ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-43
ശ്ളോകം-43
ശൗര്യം തേജോ ധൃതിര്‍ദാക്ഷ്യം
യുദ്ധേ ചാപ്യപലായനം
ദാനമീശ്വരഭാവശ്ച
ക്ഷാത്രം കര്‍മസ്വഭാവജം
യുദ്ധേ ചാപ്യപലായനം
ദാനമീശ്വരഭാവശ്ച
ക്ഷാത്രം കര്‍മസ്വഭാവജം
ശൗര്യം, തേജസ്സ്, ധൃതി, ദാക്ഷ്യം, പോരില്‍ പിന്‍തിരിഞ്ഞോടായ്ക
എന്നിവയും പിന്നെ ഈശ്വരഭാവവും ദാനശീലവും സ്വാഭാവികമായ
ക്ഷത്രിയധര്‍മമാണ്.
ക്ഷത്രിയധര്‍മമാണ്.
തന്നേക്കാള്‍ ബലവാനായ ആളെപ്പോലും നേരിടാനുള്ള മനക്കരുത്താണ്
ശൗര്യം.
തികഞ്ഞ ആത്മവിശ്വാസം നോട്ടത്തിലും നടപ്പിലും
പ്രതിഫലിക്കുന്ന അവസ്ഥയാണ് തേജസ്സ്.
ധൃതി എന്നാല്‍ ഏത് ക്ലേശത്തെയും താങ്ങാനുള്ള
മനക്കരുത്ത്. ധൃതിയുള്ളവന്‍ ഒരിക്കലും തളരുന്നില്ല.
പ്രൊമിത്തിയൂസും ഭഗീരഥനുമൊക്കെ ഉദാഹരണം. സന്ദര്‍ഭത്തിനനുസരിച്ച്
വേണ്ടതു ചെയ്യാനുള്ള സാമര്‍ഥ്യമത്രേ ദാക്ഷ്യം.
കിട്ടുന്നത് തനിക്കായി സൂക്ഷിക്കാതെ അശരണര്‍ക്കു നല്‍കുന്ന
സ്വഭാവമാണ് ദാനശീലം.
മറ്റുള്ളവരെ എന്ത് ആപത്തില്‍നിന്നും രക്ഷിക്കും എന്ന
ആത്മവിശ്വാസത്തോടെയുള്ള കര്‍ത്തവ്യബോധമാണ് ഈശ്വരഭാവം.സ്വഭാവമാണ് ദാനശീലം.
(തുടരും)
No comments:
Post a Comment