Wednesday, 2 July 2014

ഉപനിഷത്ത്‌ പഠനം (105), നൂറ്റിഅഞ്ചാം ദിവസം, ഈശാവാസ്യം

ഉപനിഷത്ത്‌ പഠനം (105), നൂറ്റിഅഞ്ചാം ദിവസം, ഈശാവാസ്യം
മന്ത്രം പതിനാറ്‌
``പൂഷന്നേകര്‍ഷേ യമ സൂര്യ പ്രാജാപത്യ 
വ്യൂഹ രശ്‌മീന്‍ സമൂഹ 
തേജോയത്തേ രൂപം കല്യാണതമം തത്തേ 
പശ്യാമി യോ(സാവസൗ പുരുഷഃ സോ(ഹമസ്‌മി``.
പൂഷന്‍=ജഗത്തിന്റെ പോഷകനായി വര്‍ത്തിക്കുന്ന അല്ലയോ ഭഗവന്‍; ഏകര്‍ഷേ=ഒറ്റയ്‌ക്കു സഞ്ചരിച്ചുകൊണ്ടിരിക്കുന്നവനേ; യമ=എല്ലാറ്റിനേയും അതാതിന്റെ സ്ഥാനത്തു നിറുത്തി നിയന്ത്രിക്കുന്നവനേ; സൂര്യ=ജീവജാലങ്ങളുടെയെല്ലാം പ്രാണനേയും ഭൂമിയിലെ രസങ്ങളേയും തന്നിലേയ്‌ക്കാകര്‍ഷിക്കുന്നവനേ; പ്രാജാപത്യ=പ്രജാപതിയുടെ സന്താനമേ; രശ്‌മീന്‍ വ്യൂഹ=കിരണങ്ങളെ ഒന്നു നിയന്ത്രിക്കൂ; തേജഃസമൂഹ=തപിപ്പിക്കുന്ന കാന്തിയെ ഉപസംഹരിക്കൂ; യത്തേ കല്യാണതമം രൂപം=അത്യന്തം മംഗളകരമായ അങ്ങയുടെ രൂപം ഏതാണോ; തേത്‌പശ്യാ മി=അങ്ങയുടെ ആരൂപം ഞാനൊന്നു കാണട്ടെ; യഃ അസൗ പുരുഷഃ=ആദിത്യമണ്‌ഡലത്തില്‍ കുടികൊള്ളുന്ന ഈ പുരുഷന്‍ ആരോ; സഃ അസൗ=ആ ഈ പുരുഷന്‍; അസ്‌മി=ഞാന്‍ തന്നെ എന്നു കാണട്ടെ.
``പൂഷന്‍ ഏകര്‍ഷേ യമ സൂര്യ പ്രാജാപത്യ`` ഇതെല്ലാം സൂര്യന്റെ വിശേഷ നാമങ്ങളാണ്‌. ``പൂഷന്‍`` പോഷിപ്പിക്കുന്നവന്‍. ഈ വിശ്വത്തെ, പ്രപഞ്ചത്തെ മുഴുവന്‍ പോഷിപ്പിക്കുന്നത്‌ സൂര്യനാണ്‌. സൂര്യനോട്‌ കടപ്പെടാത്തതായി ഈ വിശ്വത്തില്‍ യാതൊന്നും തന്നെയില്ല. എല്ലാവരുടെയും ജീവന്‍ നിലനില്‌ക്കുന്നത്‌ സൂര്യനിലൂടെയാണ്‌. അന്നം- കാര്‍ബോ ഹൈഡ്രേറ്റ്‌ തയ്യാറാവുന്നത്‌ സൂര്യ കിരണങ്ങളില്‍ നിന്നാണ്‌. മാത്രവുമല്ല സൂര്യന്റെ ഊര്‍ജം അതിനെക്കുറിച്ചുള്ള ഗവേഷണങ്ങളൊന്നും നടക്കുന്നില്ല. ഭീമമായ തുകയാണ്‌ സോളാര്‍ എനര്‍ജിയെ കണ്‍വര്‍ട്ട്‌ ചെയ്യാന്‍ അതിന്റെ ഗവേഷണത്തിന്‌ വേണ്ടിവരുന്നത്‌. അതിനെക്കുറിച്ചുള്ള അവബോധം ജനങ്ങളില്‍ ഉണ്ടാക്കിയെടുക്കുക, അതിന്റെ തുടര്‍പ്രക്രിയ ഇത്തരം സംഗതികളൊക്കെ വലിയ ഭാരിച്ച കാര്യമാണ്‌. ആളുകള്‍ക്ക്‌ ഇതിനെക്കുറിച്ച്‌ പറഞ്ഞുമനസ്സിലാക്കികൊടുക്കണം. 
ഉദാഹരണമായി നമ്മളൊരു സോളാര്‍ വാട്ടര്‍ഹീറ്റര്‍ ഉണ്ടാക്കുന്നു. ഹീറ്ററിനെ ആദ്യം സ്ഥാപിക്കും. അതിലേക്ക്‌ വേണ്ട സോളാര്‍ പാനലും, ബാറ്ററിയും, ഡിസ്റ്റില്‍ഡ്‌ വാട്ടറും ഒഴിച്ച്‌ ഒക്കെ ശരിയാക്കികൊടുക്കും. കുറച്ചുനാള്‍ പ്രവര്‍ത്തിക്കും. പിന്നെ കേടായാല്‍ ഇതിനെ നന്നാക്കാന്‍ വിളിച്ചാല്‍ ആരും വരില്ല. സോളാറുമായി ബന്ധപ്പെട്ട ഏത്‌ സാധനത്തിനെയും ജനങ്ങള്‍ തിരസ്‌കരിക്കാന്‍ കാരണം അത്‌ ഇന്‍സ്റ്റാള്‍ ചെയ്യുന്നവരാണ്‌. അവരിത്‌ ഇന്‍സ്റ്റാള്‍ ചെയ്യുകയേ ഉള്ളൂ. മെയിന്റനന്‍സ്‌ ചെയ്യാന്‍ വരില്ല. ഏതൊരു സംഗതിയും സക്‌സസ്സ്‌ ആവണമെങ്കില്‍ അതിന്റെ മെയിന്റനന്‍സ്‌ പെര്‍ഫെക്ട്‌ ആകണം. മാരുതികാര്‍ വിജയിച്ചതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അതിന്റെ മെയിന്റനന്‍സ്‌ ഫ്രീ ആണ്‌. മെയിന്റനന്‍സ്‌ ഫ്രീ എന്നുപറഞ്ഞാല്‍ എവിടെയും കൊണ്ടുപോയിക്കഴിഞ്ഞാല്‍ അത്‌ എളുപ്പത്തില്‍ ചെയ്യാന്‍ പറ്റും. ഏറ്റവും കൂടുതല്‍ സര്‍വീസ്‌ സെന്ററുള്ളത്‌ അതിനാണ്‌. ഇന്ത്യയിലെ ഓട്ടോമൊബീല്‍ ഇന്‍ഡസ്‌ട്രീയെക്കുറിച്ച്‌ പറയുകയാണെങ്കില്‍ ഫിയറ്റ്‌ എത്രയോ നല്ല വണ്ടികള്‍ ഉണ്ടാക്കാറുണ്ട്‌. പക്ഷേ ഈ വണ്ടികളെല്ലാം ഫെയിലിയറാകുന്നത്‌ അവരുടെ സര്‍വ്വീസ്‌ സെന്റര്‍ അത്രയും മോശമാണ്‌. അവിടെ പോയിക്കഴിഞ്ഞാല്‍ പിന്നെ ആളുകള്‍ വണ്ടി മേടിക്കില്ല. അവരുടെ രീതി വളരെ വ്യത്യസ്‌തമാണ്‌. തെറ്റിദ്ധരിക്കരുത്‌. ഇതൊരു മാര്‍ക്കറ്റ്‌ സ്റ്റഡിയാണ്‌. 
ഈ പറഞ്ഞതുപോലെ നമ്മളും വീട്ടില്‍ സോളാര്‍വാട്ടര്‍ഹീറ്റര്‍കൊണ്ടുവെച്ചു. അതിന്‌ശേഷം ഇപ്പോള്‍ ഒരാഴ്‌ചയായിട്ട്‌ വെള്ളമെടുക്കുന്നില്ല. ഓഫീസിലേക്ക്‌ വിളിച്ചുപറഞ്ഞു. പക്ഷേ അയാള്‍ വന്നിട്ടില്ല. പിന്നെ അയാള്‍ വന്നിട്ട്‌ പറഞ്ഞു. ഇത്‌ എല്ലായിടത്തും ഇങ്ങനൊക്കെതന്നെയാണ്‌. സര്‍വ്വീസ്‌ ചെയ്യാന്‍ വരുന്നയാള്‍ ചിലപ്പോള്‍ വിദ്യാഭ്യാസപരമായി താഴ്‌ന്ന നിലവാരത്തിലുള്ളവരായിരിക്കും. ഇയാളിത്‌ പറയുന്ന സമയത്ത്‌ നമ്മളിത്‌ കേള്‍ക്കുമ്പോള്‍ ഇതിനെയെല്ലാം കൂടിയെടുത്ത്‌ ഒരു മൂലയിലേക്ക്‌ മാറ്റും. പിന്നെ മറ്റുള്ളവരോട്‌ പറയും. ``മേലാല്‍ ഇത്‌ ഇനി വാങ്ങിക്കരുത്‌'' എന്ന്‌.
(തുടരും....)

No comments:

Post a Comment