Sunday, 7 September 2014

ഛാന്ദോഗ്യോപനിഷത്ത്‌. Day 43

ഛാന്ദോഗ്യോപനിഷത്ത്‌. Day 43 
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം
ഇതു നാം യോഗവാസിഷ്‌ഠത്തില്‍ വേറൊരുപ്രകാരത്തില്‍ കണ്ടു. വസിഷ്‌ഠന്‍ രാമനോട്‌ പറയുന്നത്‌. സര്‍വ്വത്ര പഞ്ചഭൂതാനി ഷഷ്‌ഠം കിഞ്ചിത്‌ നഃ വിദ്യതേ പാതാളേ ഭൂതലേ വാ,
രാമാ പാതാളത്തിലോ ഭൂമിയിലോ എവിടെ നീ തെരഞ്ഞാലും സര്‍വ്വത്ര പഞ്ചഭൂതാനി ഷഷ്‌ഠം നഃ കിഞ്ചിത്‌ നഃ വിദ്യതേ ആറാമത്‌ ഒന്നിനെ കിട്ടില്ല എന്ന്‌ പറയാം. ഈ ഉറപ്പുള്ളവരായിരുന്നു അവര്‍. ത്രിവൃത്‌കരിക്കപ്പെട്ടതാണ്‌ പ്രപഞ്ചമെന്ന്‌ അറിഞ്ഞവരാണ്‌. യത്‌ വിജ്ഞാതം ഇവ അഭൂത്‌ ഇതി ഇതോടുകൂടി എല്ലാം അവര്‍ക്ക്‌ അറിയപ്പെട്ടതായി തീര്‍ന്നു. 
ഏതാസാം ദേവതാനാം സമാസഃ ഇതി ഈ മൂന്ന്‌ ദേവതമാരും കൂടി ചേര്‍ന്നതാണ്‌ ഈ വിശ്വമെന്ന്‌ അവരറിഞ്ഞു. തത്‌ വിദാം ചക്രുഃ അതിനെ അങ്ങനെ മനസ്സിലാക്കി. സൗമ്യ കുട്ടി യതാതുഖലു ഏത്‌ പ്രകാരത്തിലാണോ ഇമാം തിസ്രദേവതാഃ ഈ മൂന്നുദേവതമാരും പുരുഷം പ്രാപ്യഃ നമ്മെ പ്രാപിച്ചിട്ട്‌, മനുഷ്യനെ പ്രാപിച്ചിട്ട്‌ ത്രിവൃത്‌ ത്രിവൃത്‌ മുമ്മൂന്നായിട്ട്‌ ഏകൈകാം ഭവതി വേറെ വേറെയായി തീര്‍ന്നത്‌ തത്‌ മേ വിജാനീഹി ഇതി എന്ന്‌ എന്നില്‍നിന്ന്‌ നീ അറിഞ്ഞാലും. 
ഉദ്ദാലകന്‍ ആദ്യം വിശ്വത്തിലേക്ക്‌ ശ്വേതകേതുവിന്റെ ശ്രദ്ധയെ ക്ഷണിച്ചു. അതിഗംഭീരങ്ങളായിട്ടുള്ള ഓരോ മാതൃക, വിശ്വത്തിലെ ഓരോന്നിനെ ചൂണ്ടിക്കാണിച്ചുകൊടുത്തുകൊണ്ട്‌ - അഗ്നിയെയും, സൂര്യനെയും, ചന്ദ്രനെയും, മിന്നല്‍പിണരിനെയും ഒക്കെ കാണിച്ചിട്ട്‌ - പറഞ്ഞു. കുട്ടീ ഇത്‌ ത്രിവൃത്‌കരിക്കപ്പെട്ടതാണ്‌. ഇങ്ങനെ ത്രിവൃത്‌കരിച്ചിട്ടുള്ള ഇതിനെ ഓരോ ഭൂതങ്ങളെ എടുത്ത്‌ മാറ്റിക്കഴിഞ്ഞാല്‍ അതിന്റെ അസ്‌തിത്വം, അതിനെ നിലനിര്‍ത്തുന്നതുതന്നെ ഇല്ലാതാവും. അതില്‍ ഈ മൂന്നാണ്‌ സത്യം എന്നുപറഞ്ഞു. ഈ സത്യത്തെ അറിഞ്ഞവരായിരുന്നു എല്ലാവരും. ഇന്ന്‌ നമ്മുടെ കൂട്ടത്തില്‍ ഇതറിയാത്തവരായിട്ട്‌ ആരെങ്കിലും ഉണ്ട്‌ എന്ന്‌ ഞാന്‍ മനസ്സിലാക്കുന്നില്ല. അവരൊക്കെ അറിഞ്ഞവരായിരുന്നു. 
എങ്ങനെയറിഞ്ഞു? ഇതാ ഈ പ്രകാരത്തില്‍ അവരിതിനെ അറിഞ്ഞിരുന്നു. ഇങ്ങനെ മുമ്മൂന്നായിട്ട്‌. എങ്ങനെയാണ്‌ കുട്ടീ, ഈ നാം ഇങ്ങനെ ത്രിവൃത്‌കരിക്കപ്പെട്ടത്‌ എന്നുള്ളതും, പുരുഷനെ എങ്ങനെയാണ്‌ ഈ ദേവത പ്രാപിച്ചിട്ടുള്ളത്‌ എന്നും എന്നില്‍നിന്ന്‌ നീ അറിഞ്ഞാലും. നമ്മിലേക്ക്‌ അന്വേഷണത്തെ തിരിച്ചുവിടുകയാണ്‌. ഈ വിശ്വത്തില്‍ ഇങ്ങനെയാണ്‌ അന്വേഷണം. അന്വേഷണത്തിന്റെ ഗതി നോക്കിക്കോളൂ. ആദ്യം വിശ്വത്തെ നോക്കുകയാണ്‌. എന്നിട്ട്‌ തന്നിലേക്ക്‌. പ്രപഞ്ചാവബോധം ആദ്യം. ആദ്യം വിശ്വത്തെ പഠിക്കണം. എന്നിട്ട്‌ തന്നിലേക്ക്‌.
(തുടരും...)

No comments:

Post a Comment