Saturday, 13 December 2014

നാരദഭക്തിസൂത്രം Day 41 നാല്‍പ്പത്തൊന്നാം ദിവസം

നാരദഭക്തിസൂത്രം Day 41 നാല്‍പ്പത്തൊന്നാം ദിവസം
സ്വാമീ....
സ്വാമിയെപ്പോലെയായിരുന്നെങ്കില്‍ എത്ര നന്നായേനെ !
നല്ല കാലത്തു തോന്നിയില്ല .
എന്താ ചെയ്യുക?
എന്തൊക്കെ കഷ്‌ടപ്പാടാണ്‌ എന്ന്‌ അറിയുമോ.?
എന്നെ എടുക്കുമോ ആശ്രമത്തില്‌.?
ഇങ്ങനെയൊരു ചോദ്യം ഉണ്ടാകുന്നതു തന്നെ എന്തുകൊണ്ടാണ്‌?
വീട്ടിലെ പ്രശ്‌നങ്ങള്‍,
മതിയായി സ്വാമീ.....
നോക്കൂ ജീവിതം മതിയായ ഒരാള്‍ക്ക്‌ ആശ്രമത്തില്‍ എന്തു ചെയ്യാന്‍ പറ്റും.?ആശ്രമത്തില്‍ ജീവിതം മതിയായവരെയല്ല വേണ്ടത്‌. 
90 വയസ്സായ ഒരാള്‌ എനിക്ക്‌ ഇനിയും കുറച്ചു ചെയ്യാനുണ്ട്‌ എന്നു പറയുകയാണെങ്കില്‍ അവരെ സ്വാമി എടുക്കും. എണീറ്റ്‌ നടക്കാന്‍ പറ്റീട്ടില്ലെങ്കിലും വേണ്ടില്ല. അങ്ങനെയുള്ള സാന്നിദ്ധ്യങ്ങളാണ്‌ ലോകത്തിന്‌ ഇപ്പോള്‍ വേണ്ടത്‌ !
അനന്ത സാധ്യതകളുടെ ഉറവിടമാണ്‌ സംന്യാസം. 
അല്ലാതെ പ്രശ്‌നങ്ങള്‍ വരുന്ന സമയത്ത്‌ ആലോചിക്കേണ്ടതൊന്നുമല്ല. 
ത്യാഗം അറിവിലൂടെ തന്നെ സാക്ഷാത്‌ക്കരിക്കുക. 
അതായത്‌ ഒന്നും എന്റേതല്ല എന്ന സത്യത്തെ എല്ലാം ഉള്ള സമയത്ത്‌ തന്നെ അംഗീകരിക്കുക. ഈ സത്യവുമായി താദാത്മ്യം പ്രാപിച്ചാല്‍ , ഈ സത്യം അംഗീകരിച്ചാല്‍ പിന്നെ അയഥാര്‍ത്ഥ്യമില്ല. പിന്നെ പേടിക്കണ്ട. മുഴുവന്‍ ഉടമയായിരിക്കുന്നതാണോ നല്ലത്‌?
അതോ പത്ത്‌ സെന്റോ പതിനഞ്ചു സെന്റിന്റെയോ ഉടമയായിരിക്കുന്നതാണോ.?
ഞാനീ വിശ്വത്തിന്റെ മുഴുവന്‍ രചയിതാവാണ്‌. 
വിഷയത്യാഗാത്‌, സംഗത്യാഗാത്‌ എന്നു പറയുന്നത്‌ ,
അല്ലാതെ ഇവരെയൊക്കെ ഉപേക്ഷിച്ചിട്ട്‌ നമ്മള്‌ എങ്ങോട്ട്‌ പോകും.?
ആരെയും ഉപേക്ഷിക്കേണ്ടതില്ല. 
എവിടെയാണോ ഇരിക്കുന്നത്‌. അവിടെത്തന്നെ ഇരുന്നുകൊണ്ട്‌. സംന്യാസത്തിനു വേണ്ടി പുതിയ സാധനസാമഗ്രികളൊന്നും തന്നെ ആവശ്യമില്ല. 
ഇത്‌ ഒരറിവാണ്‌........
(തുടരും...)

No comments:

Post a Comment