Tuesday, 23 December 2014

നാരദഭക്തിസൂത്രം Day 49 നാല്‍പ്പത്തിഒമ്പതാം ദിവസം

നാരദഭക്തിസൂത്രം Day 49 നാല്‍പ്പത്തിഒമ്പതാം ദിവസം
 
തപോവന സ്വാമികള്‍ ഗൃഹസ്ഥന്‍മാര്‍ക്കെഴുതിയിട്ടുള്ള എഴുത്തുകളാണ്‌ " പ്രേമപൂര്‍വ്വം"
18 ഗംഭീരങ്ങളായിട്ടുള്ള എഴുത്തുകള്‍. 
തപോവന സ്വാമികള്‍ ഇതെനിക്കെഴുതിയതാണെന്നു തോന്നും. അങ്ങനെ സത്സംഗംത്തിന്‌ ഒരുപാട്‌ സാധ്യതകളുണ്ട്‌. ഒരു ദിവസം ഒരു നേരമെങ്കിലും ഇങ്ങനെയുള്ള മഹാപുരുഷന്മാരുടെ ചരിതങ്ങളിലൂടെ പോയാല്‍ നമുക്ക്‌ അവരുമായി ബന്ധത്തെ സ്ഥാപിക്കാന്‍ കഴിയും. എത്രപേര്‍ക്ക്‌ സാധിക്കുന്നുണ്ട്‌. ?
മുഴുവന്‍ ദൃശ്യമാധ്യമം കവര്‍ന്നെടുത്തു. 
വായനയിന്ന്‌ തീരെയില്ല. പണ്ടൊക്കെ എത്ര വായിക്കുമായിരുന്നു. 
പണ്ട്‌ എട്ടിലും ഒമ്പതിലുമൊക്കെ പഠിക്കുന്ന കുട്ടികള്‌ എം. ടി. യുടെ ആരാധകരായിരുന്നു. അന്നാണ്‌ വാരിക്കുഴിയും നാലുകെട്ടുമൊക്കെ വായിച്ചത്‌. ഇന്ന്‌ പത്തിലോ പതിനൊന്നിലോ പന്ത്രണ്ടിലോ ഒക്കെ പഠിക്കുന്ന കുട്ടികളോട്‌ അവര്‍ക്ക്‌ പുതിയ എഴുത്തുകാരെക്കുറിച്ചോ പഴയ എഴുത്തുകാരെക്കുറിച്ചോ ഒക്കെ അറിയുമോ എന്ന്‌ ചോദിക്കൂ ആര്‍ക്കും ആരെയും അറിയില്ല. അപ്പോഴിതും കൈമോശം വന്നു കഴിഞ്ഞാലോ ഇതൊക്കെ ഒരു പ്രകാരത്തില്‍ അല്ലെങ്കില്‍ വേറൊരു പ്രകാരത്തിലുള്ള സത്‌സംഗങ്ങളാണ്‌. 
ശങ്കരാചാര്യസ്വാമികള്‌ വിവേകചൂഢാമണിയില്‍ പറയുന്നു "ദുര്‍ലഭം ത്രയമേവ ഏതത്‌ ദൈവാനുഗ്രഹ ഹേതുകം മനുഷ്യത്വം മുമുക്ഷത്വം മഹാപുരുഷസംശ്രയഃ" - മഹാപുരുഷനുമായിട്ടുള്ള ഒരു സംസര്‍ഗ്ഗം ദുര്‍ലഭം. 
"മഹത്സംഗഃ ദുര്‍ലഭഃ അഗമ്യഃ അമോഘഃ "
അതൊരിക്കലും വ്യര്‍ത്ഥമാകുന്നില്ല. അത്‌ നമുക്കൊരു ശാന്തി ഉണ്ടാക്കിത്തരും. 
കേരളീയരായിട്ടുള്ള നമ്മള്‌ ശങ്കരാചാര്യരുടെ കാലടി,നാരായണഗുരുദേവന്റെ ശിവഗിരി,ചെമ്പഴന്തി. അവിടെയൊക്കെ പോകാത്ത എത്രപേരുണ്ടെന്നറിയുമോ. 
അറുപതും എഴുപതുമൊക്കെ വയസ്സായവര്‌, 
ശിവഗിരിയില്‍ പോകാത്തവരുണ്ട്‌. അപ്പോള്‍ ചിലരു വിചാരിക്കും സ്വാമി എന്താ പറയുന്നത്‌ ഞാനതൊന്നുമല്ല. 
ഏതല്ല? 
ഞാനാവകുപ്പല്ലെന്ന്‌. 
മനസ്സിലായില്ലാ 
ഇതാണ്‌ നമ്മുടെ ഉള്ളില്‌ പിന്നെ എന്താ ചെയ്യുക. 
എന്നിട്ട്‌ ചോദിക്കും എന്താ ഈ സത്സംഗം. 
ഒരിക്കലെങ്കിലും അവിടെ പോവുക കാരണം ഇതൊക്കെ ബാറ്ററി ചാര്‍ജ്ജ്‌ ചെയ്യുന്ന സ്ഥലമാണ്‌. 
നമ്മളാകുന്ന ബാറ്ററി അവിടെവച്ചാല്‍ മതി കേറും ഫുള്‍ വോള്‍ട്ടേജ്‌. 
പക്ഷേ നമ്മള്‌ ചാര്‍ജ്ജ്‌ ഇറങ്ങുന്നിടത്താണ്‌ പോയിരിക്കുന്നത്‌ 
അങ്ങനെ ഉള്ളചാര്‍ജ്ജ്‌ മുഴുവന്‍ തീര്‍ന്നു തീര്‍ന്നു പോവുകയാണ്‌. 
എന്നിട്ടു ചാര്‍ജ്ജ്‌ തീര്‍ന്ന ബാറ്ററിയുമായിട്ടാണ്‌ നടക്കുക......
ഈ സന്ദര്‍ശനം കൂട്ടത്തോടുകൂടിയിട്ടാണെങ്കിലോ എന്ത്‌ നല്ലതാണെന്നറിയാമോ. 
ഒരു ദിവസം ഭാര്യയേയും കുട്ടികളെയും പറ്റുമെങ്കില്‍ അവരുടെ അമ്മയേയും കൂട്ടുക. 
എന്നിട്ടു പറയുക ഇതാ ഇത്‌ ഇന്ന സ്ഥലമാണ്‌ ഈ വര്‍ഷമാണ്‌ സ്വാമികള്‍ ജനിച്ചത്‌,
ഇന്ന വര്‍ഷം .............. ഇന്ന ഇന്ന കാര്യങ്ങളൊക്കെ ചെയ്‌തു. 
ഒരു ചെറിയ ഹിസ്റ്ററി അവിടെ വച്ചു പറഞ്ഞു കഴിഞ്ഞാല്‍ അത്‌ എന്നും ഓര്‍മ്മയിലുണ്ടാകും. 
എന്നിട്ടൊരു സിനിമയ്‌ക്കു പൊയ്‌ക്കോളൂ ....
നമ്മുടെ ജീവിതത്തിലിത്‌ ദുര്‍ലഭമാവാതിരിക്കട്ടെ........
(തുടരും...)

No comments:

Post a Comment