ഉപനിഷത്ത് പഠനം(107), നൂറ്റിഏഴാം ദിവസം, ഈശാവാസ്യം
``ഏകര്‍ഷേ`` എന്നുപറഞ്ഞാല്‍ സൂര്യന്‍ കിരണങ്ങളിലൂടെ എല്ലായിടത്തും എത്തുന്നു. സൂര്യകിരണങ്ങള്‍ സമുദ്രത്തിന്റെ
അടിത്തട്ടിലും ഭൂമിയുടെ അടിയിലും എത്തുന്നുണ്ട്. ചെറുപ്പത്തില്‍ നമ്മളൊക്കെ ചെയ്യുന്ന ഒരു പരീക്ഷണമുണ്ട്. കണ്ണാടി
ഉപയോഗിച്ചിട്ടുള്ളത്. പണ്ട് പാഴ് വസ്‌തുക്കളില്‍നിന്നാണ് പരീക്ഷണവസ്‌തുക്കളെ രൂപപ്പെടുത്തിയെടുക്കുന്നത്. ഇപ്പോഴിത്
വാങ്ങിക്കാന്‍ കിട്ടും. പൊട്ടിയ കണ്ണാടിയിലൂടെ സൂര്യകിരണങ്ങളെ കടത്തിവിട്ട് അടിയിലൊരു കോട്ടണ്‍പഞ്ഞിയും തീപ്പെട്ടിക്കൊള്ളിയും വെച്ച്, പഞ്ഞിയെ തീപിടിപ്പിക്കുന്ന പ്രക്രിയയാണിത്. ചിലപ്പോള്‍ ഒരുമണിക്കൂറൊക്കെ ഇരിക്കേണ്ടിവരും.
സൂര്യകിരണങ്ങളെ ഒരു പോയിന്റാക്കി തീപ്പെട്ടിക്കൊള്ളിയുടെ
അഗ്രത്തിലേക്ക് വിട്ട് കുറച്ച് നേരം പിടിച്ചുകഴിഞ്ഞാല്‍ അത് കത്തും.
സൂര്യകിരണങ്ങള്‍ പ്രത്യേക പ്രതലങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, അതിനെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ളവരാണ് ആയൂര്‍വേദാചാര്യന്മാര്‍. അതുകൊണ്ടാണ് മഡ്‌ബാത്ത് ഏറെ പ്രസിദ്ധിയാര്‍ജ്ജിച്ചത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മഡ്‌ബാത്ത് നടക്കുന്ന സ്ഥലങ്ങളാണ് ഇസ്രായേലും, ജോര്‍ദാനും. അവിടെ ഡെഡ് സീ അഥവാ ചാവുകടല്‍ ഉണ്ട്. സമുദ്രനിരപ്പില്‍നിന്നും താഴെയുള്ളതാണ്. ഭൂമിയില്‍നിന്ന് ഒരു 200മീറ്റര്‍ അടി താഴ്‌ചയുള്ള ഒരു ലേയ്‌ക്കാണ്. സമുദ്രവുമായി അതിന് ബന്ധമില്ല. ഇതില്‍നിന്നും അകന്ന് അത് ചെറുതായിക്കൊണ്ടിരിക്കുകയാണ്. അതിലെ വെള്ളത്തില്‍ വീണാല്‍ താഴ്‌ന്നുപോകില്ല. പൊന്തിക്കിടക്കും. അതില്‍ മത്സ്യങ്ങളോ മറ്റ് ജലജീവികളോ ഒന്നുമില്ല. കാരണം അവയ്‌ക്ക് നിലനില്‌പില്ല. ഉപ്പുപാറപോലെയാണത്. ചവിട്ടിക്കഴിഞ്ഞാല്‍ കാല്‍ മുറിയും. അതില്‍ മണലില്ല പകരം കറുത്ത ചളിയാണുള്ളത്. ഈ ചളി വാങ്ങിക്കാന്‍ കിട്ടും. ഇതാണ് ശരീരത്തിലും മുഖത്തുമൊക്കെ തേയ്‌ക്കാനുപയോഗിക്കുന്നത്. ഈ ചളി ശരീരത്തിലെല്ലാം പുരട്ടി സണ്‍ബാത്ത് ചെയ്യും. ത്വക്‌രോഗികളൊക്കെ ഈ ചാവുകടലിനടുത്ത് വന്ന് താമസിക്കാറുണ്ട്. എന്നിട്ടവരുടെ ഈ തൊലി സംബന്ധമായ രോഗങ്ങളൊക്കെ മാറുന്നുണ്ടത്രേ. അവിടെ വലിയൊരു യൂണിറ്റുണ്ട്. അമേരിക്കയുടെയും മറ്റ് രാജ്യങ്ങളുടേതുമൊക്കെ. ഈ സാധനങ്ങളൊക്കെ എടുത്ത് ഈ കോസ്‌മെറ്റിക് ആക്കുന്ന വലിയ പ്രക്രിയ അവിടെ നടക്കുന്നുണ്ട്. ജോര്‍ദാന്‍-ഇസ്രായേല്‍ ബോര്‍ഡറിലാണിത്. ഡീസല്‍ പോലെയാണ് ഈ ചളി. കൊഴുപ്പ് പോലെയാണ് നമുക്ക് ഫീല്‍ ചെയ്യുക. മണ്ണിലൂടെ സൂര്യകിരണങ്ങള്‍ കടക്കുമ്പോള്‍ ഉണ്ടാക്കുന്നത്.
അതേപോലെ പണ്ടൊക്കെ വിഷചികിത്സയില്‍ പ്രത്യേക തരത്തിലുള്ള മണ്ണ് പുരട്ടി സൂര്യകിരണങ്ങളെ കാണിക്കുന്നു. അഷ്‌ടാംഗഹൃദയത്തിലെ ഒരു ഉദാഹരണം. പാമ്പ് കടിച്ച് മരിച്ച ആളെ കുഴിച്ചിട്ടു. കുഴിച്ചിട്ടുകഴിഞ്ഞതിനുശേഷം ഒരു മഴ പെയ്‌തു. ഇയാളുണ്ട് പിറ്റേദിവസം എഴുന്നേറ്റ് വരുന്നു. സൂര്യകിരണങ്ങളൊക്കെ മണ്ണിലൂടെ കടന്നുചെന്ന് ഇയാളുടെ വിഷം മാറി എന്നാണ് ഇതിലൊക്കെ പറയുന്നത്. സൂര്യന്റെ കിരണങ്ങള്‍ വീഴുന്ന സമയത്തിന് പ്രത്യേകതയുണ്ട്. ഇന്ന സമയത്ത് വീഴുന്നത് ഇന്നതിന്. അതില്‍നിന്നാണ് നമ്മള്‍ ഈ ഭസ്‌മം, ചന്ദനം, കുങ്കുമമൊക്കെ ഡെവലപ് ചെയ്‌തെ ടുത്തത്. ഇത് ഒരു കേന്ദ്രമാണ്. അതായത് മര്‍മസ്ഥാനങ്ങളിലാണല്ലോ ഇതൊക്കെ തൊടുന്നത്.

(തുടരും....)
No comments:
Post a Comment