Thursday, 4 September 2014

ഛാന്ദോഗ്യോപനിഷത്ത്‌. Day 39

ഛാന്ദോഗ്യോപനിഷത്ത്‌. Day 39
ആറാം അദ്ധ്യായം
തത്ത്വമസിമഹാകാവ്യവിചാരം
യത്‌ ചന്ദ്രമസഃ രോഹിതം രൂപം തത്‌ തേജസഃ തത്‌ രൂപം യത്‌ ശുക്‌ലം തദപാം യത്‌ കൃഷ്‌ണം തദന്നസ്യാം അപാഗാത്‌ ചന്ദ്രത്വം വാചാരംഭണം വികാരോനാമധേയം ത്രീണി രൂപാണി ഇതി ഏവ സത്യം ഇതുതന്നെയാണ്‌ യത്‌ ചന്ദ്രഃ ചന്ദ്രന്റെ കാര്യത്തിലും യത്‌ ചന്ദ്രമസഃ യാതൊന്നാണ്‌ ചന്ദ്രനില്‍ കാണുന്ന തേജസഃ രൂപം ചുവപ്പായിട്ട്‌ ഇരിക്കുന്നത്‌ അത്‌ തേജസ്സിന്റേതാണ്‌. അതുപോലെ യത്‌ ശുക്‌ലം യാതൊന്നാണ്‌ വെളുപ്പായിട്ട്‌ ഇരിക്കുന്നത്‌ തദപാം യത്‌ കൃഷ്‌ണം തദന്നസ്യാ കറുപ്പായിട്ടിരിക്കുന്നത്‌ അത്‌ അന്നത്തിന്റേതാണ്‌. ഇങ്ങനെ നോക്കുന്ന സമയത്ത്‌ ചന്ദ്രത്വം അപാഗാത്‌ ചന്ദ്രത്വം ചന്ദ്രന്റെ ചന്ദ്രത്വം നഷ്‌ടപ്പെടുന്നു. പിന്നെ ത്രീണി രൂപാണി ഇതി ഏവ സത്യം ഇതുപോലെ യത്‌ വിദ്യുതഃ രോഹിതം രൂപം മിന്നല്‍പിണരില്‍ കാണുന്ന ചുവപ്പ്‌നിറം തേജസ്സിന്റേതാണ്‌.
ഈ മന്ത്രങ്ങളൊക്കെ മനനത്തിനൊന്നും വിധേയമാക്കാതെ അതിന്റെ പദത്തിന്റെ അര്‍ത്ഥങ്ങളെ മാത്രം ഉപരിതലത്തില്‍ നോക്കിയിട്ട്‌ കാര്യമില്ല. നമ്മെ സ്‌കൂളിലും, കോളേജിലും മറ്റും പഠിപ്പിച്ച്‌ വിട്ടിട്ടുണ്ടല്ലോ അല്ലെങ്കില്‍ പണ്ഡിതന്മാരെന്ന്‌ വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ചില ആളുകളൊക്കെ പറഞ്ഞത്‌ കേട്ടിട്ടും വായിച്ചിട്ടുമുണ്ട്‌. പ്രത്യേകിച്ച്‌ കൊസാംബിയെപോലുള്ള, മജുംദാറിനെപോലുള്ള ആളുകളൊക്കെ. എന്താണവര്‍ പഠിപ്പിച്ചത്‌ വേദത്തെക്കുറിച്ച്‌? ഇടിമിന്നലില്‍നിന്ന്‌ രക്ഷപ്പെടാന്‍ വേണ്ടി, മഴയില്‍നിന്ന്‌ രക്ഷപ്പെടാന്‍ വേണ്ടി എന്തൊക്കെയോ ഭള്ളു പറഞ്ഞതാണത്രെ വേദം. കൊസാംബിയൊക്കെ എന്താണ്‌ ഇതിനെക്കുറിച്ച്‌ പറഞ്ഞത്‌?
(തുടരും...)

No comments:

Post a Comment