Friday, 3 October 2014

ഛാന്ദോഗ്യോപനിഷത്ത്‌ (66)

ഛാന്ദോഗ്യോപനിഷത്ത്‌ (66)
ആറാം അദ്ധ്യായം
തത്ത്വമസി മഹാകാവ്യവിചാരം
ഇവിടെ വളരെ ശ്രദ്ധിക്കേണ്ട ഒരു ഭാഗമാണ്‌. ``പ്രേതസ്യ അസ്യ പുരുഷസ്യ`` ശരീരം വിട്ടുപോകുന്ന, മരിക്കുന്ന ഒരുവനില്‍ 
എങ്ങനെയാണ്‌ മരണം സംഭവിക്കുന്നതെന്നുപറയാം. ദേഹം വിട്ടുപോകുന്ന പുരുഷന്റെ ``വാക്‌ മനസിസംപദ്യതേ`` വാക്ക്‌ മനസ്സില്‍ വിലയിക്കുന്നു ആദ്യം. ഇതിനൊരുദാഹരണം തത്വമസി 
പറയുമ്പോള്‍ പറയുന്നുണ്ട്‌. അവിടെ നന്നായിട്ടു തന്നെ പറയുന്നുണ്ട്‌. രോഗാതുരനായിട്ടുള്ള ഒരാളുടെ അടുത്തേക്ക്‌ ബന്ധുക്കളൊക്കെ ചെല്ലുന്നതാണ്‌ പറയുന്നത്‌.
ഏതായാലും ഇവിടെ പറയുന്നു. വാക്‌ മനസ്സില്‍ വിലയിക്കുന്നു. വാക്കുണ്ടാവില്ല അവസാനകാലത്ത്‌. പിന്നെ വാക്കൊന്നും വരില്ല. പക്ഷേ മനസ്സുണ്ട്‌. മനസ്സില്‍ വന്നിട്ടുണ്ട്‌. ഇവനെനിക്ക്‌ പതിനായിരം രൂപ തരാനുണ്ട്‌. പക്ഷേ പറയാന്‍ പറ്റുന്നില്ല. പിന്നെ ഇങ്ങനെ നോക്കും. എന്താ ചെയ്യുക. വാക്കില്ല. മനസ്സുണ്ട്‌. അതുകൊണ്ടാണ്‌ ചിലരൊക്കെ അടുത്തുപോയികഴിഞ്ഞാല്‍ അവര്‍ കരയുന്നത്‌. വേഗം മാറിക്കോളാനാണ്‌ പറയുന്നത്‌. അപ്പോള്‍ എന്നെ തിരിച്ചറിഞ്ഞൂന്നാണ്‌ തോന്നുന്നത്‌. ആ വികാരമുണ്ടല്ലോ. പക്ഷേ പറയാന്‍ പറ്റുന്നില്ല. വാക്‌ മനസ്സില്‍ വിലയിക്കുന്നു. ``മനഃപ്രാണേ`` മനസ്സ്‌ പ്രാണനില്‍ വിലയിക്കുന്നു. പിന്നെ മനസ്സുമില്ല. നിശ്ചേഷ്‌ടനായിട്ട്‌ അങ്ങനെ കിടക്കുകയാണ്‌. സമാധിഅവസ്ഥയില്‍. ആരെന്തുപറഞ്ഞാലും കുലുക്കിവിളിച്ചാലും ഒന്നും അറിയില്ല. ഇഡ്ഡലി മിക്‌സിയിലിട്ട്‌ അടിച്ചിങ്ങനെ കൊടുക്കുന്നുണ്ട്‌. മകനാണോ, ഭാര്യയാണോ, കുട്ടികളാണോ കൊടുക്കുന്നതെന്ന്‌ അറിയില്ല. ആരെന്തുപറഞ്ഞാലും ഒന്നുമില്ല. പ്രാണനുണ്ട്‌. വാക്‌ മനസ്സില്‍ വിലയിച്ചു. മനസ്സ്‌ പ്രാണനില്‍ വിലയിച്ചു. ``പ്രാണഃ തേജസി`` പ്രാണന്‍ പോയിട്ട്‌ തേജസ്സില്‍ വിലയിക്കുണു. ``തേജഃ പരസ്യാം ദേവതായാം`` ആ തേജസ്സാവട്ടെ പരമമായിട്ടുള്ള ബോധസത്തയില്‍ വിലയിക്കുന്നു. ഇതാണ്‌ ഒരുതരത്തില്‍ പറഞ്ഞാല്‍ മരണം. ഈ ബോധസത്തയില്‍ വിലയിക്കുന്നു.
വാക്‌ മനസ്സില്‍ വിലയിക്കുന്നു. മനസ്സ്‌ പ്രാണനില്‍ വിലയിക്കുന്നു. പ്രാണന്‍ തേജസ്സില്‍ വിലയിക്കുന്നു. തേജസ്സ്‌ ''പരസ്യാം ദേവതായാം''. തിരിച്ച്‌ ഇങ്ങോട്ട്‌്‌ തന്നെ വരുന്നത്‌ വിലയിക്കാത്തതാണ്‌. മോര്‍ച്ചറിയില്‍ നിന്ന്‌ എഴുന്നേറ്റ്‌ വരുന്നത്‌ ഒക്കെ അങ്ങനെയാണ്‌. വാക്ക്‌ മനസ്സില്‍ വിലയിച്ചു. മനസ്സ്‌ പ്രാണനില്‍ വിലയിച്ചു. പ്രാണന്‍ പോയിട്ട്‌ തേജസ്സില്‍ വിലയിച്ചു. ഡോക്‌ടര്‍ നോക്കിയപ്പോള്‍ ആള്‍ പോയിക്കഴിഞ്ഞു. പക്ഷേ തേജസ്സ്‌ മൂപ്പരെ വീണ്ടും എടുത്ത്‌ ഇങ്ങോട്ടേക്ക്‌ കൊണ്ടുവന്നു. അങ്ങനെ എത്രയോ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. ഇതാണ്‌ സംഭവിക്കുന്നത്‌. അതുകൊണ്ട്‌ ഇത്‌ നന്നായി വിലയിച്ചു എന്ന്‌ ഉറപ്പുവരുത്തണം. എന്നിട്ടുവേണം അഗ്നിയില്‍ കൊണ്ടുപോയി വിലയിപ്പിക്കാന്‍. അഗ്നിയാണ്‌ പരമമായിട്ടുള്ളതും എല്ലാറ്റിനേയും ശുദ്ധീകരിക്കുന്നതും എന്ന്‌ ഉപനിഷത്തുക്കള്‍ പറയുന്നത്‌ ഇതിനാലാണ്‌. ''ഇദം ഭസ്‌മാന്തം ശരീരം'' ഈ ശരീരം ഭസ്‌മമാവുന്നു. ''ഓം ക്രതോ സ്‌മര കൃതം സ്‌മര ക്രതോ സ്‌മര കൃതം സ്‌മര അഗ്നേ നയ സുപഥാരായേ അസ്‌മാന്‍''എന്നുപറയുന്നത്‌. ഇതിനെ ശുദ്ധമാക്കിയാലും എന്ന്‌ പ്രാര്‍ത്ഥിക്കുന്നു.
ആ പരമമായിട്ടുള്ള തേജസ്സിന്റെ പ്രതീകമായിട്ടുള്ള അഗ്നി. ആ അഗ്നിയില്‍ വിലയിപ്പിക്കുകയാണ്‌, ഈ ശരീരത്തെ. അതുകൊണ്ട്‌ ആ തേജസ്സില്‍ ഇത്‌ വിലയിക്കുന്നു. ഇവിടെ ഒന്നാമത്തെ ന്യൂക്ലിയര്‍ ബോംബ്‌ തത്വമസി മഹാവാക്യം ഉദ്ദാലകന്‍ പൊട്ടിക്കാന്‍ പോവുകയാണ്‌. ആദ്യത്തെ പരീക്ഷണം.
(തുടരും....)

No comments:

Post a Comment