ഉപനിഷത്ത് പഠനം (114), നൂറ്റിപതിനാലാം ദിവസം, ഈശാവാസ്യം
ഇതൊരു അന്ധവിശ്വാസമാണോ? അല്ല. ഇതാണ് വിശ്വാസം. അതുകൊണ്ട് ''അഗ്നേ നയ സുപഥാ രായേ അസ്‌മാന്‍ വിശ്വാനി ദേവ വയുനാനി വിദ്വാന്‍ യുയോധ്യസ്‌മത് ജുഹുരാണമേനോ ഭൂയിഷ്‌ഠാം തേ നമ ഉക്തിം വിധേമ'' അതുകൊണ്ട് അഡ്വാന്‍സ് നമസ്‌കാരം. ''ഭൂയിഷ്‌ഠാം'' അധികമധികം. എത്രയെന്ന് എനിക്ക് പറയാന്‍ തന്നെ അറിയില്ല. എന്റെ നമസ്‌കാരത്തെ അങ്ങ് സ്വീകരിച്ചാലും. ഇതാണ് അഗ്നിയോട് പറയേണ്ടത്. എന്നെ എടുത്ത് കൊണ്ടുപോകുന്ന സമയത്ത് പറയാന്‍ പറ്റിയില്ലെങ്കില്‍ ഇതാ എന്റെ അഡ്വാന്‍സായിട്ടുള്ള നമസ്‌കാരം. ഇതിനൊരു പ്രത്യേക സമയമില്ല. അഗ്നി ജ്വലിക്കുന്ന സമയത്ത് ഈ മന്ത്രം ഉള്ളിലുള്ളത്
നല്ലതാണ്.നമ്മളിത് വെറുതെ ചെയ്യുകയാണെങ്കില്‍ ഒരു കാര്യവുമില്ല. അഗ്നി ജ്വലിപ്പിച്ചുകൊണ്ടുള്ള ഏത് കര്‍മ്മവും ഉത്‌കൃഷ്‌ടം തന്നെയാണ്. ഈ മന്ത്രം കൂടി ഉള്ളില്‍ കിടന്നുകഴിഞ്ഞാല്‍ പിന്നെ ആ പൊങ്കാലയുടെ തലം തന്നെ വേറെയാണ്. ഋഷി കണ്ടെത്തിയിട്ടുള്ള ചില കാര്യങ്ങളൊക്കെയുണ്ട്. ഈ അഗ്നി ജ്വലിപ്പിച്ചുകൊണ്ടുള്ള ആരാധന കൊണ്ടാണല്ലോ അഗ്നിയുടെ ചുറ്റും നൃത്തം വെയ്‌ക്കുന്നത്. അഗ്നിയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള പല ആചാരങ്ങളും നമുക്കുണ്ട്.ഇവിടെ ചര്‍ച്ച ചെയ്യാത്തതോ ആരാധനയ്‌ക്ക് വിധേയമല്ലാത്തതോ ആയ യാതൊന്നും തന്നെ ഇല്ല. പ്രത്യേകിച്ചൊരു കള്‍ട്ടിന്റെയൊന്നും ആവശ്യമില്ല. ഇത് ഉള്‍ക്കൊണ്ടുകഴിഞ്ഞാല്‍ ആരോടും ഒരു വിരോധവും ഉണ്ടാവില്ല. ഇതിന്റെ ആധാരം അറിഞ്ഞവര്‍ക്ക് ഇതൊന്നും പുതിയതോ വേറെയായിട്ടോ തോന്നില്ല. ഇതൊക്കെ ഇവിടെയുണ്ട്. ഒരാള്‍ വായുവിനെ ഉപാസിക്കുന്നു. ഞങ്ങള്‍ കണ്ടുപിടിച്ചതാണിത് എന്നുപറഞ്ഞാല്‍ ശരിയല്ല അത്.
ഒന്നിന്റെയും വക്കാലത്ത് എടുക്കാതെ, സ്വതന്ത്രനായി ഈ പ്രപഞ്ചത്തെ അനുഭവിക്കാനുള്ള മാനസികാവസ്ഥയിലേക്ക് നാം വളരണം. കാരണം ഞാനെന്ന് പറയുന്നത് തന്നെ, ഈ പ്രപഞ്ചം എല്ലാ പ്രകാരത്തിലും, അവരുടെയൊക്കെ കൂട്ടായ്‌മ തന്നെയാണ് ഈ ഞാന്‍. ആ എനിക്ക് എങ്ങനെ വേറിട്ട് നില്‌ക്കാന്‍ പറ്റും. അതുകൊണ്ട് ഉപനിഷത്ത് എപ്പോഴും അവതരിപ്പിക്കുന്നത് അങ്ങനെയാണ്. ഒരു പൂര്‍ണ്ണതയെയാണ് നമ്മുടെ മുന്നില്‍ വെയ്‌ക്കുന്നത്. അഗ്നേ നയിച്ചാലും എന്ന് പറഞ്ഞുകൊണ്ട് അങ്ങേയ്‌ക്ക് ''ഭൂയിഷ്‌ഠാം തേ നമ ഉക്തിം വിധേമ'' അധികമധികം എന്റെ പ്രണാമങ്ങളെ സ്വീകരിക്കൂ.
രാവിലെ വീട്ടില്‍ അഗ്നി കൊളുത്തുന്ന സമയത്ത് ഈ മന്ത്രം ഉരുക്കഴിക്കാം, പ്രാര്‍ത്ഥിക്കാം. മന്ത്രം പറയാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ചുമരില്‍ ഒട്ടിച്ചുവെയ്‌ക്കാം. തീപ്പെട്ടിയുടെ മുകളിലും സിഗരറ്റിന്റെ മുകളിലും ഒട്ടിക്കാവുന്നതാണ്. സിഗരറ്റിന്റെ മുകളില്‍ എഴുതുന്നതെന്താണ്? ആരോഗ്യത്തിന് ഹാനികരം എന്ന് അല്ലേ? ഹാനികരമായതാണല്ലോ നമുക്ക് വേണ്ടത്. തീ ഇങ്ങനെ കണ്ടാല്‍ തന്നെ കത്തുന്ന സാധനമാണല്ലോ കഴിക്കുന്നത്. ''അഗ്നേ നയ'' നയിച്ചാലും. പിന്നെ ആ അഗ്നിയാണ് നയിക്കുന്നത്.

(തുടരും...)
No comments:
Post a Comment