ഛാന്ദോഗ്യോപനിഷത്ത് (50)
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം
അമ്പതാം ദിവസം
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം
അമ്പതാം ദിവസം
അപ്പോള്‍ അതൊക്കെ പ്രായോഗികമാണോ എന്ന് ചോദിച്ചാല്‍ അതിന്റെ പ്രായോഗികവശം അറിയില്ല. പക്ഷേ അതിന് ഇങ്ങിനെയൊരു വശവുമുണ്ട്. പഴകിയ ഭക്ഷണം കഴിച്ചാല്‍ മനസ്സിനെ അതുബാധിക്കും. ഉണര്‍വ്വും ഉശിരും ഉണ്ടാവില്ല. ``അന്നമയം ഹി സൗമ്യ മനഃ`` കുട്ടി, അന്നമയമാണ് മനസ്സ്.
``ആപോമയഃ പ്രാണഃ`` ജലമയമാണ് പ്രാണന്. ``തേജോമയി വാക്`` തേജസ്സാണ് വാക്ക്. തേജസ്സില്‍നിന്ന് ഉത്പന്നമായതാണ് വാക്ക് ``ഇതി`` ഇപ്രകാരം ഉദ്ദാലകന് പറഞ്ഞു. ``ഭൂയ ഏവ ഭഗവന്‍ വിജ്ഞാപയതു``. അല്ലയോ ഭഗവന്‍, അച്ഛാ, എനിക്ക് കേട്ടിട്ട് മതിയാകുന്നില്ല. വീണ്ടും പറഞ്ഞുതരൂ.
അച്ഛനോട് മകന് ഇപ്പോള്‍ പറയുന്നത് എന്താണ്? ``എന്റെ അച്ഛാ ഒന്ന് നിര്‍ത്ത്. എപ്പോള്‍ തുടങ്ങിയതാണ് ഇത്. ഹൗ, അമ്മേ, ഞാനെങ്ങോട്ടെങ്കിലും പോവാണ്. ഈ അച്ഛനെ നിങ്ങള്‍ അങ്ങോട്ട് വിളിക്കുന്നുണ്ടോ?''. അമ്മ അപ്പോള്‍ അങ്ങോട്ട് വരുന്നതറിഞ്ഞ് അച്ഛന് വേഗം അടങ്ങി. അമ്മയുടെ മുമ്പില്‍ മാത്രമെ അച്ഛന് അടങ്ങുകയുള്ളൂ. അത് അവനും അറിയാം.
ഭൂയ ഏവ ഭഗവന്‍ വീണ്ടും പറഞ്ഞുതരൂ വിജ്ഞാപയതു എന്നെ പഠിപ്പിച്ചു തരൂ. ``തദാ സൗമ്യ ഇതി ഹോവാച`` കുട്ടീ അങ്ങനെയാവട്ടെ. ഞാന്‍ നിന്നെ പഠിപ്പിച്ചുതരാം. അച്ഛന് ഗുരുവാകുന്ന ആ മഹത്തായ കല അല്ലെങ്കില്‍ കാഴ്ച നമുക്കിവിടെ കാണാം. ഓരോ അച്ഛനും ഇതുപോലെ മക്കള്‍ക്ക് പരമമായിട്ടുള്ള വിദ്യയെ പകര്‍ന്നുകൊടുക്കാന്‍ സാധിക്കണം. ഇവനിത് കൂടുതല്‍ കേള്‍ക്കണമെന്ന് പറഞ്ഞു.
എങ്ങനെയാണ് കഴിക്കുന്ന അന്നം മനസ്സായി പരിണമിക്കുന്നത് എന്ന് ഞാന്‍ നിനക്ക് ഉദാഹരണസഹിതം പറഞ്ഞുതരാം

(തുടരും....)
No comments:
Post a Comment