ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-9- രാജവിദ്യാരാജഗുഹ്യയോഗം- ശ്ളോകം 3
അശ്രദ്ദധാനഃ പുരുഷാം
ധര്മ്മസ്യാസ്യ പരന്തപ!
അപ്രാപ്യ മാം നിവര്‍ത്തന്തേ
മൃത്യുസംസാരവര്‍ത്മനി.
ധര്മ്മസ്യാസ്യ പരന്തപ!
അപ്രാപ്യ മാം നിവര്‍ത്തന്തേ
മൃത്യുസംസാരവര്‍ത്മനി.
അല്ലയോ അര്‍ജുന, ഭക്തിയോടുകൂടിയ ജ്ഞാനലക്ഷണമായ മാര്‍ഗ്ഗത്തെ ശ്രദ്ധിക്കാന്‍ പോലും കൂട്ടാക്കാത്ത ജനങ്ങള്‍, എന്നെ പ്രാപിക്കാതെ ജനിക്കാതെ ജനിച്ചും മരിച്ചും തുടരുന്ന ഈ സംസാരമാര്‍ഗ്ഗത്തില്‍തന്നെ കിടന്നുഴലുന്നു.
അല്ലയോ അര്‍ജ്ജുനാ, ശുദ്ധവും സ്വാദിഷ്ഠവുമായ ക്ഷീരം പശുവിന്റെ അകിടില്‍ നിറഞ്ഞിരിക്കുന്നു. എന്നാല്‍ അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ചെള്ള് ക്ഷീരത്തിനു പകരം ഊറ്റിക്കുടിക്കുന്നത് രക്തമല്ലേ? താമരവള്ളിയും തവളയും ഒരേ സ്ഥലത്തു വളരുന്നു. എന്നാല്‍ താമരയിലെ തേന്‍നുകരുന്നത് ഭ്രമരങ്ങളണ്. തവള മണ്ണുതിന്ന് തൃപ്തിപ്പെടുന്നു. നിര്‍ഭാഗ്യവാനായ ഒരുവന്റെ വീട്ടില്‍ അവനറിയാതെ ഒരു നിധി ഒളിഞ്ഞിരിക്കുന്നുണ്ടാവും. അവന് കാലയാപനം ചെയ്യുന്നത് ഭിക്ഷയെടുത്തായിരിക്കും. ഇതുപോലെ, എല്ലാ ആനന്ദത്തിന്റെയും ലക്ഷ്യമായ ഞാന്‍ ഒരുവന്റെ ഹൃദയത്തില്‍ അധിവസിക്കുന്നുവെങ്കിലും അവന് അതു മനസ്സിലാക്കാതെ ഇന്ദ്രിയ വിഷയങ്ങളുടെ പിന്നാലെ ആനന്ദം തേടി പായുകയാണ്. അമൃത് തുപ്പിക്കള ഞ്ഞിട്ട് കാനല്‍ജലം കുടിക്കാന്‍ പോകുന്നതുപോലെ, പരശുമണിക്കു പകരം വെറും മുത്ത് കൈമാറുന്നതുപോലെ ഇതു ശുദ്ധ അസംബന്ധമാണ്. അഹങ്കാരപ്രവര്ത്തനങ്ങളുടെ തിക്കിലും തിരക്കിലും പെട്ട് ഈ അധമന്മാര് എന്നെ പ്രാപിക്കാന്‍ കഴിയാതെ പുളയുകയാണ് എന്റെ പ്രകൃതി എന്താണെ ന്നറിയാത്തതുകൊണ്ടാണ് ഇവര്‍ ഇപ്രകാരം പ്രവര്‍ത്തിക്കുന്നത്. ഞാന്‍ എന്താണെന്നു ചോദിച്ചാല്‍, എല്ലായ്പ്പോഴും നിനക്കഭിമുഖമായി നില്ക്കുന്ന സൂര്യനാണെന്നു പറയാം. എന്നാല്‍, ചിലപ്പോള്‍ പ്രത്യക്ഷ പ്പെടുകയും ചിലപ്പോള്‍ അപ്രത്യക്ഷപ്പെടുകയും ചെയ്യുന്ന സൂര്യന്റെ പോരായ്മ എനിക്കില്ല.
'ശത്രുക്ക'ളെ തപിപ്പിക്കാന്‍ കഴിയാത്തവരുടെ കാര്യമാണ് തുടര്‍ന്നു പറയുന്നത് എന്നതുകൊണ്ടാണ് ഇങ്ങനെ ഒരു സംബോധന. പരമശത്രു ക്കളായ കാമക്രോധങ്ങള്‍ക്ക് കീഴടങ്ങുന്നവരുടെ ഗതിയാണ് പ്രതിപാദ്യം. ഇപ്പറഞ്ഞ ധര്മത്തില് ശ്രദ്ധയില്ലാത്തത് കാമക്രോധ ങ്ങളോട് തോറ്റുപോകുന്നതിനാലാണ്. മനുഷ്യജന്മത്തിന്റെ കാതലായ ധര്‍മമാണ് ആത്മസ്വരൂപദര്‍ശനം. അതില്‍ ശ്രദ്ധയില്ലാത്തവര്‍ക്ക് പരംപൊരുളിനെ പ്രാപിക്കാന്‍ കഴിയില്ല.
ഒരര്‍ഥത്തില്‍ വിശ്വാസത്തെയും ഉള്‍ക്കൊള്ളുന്ന വാക്കാണ് ശ്രദ്ധ. ഇവിടെ പറയുന്ന ശ്രദ്ധ പക്ഷേ, പൊള്ളയായ വിശ്വാസമല്ല, വിവേകവിചാര ങ്ങളില്‍ അടിയുറച്ച വിശ്വാസമാണ്. ''ശാസ്ത്രങ്ങളുടെയും ഗുരുവാക്യങ്ങ ളുടെയും സത്യത്തെ ശരിയായി ബോധിച്ച് അതിന്റെ അടിസ്ഥാനത്തില്‍ ജീവിതത്തെ രൂപപ്പെടുത്തുന്ന''താണ് ശ്രദ്ധ എന്ന് ആചാര്യസ്വാമികള്‍ വിശദീകരിക്കുന്നു
(തുടരും..)
No comments:
Post a Comment