ഛാന്ദോഗ്യോപനിഷത്ത് (67)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
67 ദിവസം.
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
67 ദിവസം.
മന്ത്രം - ഏഴ്
''സയ ഏഷോ�ണിമാഐതദാത്‌മ്യമിദം സര്‍വം
തത് സത്യം സ ആത്മാ തത്വമസി ശ്വേതകേതോ ഇതി
ഭൂയ ഏവമാഭഗവാന്‍ വിജ്ഞാപയത്വിതി
തഥാസോമ്യേതിഹോവാച''
സഃ യഃ ഏഷഃ=അങ്ങനെയുള്ള ഈ ബോധസത്ത; അണിമാ= അത്യന്തം സൂക്ഷ്‌മമാണ്; ഐതദാത്മ്യം ഇദം സര്‍വം=അതുതന്നെയാണീ കാണുന്നതെല്ലാം; തത്‌സത്യം= അതാണു വസ്‌തു അഥവാ ഉള്ളത്; ശ്വേതകേതോ=അല്ലയോ ശ്വേതകേതോ; തത്ത്വം അസി=അതു നീ ആകുന്നു; ഇതി=ഇപ്രകാരം പിതാവു മകനെ അറിയിച്ചു; ഭഗവാന്‍ ഭൂയഃ ഏവ= അവിടുന്നു വീണ്ടും; മാവിജ്ഞാപയതു= എനിക്കു വിവരിച്ചുതരൂ; ഇതി=എന്നു മകന്‍ ആവശ്യപ്പെട്ടു; സോമ്യതഥാ=കുഞ്ഞേ, അങ്ങനെയാകട്ടെ; ഇതിഹ ഉവാച=എന്നുതന്നെ പിതാവു മറുപടി നല്‍കി.
''സഃ യഃ ഏഷഃ അണിമാഃ'' കുട്ടീ ഏതൊന്നാണോ പരമമായ ബോധസത്തയില്‍ വിലയിക്കുന്നത് അത് അത്യന്തം സൂക്ഷ്‌മമാണ്. ''അണിമാഃ'' അങ്ങേയറ്റം സൂക്ഷ്‌മം. ''ഐതദാത്മ്യം ഇദം സര്‍വ്വം'' അതാണ് ഈ കാണുന്നത് മുഴുവന്‍. ഈ പ്രയോഗങ്ങളൊക്കെ ഒരു വള്ളിപുള്ളി കുത്ത് കോമ വിസര്‍ഗത്തിന് മാറ്റം വരാതെ ഇന്നും ശക്തമായിട്ട് നിലനില്‍ക്കുന്നു. ഒരു പൊടിക്ക് മാറ്റം വരുത്തേണ്ടതില്ല. നാം എത്രയൊക്കെ വികാസം പ്രാപിക്കട്ടെ. അത്യന്തം സൂക്ഷ്‌മമായ ബോധസത്തയാണ് ഈ കാണുന്നതെല്ലാം.
''തത് സത്യം'' അതാണ് കുട്ടീ, സത്യമായിട്ടിരിക്കുന്നത്. ''ഹേ ശ്വേതകേതോ'' അല്ലയോ കുട്ടീ ''തത് ത്വം അസി'' അത് നീ ആകുന്നു. ഇതാണ് നീ. അത് നീ ആകുന്നു. ഏതൊന്നാണോ ഈ പ്രപഞ്ചത്തിന് മുഴുവന്‍ കാരണഭൂതമായിട്ടിരിക്കുന്നത് അതിനെയാണ് ഞാന്‍ നിനക്ക് ഇതുവരെ പറഞ്ഞു തന്നത്. അത് നീ ആകുന്നു. ആ തേജസ്സ്, അത്യന്തം സൂക്ഷ്‌മമായിട്ടുള്ള അത്, അതാണ് നീ. ''ഭഗവാന്‍ ഭൂയ ഏവ'' ഇത് കേട്ടയുടനെ അവനൊന്ന്, തലയ്‌ക്ക് മിന്നലേറ്റതുപോലെയായി, അത് നീ ആണ് എന്നുപറഞ്ഞപ്പോള്‍. ''ഭഗവാന്‍ ഭൂയ ഏവ'' അച്ഛാ വീണ്ടും പറഞ്ഞുതരൂ. എനിക്ക് പറഞ്ഞുതരൂ. എനിക്ക് കൃത്യമായിട്ട് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നുണ്ട്. അതുകൊണ്ട് ''ഭൂയ ഏവ ഭഗവാന്‍'' എനിക്ക് വീണ്ടും പറഞ്ഞുതരൂ. ''മാ വിജ്ഞാപയതു'' എനിക്കതിനെ വിവരിച്ചുതരൂ അച്ഛാ. അവന്‍ പറഞ്ഞതനുസരിച്ചിട്ട് ''സോമ്യ'' കുട്ടീ ''തഥാ'' അങ്ങനെയാകട്ടെ. ''ഇതിഹ ഉവാച'' അങ്ങനെ ഉദ്ദാലകന്‍ പറഞ്ഞു. ശരി മകനെ. നിനക്കായിട്ട് ഞാനിത് വിസ്‌തരിച്ച് പറഞ്ഞുതരാം.
ഇനി ഉദാഹരണങ്ങളിലൂടെ, പ്രസിദ്ധമായ ഉദാഹരണങ്ങളിലൂടെ ഈ സത്യം വ്യക്തമാക്കുന്നു. എട്ടു ഉദാഹരണങ്ങളാണ് ഇനിയങ്ങോട്ട് വരാന്‍ പോകുന്നത്. ഇടയില്‍ ചെറിയ ചെറിയ ഉദാഹരണങ്ങളൊക്കെ ഉണ്ടാകും. ഇതിനെ വിവരിക്കുന്നു. എങ്ങനെ നീ അതാകുന്നു. എന്തുകൊണ്ട് ഞാന്‍ അതാണെന്ന് അറിയുന്നില്ല. നമ്മളോരോരുത്തരും അതാണെന്ന് അറിയുന്നില്ല. അതിനിവിടെ ദൃഷ്‌ടാന്തങ്ങള്‍ നിരത്തുകയാണ്.

(തുടരും....)
No comments:
Post a Comment