Sunday, 6 July 2014

ഉപനിഷത്ത്‌ പഠനം, നൂറ്റിഎട്ടാം ദിവസം(108), ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം, നൂറ്റിഎട്ടാം ദിവസം(108), ഈശാവാസ്യം
പ്രകാശത്തിന്‌ അതിന്റെ സ്വഭാവത്തെ സ്വീകരിച്ചുപോവാനുള്ള കഴിവുണ്ട്‌ എന്ന്‌ നമ്മള്‍ പഠിച്ചിട്ടുണ്ടല്ലോ ഊര്‍ജതന്ത്രത്തില്‍. അതുകൊണ്ടാണ്‌ സ്റ്റേജ്‌ പ്രോഗ്രാമിലൊക്കെ പലതരത്തിലുള്ള കളര്‍ പേപ്പര്‍ വെച്ച്‌ അതിന്റെ പുറകിലൂടെ സാധാരണ ലൈറ്റ്‌ കടത്തിവിടുമ്പോള്‍ വിവിധതരത്തിലുള്ള നിറങ്ങള്‍ കാണുന്നത്‌. എന്തുകൊണ്ടാണത്‌? അതിന്റെ ഗുണത്തെ സ്വീകരിക്കാനുള്ള കഴിവ്‌ പ്രകാശരശ്‌മിക്കുണ്ട്‌. സൂര്യകിരണങ്ങളുടെ ഏറ്റവും വലിയ സംഗതി അതാണ്‌. ഒരു വസ്‌തുവിന്റെ സ്വഭാവത്തെ സ്വീകരിക്കും അത്‌. നമുക്കൊക്കെ എന്തെങ്കിലും അകത്തേക്കെത്തണമെങ്കില്‍ അത്‌ പുറത്ത്‌ തേച്ചാല്‍ മതി. അതുകൊണ്ടാണ്‌ ആയുര്‍വേദത്തില്‍ ഈ ലേപനങ്ങള്‍ക്കൊക്കെ വലിയ പ്രാധാന്യമുള്ളത്‌. ഈ ലേപനങ്ങളെ കൊണ്ടുപോകുന്നത്‌ സൂര്യകിരണങ്ങളാണ്‌. ഇതിനൊരു പ്രക്രിയയുണ്ട്‌. 
വൈവിധ്യങ്ങളായ നിറങ്ങളെ ഇത്‌ എളുപ്പത്തില്‍ സ്വീകരിക്കുന്നു. കറുത്ത തുണിയും വെള്ളത്തുണിയും നനച്ച്‌ വിരിച്ചുകഴിഞ്ഞാല്‍ നമുക്കറിയാം കറുത്തതുണിയാണ്‌ ആദ്യം ഉണങ്ങുന്നത്‌. ഇതുപോലെ സൂര്യപ്രകാശത്തിന്റെ അഭാവത്തില്‍ തലമുടിയുടെയും, ജീവികളുടെ തൊലിയുടെ നിറത്തിന്റെയും, കണ്‍പുരികത്തിന്റെയുമൊക്കെ നിറത്തിന്‌ വ്യത്യാസമുണ്ടാകുന്നത്‌. ഇങ്ങനെയുള്ള വലിയ ഗവേഷണമുണ്ടിതില്‍. പലതും അത്ഭുതപ്പെട്ടുപോവും. നാം സൂര്യനില്‍ വേണ്ടത്ര ഗവേഷണം നടത്തിയിട്ടില്ല. 
ലേസര്‍ ശസ്‌ത്രക്രിയ കിരണങ്ങളെക്കൊണ്ട്‌ ചെയ്യുന്നതാണ്‌. ഇതിനൊക്കെ ആവശ്യമുള്ളത്‌ മാത്രമേ വരുന്നുള്ളൂ; ബാക്കിയുള്ളതിനെ ഫില്‍ട്ടര്‍ ചെയ്യുന്ന പ്രക്രിയയും സൂര്യന്‍ തന്നെയാണ്‌ ഡിസൈന്‍ ചെയ്‌തിട്ടുള്ളത്‌. സൂര്യന്‍ തന്നെ തന്റെ കിരണങ്ങളെ വളരെ ക്രമമായി കൃത്യമായി നമുക്ക്‌ വേണ്ടവിധത്തില്‍ ഭൂമിയിലേക്ക്‌ വിടുന്നു. പിന്നെ ഭൂമിയുടെ സഞ്ചാരം, അതിനനുസരിച്ച്‌ വന്ന്‌ വീഴുന്ന സ്ഥലം, ആ സ്ഥലത്ത്‌ ഉണ്ടാകുന്ന ജീവജാലങ്ങള്‍. ഇന്ത്യയില്‍, ഏഷ്യന്‍ രാജ്യങ്ങളില്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇത്രയും ജീവജാലങ്ങള്‍ ഉണ്ടാകാന്‍ കാരണം ഇതാണ്‌. സൂര്യകിരണങ്ങള്‍ യഥേഷ്‌ടം പതിക്കുന്നിടത്ത്‌ എല്ലാം യഥേഷ്‌ടം ഉണ്ടാകും. മറ്റുള്ളിടത്ത്‌ കുറവായിരിക്കും. ആനയ്‌ക്ക്‌ ജീവിക്കണമെങ്കില്‍ വളരെയധികം സൂര്യകിരണങ്ങള്‍ ആവശ്യമാണ്‌.
``ഏകര്‍ഷേ`` ഒറ്റയ്‌ക്ക്‌ സഞ്ചരിക്കുന്നവന്‍. മൂപ്പര്‍ സഞ്ചരിക്കാത്ത ഒരിടവും ഇവിടെയില്ല. ആ എത്തുന്ന ഇടത്തൊക്കെ നമ്മളെ ശുദ്ധമാക്കിത്തീര്‍ക്കും. അതുകൊണ്ടാണ്‌ പണ്ടുള്ള ആര്‍ക്കിടെക്‌സ്‌ എല്ലവരും തന്നെ ഈ മര്‍മ്മം അറിയുന്നവരാണ്‌. അറിഞ്ഞോ അറിയാതെയോ അവര്‍ ഈ പാരമ്പര്യത്തിലൂടെ വന്നിട്ടുണ്ട്‌. ചില്ല്‌ ഓട്‌ നാം വീട്ടില്‍ വെക്കാറുണ്ട്‌. വളരെ നല്ലതാണ്‌. ഒന്നോ രണ്ടോ ചില്ലോട്‌ ഉണ്ടെങ്കില്‍ ബാക്കി മൂപ്പര്‍ ആക്കിക്കോളും. നമ്മള്‍ ക്ലീന്‍ ചെയ്‌തില്ലെങ്കിലും കുഴപ്പമില്ല.
(തുടരും....)

No comments:

Post a Comment