളെ മുതല്‌. അതാണ്‌ ഇന്ന്‌ നമുക്കു പറ്റിയിട്ടുള്ളത്‌. 
ജ്യോതിഷിയുടെ വാക്ക് കേട്ട് കൃഷ്ണ വിഗ്രഹത്തിൽ നിന്ന് ഒടകുഴൽ മാറ്റുമ്പോൾ ജീവിതത്തെ തന്നെയാണ് നാം മാറ്റിവെക്കുന്നത്.
നാരദര്‍ ഈ വഴിയിലാണ്‌ കാര്യങ്ങള്‍ കൊണ്ടു വന്നത്‌. അതുകൊണ്ടാണ്‌ സ്വാമി ഇങ്ങനെ പറഞ്ഞത്‌. നാരദരുടെ രീതി ഇതാണ്‌. ഉപനിഷത്തിന്റെ രീതി.ഉപനിഷത്തിന്‌ ഒന്നുമായിട്ടും ഒരു ബന്ധവുമില്ല ഉപനിഷത്തിന്‌ ബ്രഹ്മത്തെക്കുറിച്ചു പറയുമ്പോള്‍ അവിടെപ്പിന്നെ വേറെ ഒന്നിനും ഒരു സ്ഥാനമില്ല. നാരദര്‍ക്ക്‌ ഭക്തിയെക്കുറിച്ചു പറയുമ്പോള്‍ നാരദര്‌ നമ്മളെ വേറെ എങ്ങോട്ടും കൊണ്ടു പോകുന്നില്ല. 
സാ തു അസ്‌മിന്‍ - ഇവനില്‍ ഉള്ള പരമമായ പ്രേമം. 
ഭക്തിയെ ഒന്നാമതായിട്ട്‌ നിര്‍വചിച്ചിരിക്കുന്നത്‌. അതാകട്ടെ, പരമമായ പ്രേമമാണ്‌. സ്‌നേഹം എന്നല്ല. അടുത്ത സൂത്രത്തെ പരിചയപ്പെട്ട്‌ ഈ സൂത്രത്തിലേക്കു വന്നിട്ട്‌ രണ്ടും കൂടി ചേര്‍ത്ത്‌ നമുക്ക്‌ പരിചയപ്പെടാം.
അതാണ്‌ അതിന്റെ ഒരു രസം
(തുടരും...)

No comments:

Post a Comment