നാരദഭക്തിസൂത്രം Day 37 മുപ്പത്തിഏഴാം ദിവസം
ഒരിക്കല്‍ വളരെ തിരക്കു പിടിച്ച ഒരാള്‍ ഗുരുവിനോട്.......
ഗുരോ എത്ര നാളായി വിചാരിക്കുന്നു ഈ ആശ്രമത്തിലൊന്നു വരണം
അങ്ങയുടെ ഉപദേശം തേടണം എന്നൊക്കെ.
പക്ഷേ തിരക്കു കാരണം എനിക്കു പറ്റുന്നില്ല.
അതുകൊണ്ട് ഞാന്‍ ആമുഖമായി പറയട്ടെ,
അങ്ങ് ഇങ്ങനെ കാട്കയറി പോകണ്ട,
വളരെ ലളിതമായിട്ട് എനിക്ക് പറഞ്ഞുതരൂ.
എന്താണ് എനിക്കു പറഞ്ഞുതരേണ്ടത് എന്നാണെങ്കില്‍.
ഈ മതം മതം എന്നു പറയുന്നുണ്ടല്ലോ അതിനെക്കുറിച്ച് എനിക്കു പറഞ്ഞുതരണം.
അതിന്റെ താക്കോലാണ് എനിക്കാവശ്യം.
അത് അങ്ങേയ്ക്ക് എനിക്ക് പറഞ്ഞുതരാന്‍ പറ്റുമോ.?
ഇവിടെയിരുന്നു പുരാണം മുഴുവന്‍ എടുക്കണ്ട.
എനിക്കതു കേള്‍ക്കണ്ട,എനിക്ക് സാവകാശവുമില്ല, സമയവുമില്ല.
ഞാന്‍ വളരെ തിരക്കു പിടിച്ച ഒരാളാണ്.
ഗുരു ഒരക്ഷരം മിണ്ടിയില്ല.
അയാള്‍ക്കു ദേഷ്യം പിടിക്കാന്‍ തുടങ്ങി.
അയാള്‍ വീണ്ടും തന്റെ ആവശ്യം പറഞ്ഞു.
ഗുരു ഒന്നും മിണ്ടിയില്ല. അപ്പോഴേക്കും അദ്ദേഹം അസ്വസ്ഥനായി,
അയാള്‍ക്ക് ഒരു ഫയല്‍ കിട്ടിയില്ലെങ്കില്‍ അസ്വസ്ഥനാകും ഇതാണ് അദ്ദേഹത്തിന്റെ രീതി. വീണ്ടും ചോദിച്ച സമയത്ത് ഗുരു പറഞ്ഞു.
ഞാനത് തന്നു.
തന്നോ?
അതേ തന്നു കഴിഞ്ഞു.
മനസ്സിലായില്ലേ?
ഇല്ല.
മോനേ നിശബ്ദതയാണ് മതത്തിന്റെ താക്കോല്‍.
അത് കേട്ടപ്പോള്‍ വലിയ ഒരു സന്തോഷമായി.
ഗുരോ എന്തെങ്കിലും കൂടി പറയൂ.
ഗുരു പറഞ്ഞു ഇല്ല.
ഇനി വഷളാക്കാന്‍ ആഗ്രഹിക്കുന്നില്ല.
ഒരു രണ്ട് അക്ഷരം പറയൂ.
അപ്പോള്‍ ഗുരു 'ധ്യാനം' മൗനത്തിലേക്ക് കൊണ്ടുപോകുന്നതാണ് ധ്യാനം.
ആള് പോയി.
സ്വയം ഫലരൂപതേതി - ഒന്നിനെയും ആശ്രയിക്കാതെ തന്റെ ഹൃദയത്തിലേക്ക്,
അതിന്റെ ആഴങ്ങളിലേക്ക് പോയിക്കഴിഞ്ഞാല്‍ അതാണതിന്റെ എല്ലാം ഉറവിടം എന്നറിയുന്ന വിദ്യ.
തന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങി അതില്‍ അമര്‍ന്നിരിക്കുന്ന വിദ്യ.
ആഴമേറും നിന് മഹസ്സാം ആഴിയില്‍
ഞങ്ങളാകവേ ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം -
ആഴ്ന്ന് വാഴ്ന്ന് സുഖമായിരിക്കുക.
എവിടെ? ആത്മസാഗരത്തില്‍.

(തുടരും...)
No comments:
Post a Comment