ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-6
ശ്ളോകം-6
സംഗമവും ഫലേച്ഛയും കൈയൊഴിയാതിരുന്നാല്‍ ഏതു കര്‍മവും
ബന്ധനമാകും.
ഏതാന്യപി തു കര്‍മാണി
സംഗം ത്യക്ത്വാ ഫലാനി ച
കര്‍ത്തവ്യാനീതി മേ പാര്‍ഥ
നിശ്ചിതം മതമുത്തമം
സംഗം ത്യക്ത്വാ ഫലാനി ച
കര്‍ത്തവ്യാനീതി മേ പാര്‍ഥ
നിശ്ചിതം മതമുത്തമം
അല്ലയോ കുന്തീപുത്രാ, ഇപ്പറഞ്ഞ മൂന്നു കര്‍മങ്ങള്‍
സംഗവും ഫലേച്ഛയും വെടിഞ്ഞേ ചെയ്യാവൂ എന്നാണ് എന്റെ ഉത്തമവും ദൃഢവുമായ അഭിപ്രായം.
സംഗമവും ഫലേച്ഛയും കൈയൊഴിയാതിരുന്നാല്‍ ഏതു കര്‍മവും
ബന്ധനമാകും. (പഠിപ്പിക്കല്‍ ഫീസിനുവേണ്ടി മാത്രമാകാം, കൃഷി ലാഭത്തിനായി
വിഷമയമാകാം. തന്റേതെന്നും തനിക്കുള്ളതെന്നുമുള്ള മനോഭാവം വൈകാരികമായ
കെട്ടുപാടുകളിലേക്കു നയിക്കുന്നു.) അല്ലാതെ, കര്‍മം വൈദികമോ ലൗകികമോ
നല്ലതോ ചീത്തയോ എന്നതല്ല കാര്യം. (ഒരു സന്ദര്‍ഭത്തില്‍ നിഷിദ്ധമോ ചീത്തയോ ആയ കര്‍മം
മറ്റൊരു ചുറ്റുപാടില്‍ വിഹിതവും നല്ലതുമായി മാറാം.)
ഈ അളവുകോല്‍ വെച്ച് നോക്കിയാല്‍ കര്‍മത്യാഗത്തെ പൊതുവില്‍ മൂന്നുവിധമായി തിരിച്ചു കാണാം.
(തുടരുംഈ അളവുകോല്‍ വെച്ച് നോക്കിയാല്‍ കര്‍മത്യാഗത്തെ പൊതുവില്‍ മൂന്നുവിധമായി തിരിച്ചു കാണാം.
No comments:
Post a Comment