ഉപനിഷത്ത് പഠനം, എണ്‍പത്തിആറാം ദിവസം, ഈശാവാസ്യം
മുല്ല നസ്‌റുദ്ദീന്‍ കഴുതയെ എപ്പോഴും കൊണ്ടുനടക്കാറുള്ള ആളാണ്. വലിയ ജ്ഞാനിയാണ്. അദ്ദേഹം റോഡില്‍ കഴുതയെ നിര്‍ത്തി അടുത്തെവിടെയോ പോയി. ആ പോയ സമയത്ത് ആരോ കഴുതയുടെ ദേഹത്ത് ചുണ്ണാമ്പടിച്ചു. ഇലക്ഷന്റെ സമയമായിരുന്നു. മൊത്തത്തില്‍ ചുണ്ണാമ്പടിച്ച് ചിഹ്‌നം വരച്ചുവെച്ചു. മുല്ല വന്ന് നോക്കിയപ്പോള്‍ കഴുതയുടെ പുറത്ത് ചിഹ്നം വരച്ചുവെച്ചിരിക്കുന്നു. വല്ലാത്ത ദേഷ്യം വന്ന മുല്ല ചോദിച്ചു ``ആരെടാ ഇത് ചെയ്‌തത്?''. ഒരു കുട്ടി പറഞ്ഞു. ഇത് ചെയ്‌ത ആള്‍ ഷാപ്പിലേക്ക് പോയിട്ടുണ്ട്. മുല്ല ഷാപ്പിന്റകത്തേക്ക് കയറി. ``ആരെടാ എന്റെ കഴുതയെ പെയിന്റടിച്ചത്'' എന്ന് ചോദിച്ചു. മറുപടിയായി ഒരു ആജാനുബാഹുവായ ഒരാള്‍ എഴുന്നേറ്റ് മുല്ലയുടെ അടുത്ത് ചെന്ന് പറഞ്ഞു. ``ഞാനാണ് അടിച്ചത്. എന്താ വേണ്ടത്?''. ``അല്ല. ഒരു പ്രാവശ്യം കൂടി അടിച്ചാല്‍ നന്നായിരുന്നു. കഴുതയുടെ ദേഹത്ത് കുറച്ച് ഭാഗങ്ങളില്‍ കൂടി ആവാനുണ്ടായിരുന്നു''. ഇത് ചോദിക്കാനാണ് വന്നത്. ഇത്രയേ ഉള്ളൂ നമ്മുടെയൊക്കെ ധീരത. പോലീസ് വരുമ്പോള്‍ ഇവരൊക്കെ ഓടും. നേതാവ് എന്തെങ്കിലും
പറയുമ്പോഴാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.
ധീരന്‍ എന്ന് പറയുമ്പോള്‍ ഇങ്ങനെ വിഷയങ്ങളില്‍നിന്ന് ഇന്ദ്രിയങ്ങളെ ബോധപൂര്‍വ്വം നിയമനം ചെയ്‌തവന്‍. അല്ലാതെ പ്രമേഹരോഗി പഞ്ചസാര ഉപേക്ഷിക്കുന്നതുപോലെയല്ല. അങ്ങനെയുണ്ട്. നിസ്സഹായനായി പിന്‍വലിയുക. നാമത് പറയാറുണ്ട്. ഇപ്പോള്‍ ഞാന്‍ ഒന്നും മിണ്ടുന്നില്ല. വീട്ടില്‍ ആരെങ്കിലും വന്നിരിക്കുന്ന സമയത്ത് കുട്ടികളോട് പറയും. ``ഇപ്പോള്‍ ഞാന്‍ ക്ഷമിച്ചിരിക്കുന്നു''. അത് ക്ഷമയാണോ? അല്ല. അവരങ്ങോട്ട് പോയിക്കഴിയുമ്പോള്‍ നിന്നെ ഞാന്‍ ശരിയാക്കിത്തരാം. താല്‌ക്കാലികമായ ഒരു പിന്‍തിരിയലാണത്. അതിന്റെ ഇരട്ടി ശക്തിയോടുകൂടി നാം തിരിച്ചുവരും. അത്തരത്തിലുള്ള പിന്‍വാങ്ങലല്ല. അതുകൊണ്ടാണ് `ധീരന്‍' എന്ന ശബ്‌ദം, അത് ബോധപൂര്‍വ്വമുള്ള നിവര്‍ത്തിക്കലാണ്.
ഭഗവാന്‍ ഉദാഹരിക്കുന്നത് ആമ തന്റെ ഇന്ദ്രിയങ്ങളെ പിന്‍വലിക്കുന്നതുപോലെയാണ്. യഥാ കൂര്‍മ്മാംഗാനീ വാ സര്‍വ്വശഃ - സര്‍വ്വശഃ അംഗാനീ കൂര്‍മ്മഃ ഇവ സംഹരതേ എങ്ങിനെയാണോ ആമ തനിക്ക് ഭയം വരുന്ന സമയത്ത് തന്റെ തലയും കൈയും കാലും വാലും ഉള്ളിലാക്കുന്നത് അതുപോലെ ധീരനും ഇത്തരത്തിലുള്ള തിരിച്ചറിവിലാണ്. തന്റെ നിലനില്‌പിനെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് അറിയുന്ന സമയത്ത് അതില്‍നിന്നും പിന്‍വാങ്ങുന്നു.

(തുടരും....)
No comments:
Post a Comment