നാരദഭക്തി സൂത്രം ഇരുപത്തിഒമ്പതാം ദിവസം
17. "കഥാദിഷ്വിതി ഗര്ഗ്ഗഃ"
ഭഗവാന്റെ മഹിമകളെ കീര്‍ത്തിക്കുന്ന കഥാശ്രവണത്തില്‍ അതിയായ പ്രേമം,
ഇതാണ് ഭഗവത്ഭക്തി എന്നാണ് ഗര്‍ഗ്ഗ മഹര്‍ഷിയുടെ നിര്‍വചനം.
കഥാദിഷു - കഥകളില്‍. ഭഗവദ് കഥകളില്‍, കീര്‍ത്തനങ്ങള്‍ ഇത്യാദിയില്‍. ഭഗവാനെക്കുറിച്ചുള്ള കഥകള്‍ കേള്‍ക്കുന്നതെന്തിനാണ്.?
ഭക്തിയുണ്ടാകുന്നതിന്.
ചിലര്‍ ഭാഗവതകാരന്‍ കഥകള്‍ പറയുന്ന സമയത്ത് അത് കാണാന്‍ സാധിക്കണം.
അല്ലാതെ ഭാഗവതം അങ്ങനെ നടക്കുമ്പോള്‍ എവിടെയാണ് ഊട്ടുപുര എന്നങ്ങോട്ടു നോക്കരുത്. പിന്നെ എപ്പോഴാണ് നിറുത്തുക?
പിന്നെ പലര്ക്കുംഉറങ്ങാനുള്ള ഒരു വേദിയാണ് ഭാഗവത സപ്താഹം.
സ്വാമി ഒന്നിനെയും കുറ്റം പറയുകയല്ല. പക്ഷേ കാണാറുണ്ട്.
ചിലര്‍ ഒരുപാട് ഭാഗവതവും എടുത്തിട്ടാ വരുന്നത് തന്നെ.
അതെന്തിനാന്ന് ചോദിച്ചാല്‍ ആര്‍ക്കെങ്കിലും ഇല്ലാത്തവര്‍ക്കൊക്കെ കൊടുക്കാമല്ലോ. പരോപകാരം.
പിന്നെ ഭാഗവതകാരന്‍ തുടങ്ങുമ്പോഴറിയാം ഗോവിന്ദാഭിഷേകം എപ്പോഴാണ്. ഗോവര്‍ദ്ധനോദ്ധാരണം എപ്പോഴാണ്,
രാസക്രീഡ എപ്പോഴാണ്.
വായന ഇങ്ങനെ നടക്കുമ്പോള്‍ ഓരോ സമയത്തുമുള്ള നിവേദ്യത്തിനായി കാത്തിരിക്കും
എന്താ സമയമായല്ലോ എന്താ നിവേദ്യം വരാത്തത്. ?
എന്നിട്ടവരതില് ഇടപെടാന്‍ തുടങ്ങും..........

ഗര്ഗ്ഗന് പറയുന്നത് കഥാദിഷു - കഥകളില്‍ ആ പറയുന്ന ഭാഗവതകാരന്‍ അവിടെയില്ല. കേള്ക്കുന്നവരുമില്ല. പിന്നെയോ ആ കാലത്തിലേക്ക് പോകുന്നു. നൈമിശാരണ്യത്തെക്കുറിച്ചു പറയുമ്പോള്‍ ആ ഒരു ഭൂപ്രദേശത്ത ഞാനാവിഷ്ക്കരിക്കുന്നു. അതില്‍ ഞാന്‍ വിരാജിക്കുന്നു. അത്തരത്തിലുള്ള കഥാശ്രവണം ഭക്തിയുടെ ലഹരിയെ പ്രദാനം ചെയ്യുന്നതാണ്. അതിനു സംശയമൊന്നും വേണ്ട. ഈ കഥകളൊക്കെ കേള്‍ക്കുന്ന സമയത്ത് നമ്മള് കൊതുകിനെ അടിക്കുക. അല്ലെങ്കില്‍ അങ്ങോട്ട് നോക്കിയിരിക്കുക. നമുക്കതങ്ങോട്ട് പറ്റുന്നില്ല. ഇത് കേട്ട് കേട്ട് നമ്മളിന്ന് കുറെ ആയി കേള്‍ക്കാന്‍ തുടങ്ങിയിട്ട്. അതെ അതാണ് കുഴപ്പം. അതുകൊണ്ട് ഒരു കേള്‍വിയില്‍ നിര്‍ത്തുന്നത് നല്ലതാ. പിന്നെ കേള്‍ക്കാന്‍ പോയാല്‍ ആവര്‍ത്തന വിരസതയുണ്ടാകും. ആവര്‍ത്തനവിരസത ഇല്ലായെങ്കില്‍ നമുക്ക് കേള്‍ക്കാം.
ഗുരു ശിഷ്യന്മാര്ക്ക് ക്ലാസ്സെടുത്തു കൊണ്ടിരിക്കുകയാ അപ്പോള്‍ ഒരു ശിഷ്യനങ്ങോട്ട് ദേഷ്യം വന്നു. എന്നിട്ട് പറയുന്നു. ഗുരോ കുറച്ച് കാലമായിട്ട് ഞങ്ങളിവിടെ വന്നിരിക്കുന്നു. ഈ പറഞ്ഞത് തന്നെ പറഞ്ഞു കൊണ്ടിരിക്കുകയാണ്.
അങ്ങയുടെ അടുത്ത് വേറെയൊന്നുമില്ലേ പറയാന്‍.?
അപ്പോള്‍ ഗുരു പറഞ്ഞു എന്റെ കൈയ്യില്‍ സ്റ്റോക്കുണ്ട്.
ശിഷ്യന് : എന്നാല്‍ അത് പറയൂ.
ഗുരു :പറഞ്ഞത് ഫലവത്തായോ എന്നെനിക്കറിയണം.
എന്നിട്ട് ഞാനടുത്തത് എടുക്കാം.
എന്റെ നോട്ടത്തില്‍ ആദ്യം പറഞ്ഞത് തന്നെഫലവത്തായിട്ടില്ല.
അതുകൊണ്ട്ആദ്യം പറഞ്ഞതുതന്നെ വീണ്ടും പറഞ്ഞുകൊണ്ടിരിക്കണം........

(തുടരും...)
No comments:
Post a Comment