നാരദഭക്തി സൂത്ര DAY 9 ഒൻപതാംദിവസം
4. യല്ലബ്‌ധ്വാ പുമാന്‍ സിദ്ധോ ഭവതി അമൃതോ ഭവതി തൃപ്‌തോ ഭവതി.
യം ലബ്‌ധ്വാ - ഇത് കിട്ടിയാല്‍.
പുമാന്‍ - മനുഷ്യന്‍.
സിദ്ധഃ ഭവതി - അവന്‍ സിദ്ധനായിത്തീരും.
സിദ്ധന്‍ എന്നു പറഞ്ഞാല്‍ നേടേണ്ടത് നേടിയവന്‍. സിദ്ധന്‍ എന്നു പറയുമ്പോള്‍, താടിയും മുടിയുമൊക്കെ നീട്ടി വളര്‍ത്തിയ കാഷായമൊക്കെ ഉടുത്ത് കുളിക്കാത്ത, അടുത്തു വരുമ്പോള്‍ തന്നെ ഒരു മണമൊക്കെയുള്ള, വല്ല മരച്ചുവട്ടിലോ, അമ്പലത്തിലോ ഒക്കെ വല്ലപ്പോഴും കാണുന്ന ചില വിദ്യകളൊക്കെ കൈവശമുള്ള ഒരാളായിരിക്കും നമ്മുടെ മനസ്സിലേക്ക് കടന്നു വരുന്നത്. എന്നാല്‍ അങ്ങനെയല്ല. സാദ്ധ്യാമാകേണ്ടതിനെ സാധനയിലൂടെ സാധിച്ചവന്‍, സാധകനാണ് സിദ്ധനാവുന്നത്. നമ്മളൊക്കെ സിദ്ധരാകണം.
അവിടെയൊരു സിദ്ധനുണ്ട്. അദ്ദേഹമിങ്ങനെ പറഞ്ഞു. അദ്ദേഹമെന്താ പറഞ്ഞത്?മകള്‍ക്കിപ്പോള്‍ ആലോചിക്കുകയേ വേണ്ട. രണ്ടര വര്‍ഷം കഴിഞ്ഞിട്ട്, അതിനിടയിലെങ്ങാനും നടന്നാല്‍ ഭര്‍ത്താവിന്റെ തല കാണില്ല.
😀😀😀
യല്ലബ്‌ധ്വാ പുമാന്‍ സിദ്ധോ ഭവതി-
യാതൊന്നു ലഭിച്ചാലാണോ മനുഷ്യന്‍ സിദ്ധനായിത്തീരുന്നത്,
അമൃതോ ഭവതി - മരണമില്ലാത്തവനായിത്തീരുന്നത്,
തൃപ്‌തോ ഭവതി - തൃപ്‌തനായിത്തീരുന്നത്.

അപ്പോള്‍ ഈ ജീവിതത്തില്‍ ഒരു തൃപ്‌തി വരുന്നില്ല എങ്കില്‍ അതിനുത്തരം എന്താണ്?
ഇതാ ഇതുതന്നെ. ഈ ജീവിതത്തില് എനിക്ക് എവിടെയും തൃപ്‌തി കിട്ടിയിട്ടില്ല,
എങ്കില്‍, എന്ത് കിട്ടിയാലെനിക്ക് തൃപ്‌തിയുണ്ടാവും?
നിങ്ങളുടെ മുമ്പില് കിട്ടാത്തതിന്റെ ലിസ്റ്റ് ഇപ്പോള്‍ ഇവിടെയിരുന്നു മനസ്സിലെടുത്തോളൂ. മക്കള്‍ക്ക് ജോലിയായാലും, കല്ല്യാണമായാലും, മരിച്ചു പോയ ഭര്‍ത്താവ് തിരിച്ചു വന്നാല്, തിരിച്ചു വന്നാല്‍ നമ്മളെടുക്കില്ല അത് വേറെ കാര്യം.
എന്തില്‍ നിന്നു കിട്ടും തൃപ്‌തി?
എനിക്കു നഷ്‌ടപ്പെട്ടിട്ടുള്ളത് എന്നെയാണ്.
എനിക്ക് എന്നെ കിട്ടുന്നതോടുകൂടി ഞാന്‍ സിദ്ധനാകും.
എനിക്കെന്നെ കിട്ടുന്നതോടുകൂടി ഞാന്‍ അമൃതനാകും.
എനിക്കെന്നെ കിട്ടുന്നതോടുകൂടി ഞാന്‍ തൃപ്‌തനാകും.
കാരണം ഞാനിന്ന് എന്നെയാണ് മറ്റുപലതിലും അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.
എന്നെ ഞാന്‍ മറ്റുളളിടത്ത് അന്വേഷിച്ചാല്‍ എങ്ങനെ കിട്ടും?
നിങ്ങള് കേട്ടിട്ടുണ്ടാവും കഥ സ്വാമി ഒന്നു കൂടി ഓര്‍മ്മിപ്പിക്കാം.
ബുദ്ധഭിക്ഷുണി നടന്നു പോകുന്ന ചെറുപ്പക്കാരെ ആലോചിപ്പിക്കാന്‍ വേണ്ടിയിട്ട്!ബ്രഹ്മവിചാരത്തിന് അവരെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ വേണ്ടിയിട്ട് !വെളിച്ചമുള്ളിടത്തേക്കു പോയിട്ട് അവരുടെ സൂചി അന്വേഷിക്കുന്നു. ആ അമ്മയോട് അവര് ചോദിക്കും. എന്താ അമ്മേ ഇവിടെ തിരയുന്നത്?
അമ്മ പറയും മക്കളേ എന്റെ സൂചി കാണാനില്ല. അവരും കൂടി സഹായിക്കും. അവിടെയൊക്കെ നോക്കി അവിടെയെങ്ങും കാണാനില്ല.
അപ്പോള്‍ അവര്‍ ചോദിച്ചു അമ്മേ ഇത് എവിടെയാണ് കളഞ്ഞത്?
അത് എന്റെ വീട്ടിലാണ്.
പക്ഷേ അന്വേഷിക്കുന്നത് വിളക്കു കാലിന്റെ ചുവട്ടിലാണ്.
അമ്മേ വീട്ടിനകത്തു പോയി നോക്കൂ. അവിടെ കാണാം.....
അപ്പോള്‍ എവിടെയാണോ നഷ്‌ടപ്പെട്ടത് അവിടെയാണ് അന്വേഷിക്കേണ്ടത്.
എന്നെ നഷ്‌ടപ്പെട്ടത് എന്നിലാണ്. അതുകൊണ്ട് എന്നിലാണ് അന്വേഷിക്കേണ്ടത്.
ഇവിടെ നമ്മളന്വേഷിക്കുന്ന ഭക്തി ക്ഷേത്രങ്ങളിലാണ്. അല്ലെങ്കിലാശ്രമങ്ങളിലാണ്. അല്ലെങ്കിലതുപോലുള്ള സ്ഥലങ്ങളിലാണ്. അവനവനില്‍ ഇത് കണ്ടെത്താതെ, അവനവനില്‍ ഇത് കണ്ടെത്തിയാല്‍,
ഈ ഭക്തന്‍ പരിപൂര്‍ണ്ണനാകുന്നു, അമരനാകുന്നു, പരമസന്തുഷ്‌ടനാകുന്നു.

(തുടരും...)
No comments:
Post a Comment