നാരദഭക്തി സൂത്ര Day 13 പതിമൂന്നാം ദിവസം
ജീവിതമെന്ന് പറയുന്നത് അനുഭവങ്ങളുടെ പരമ്പരയാണ്.
ഈ പരമ്പരയില് പല പല പ്രകാരത്തിലുള്ള അനുഭവങ്ങളിലൂടെ കടന്നു നീങ്ങിയിട്ടുള്ള നമുക്ക് ഒരു വേള അനുഭവങ്ങള്‍ പാഠമായിട്ട് ഭക്തിശാസ്‌ത്രത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കും. അനന്തരം ഭക്തിയെ ഞങ്ങള്‍ വ്യഖ്യാനിക്കാം എന്ന് പറയുന്ന സമയത്ത്,
അഥ ശബ്‌ദത്തെ മംഗളസൂചകമായിട്ട് ആചാര്യന്മാര് എണ്ണിപ്പോകുന്നുണ്ട്.
"ഓംകാരശ്‌ച, അഥശബ്‌ദശ്ച, ദ്വാവേതൗ ബ്രഹ്മണഃപുരാ
കണ്‌ഠം ഭിത്വാ വിനിര്‍ഗതൗ യേന മാംഗലികാവുഭൗ"
അഥശബ്‌ദവും ഓംകാരവും ബ്രഹ്മാവിന്റെ കണ്‌ഠം ഭേദിച്ച് ഉണ്ടായതാണ്.
അതുകൊണ്ട് മംഗളകരമാണ്. അങ്ങനെ ഈ രണ്ടു ശബ്‌ദങ്ങളും മംഗളസൂചകമായി പൂര്‍വ്വികന്മാര് പറഞ്ഞുപോകുന്നുണ്ട്.
മംഗളത്തോടുകൂടി ഗ്രന്ഥം ആരംഭിക്കുക എന്നത് ഭാരതത്തിലെ ഒരു രീതിയാണ്. അതിവിടെ നാരദര് സ്വീകരിച്ചിരിക്കുന്നു.
രണ്ടാമത്തെ സൂത്രത്തില്‍ 'സാ തു 'എന്നുള്ളിടത്ത്,
ഇത് ആകട്ടെ എന്നു പറയുമ്പോള്‍ അത് മറ്റൊന്നും അല്ല എന്നൊരു സൂചനയുണ്ട്.
നാരദരുടെ കാലത്തുപോലും ഭക്തിയെന്ന സവിശേഷമായ ഈശ്വരീയമായതിനെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്.
ആചാരങ്ങളോ അനുഷ്‌ഠാനങ്ങളോ അല്ല ഭക്തി എന്ന് 'തു' എന്ന പ്രയോഗം കൊണ്ട് അര്‍ത്ഥമാകുന്നു.
സാ തു - അതാകട്ടെ. പരമപ്രേമരൂപാ - അത് പരമമായ പ്രേമമാണ്.
ചില സംശയങ്ങള്‍ ചിലര്‍ ചോദിച്ചതാണ്;
സ്വാമീ ഇങ്ങനെ 24 മണിക്കൂറും പ്രേമത്തില്‍ കഴിയാന്‍ പറ്റുമോ ഒരാള്‍ക്ക്?
ഉത്തരമിതാണ് ഇരുപത്തിനാലു മണിക്കൂര്‍ എന്നുള്ളത് നമ്മുടെ കൈയ്യിലുള്ളതാണോ ?നമ്മുടെ കൈയ്യിലുള്ളത് വെറും നിമിഷം മാത്രമാണ്.
നാരദരിവിടെ പറയുന്നത് ആ നിമിഷം നീ പ്രേമത്തിലാകൂ ....
നീ അതിന്റെ ഒഴുക്കായിത്തീരും..
അതുകൊണ്ട് 24 മണിക്കൂറും സാധ്യമാണോ എന്നുള്ള ചോദ്യം മാറ്റിയിട്ട് ഈ നിമിഷം ഞാന്‍ പ്രേമത്തിലാണ്.
വിശ്വപ്രേമം ഇതാ ഉണ്ടാകുന്നു ഞാനിതാ അതില്‍ മുഴുകുന്നു......
യത് ലബ്‌ധ്വാ, യത് പ്രാപ്യ എന്നു പറയുന്നിടത്ത് അത് വിശദമാകും.
പ്രേമശാസ്‌ത്രം ഭക്തിശാസ്‌ത്രം അപ്രായോഗികം എന്നു തോന്നാം.
എല്ലാവരെയും സ്‌നേഹിക്കണം എന്നു പറഞ്ഞാല്‍ അത് ബുദ്ധിമുട്ടല്ലേ.?
അതിരിക്കട്ടെ സ്വാമീ സ്വാമിക്കു സാധിക്കുന്നുണ്ടോ?
ഞങ്ങള്‍ക്കതറിഞ്ഞാല്‍ മതി.
ഇപ്പോള്‍ അവസാനം നമ്മുടെ കോര്‍ട്ടിലേക്കാണ് പന്ത് വരുക.
ഞങ്ങളുടെ കാര്യം വിടു. സ്വാമി ഇതൊക്കെ പഠിച്ചതാണല്ലോ?
108 ദിവസം യജ്ഞമൊക്കെ നടത്തിയ ആളാണല്ലോ,
സ്വാമിക്കു സാധിക്കുന്നുണ്ടോ?
സദാസമയവും പ്രേമത്തിലിരിക്കാന്‍.?
ഈ ചോദ്യവും അപ്രസക്തമാണെന്നു പറയുകയാണ്.
അങ്ങനെയൊരു ചോദ്യം തന്നെയില്ല.
അത് വേണ്ട അപരന് സാധിക്കുന്നുണ്ടോ എന്നുള്ളത് ഇവിടെ വിഷയമേ അല്ല.
അതുകൊണ്ട് എനിക്കു സാധിക്കില്ല എന്നു തീരുമാനിക്കരുത്.
ഇതാ ഈ ഒരു നിമിഷം ഞാനതാണ്........

(തുടരും...)
No comments:
Post a Comment