ഉപനിഷത് പഠനം
എണ്‍പതാം ദിവസം
ഈശാവാസ്യം
എണ്‍പതാം ദിവസം
ഈശാവാസ്യം
നമുക്ക് മൂന്ന് തരത്തിലുള്ള ശരീരമുണ്ട്. സ്ഥൂലം, സൂക്ഷ്‌മം, കാരണം. ഇങ്ങനെ സ്ഥൂല സൂക്ഷ്‌മ കാരണ ശരീരത്തോടുകൂടിയിട്ടുള്ളതാണ് ഈ വിശ്വത്തിലെ ഓരോന്നും, ഓരോരുത്തരും. എന്തിനൊക്കെ ശരീരമുണ്ടോ, മൈക്ക് അടക്കം ശരീരികളാണ്. ശരീരത്തെ സ്വീകരിച്ചവരാണ്. മൈക്ക് എന്ന നാമം കൊണ്ട് പറയുന്നത് സ്ഥൂലശരീരമാണ്. അതിനൊരു സൂക്ഷ്‌മശരീരവുമുണ്ട്. അതെന്താണ്? ഇലക്‌ട്രോണും, പ്രോട്ടോണും, ന്യൂട്രോണുമൊക്കെയുള്ള ഒരവസ്ഥ. അതിനൊരു കാരണവുമുണ്ട്. കാരണത്തിലേക്ക് പോകുമ്പോള്‍ ഇന്ന് ആധുനിക സയന്‍സ് പോകുന്ന കോര്‍ക്ക് തിയറി, സ്‌ട്രിംഗ് തിയറി ഇങ്ങനെയുള്ളവരുടെ, അതിലും സൂക്ഷ്‌മമായിട്ടുള്ള ഭാവങ്ങളുണ്ടതിന്. ഇതെല്ലാം അന്തര്‍ലീനമായി നിലകൊള്ളുന്ന ഒരവസ്ഥ. അതില്‍ നിന്നാണ് ഇതെല്ലാം പ്രകടമാകുന്നത്. ഓരോ രൂപത്തിലും.
ഉദാഹരണമായി വജ്രം. വജ്രം എന്താണ്? കാര്‍ബണ്‍ ആറ്റം. കാര്‍ബണ്‍ തന്നെയാണ് വജ്രമായിരിക്കുന്നത്. അത് ചേര്‍ന്നിരിക്കുന്ന സംഗതിയിലുള്ള വ്യത്യാസമാണ്. അതുപോലെതന്നെയാണ് ഓസോണും, ഓക്‌സിജനും. ഒന്ന് അപകടകാരിയാണെങ്കില്‍ മറ്റേത് രക്ഷപ്പെടുത്തുന്ന ആളാണ്. ഒരേ സാധനം തന്നെ. നമുക്ക് ഒരു കാരണമുണ്ട്. എന്താണ് നമുക്ക് കാരണം? ഈ കാരണശരീരത്തില്‍ നമ്മുടെ എല്ലാ സ്വഭാവവും ഉറങ്ങിയിരിക്കുകയാണ്. അതിനെയാണ് ഉദ്ദാലകന്‍ തത്വമസിയില്‍ അരയാല്‍ വിത്തിന്റെ ഉദാഹരണത്തിലൂടെ പറഞ്ഞുതരുന്നത്. ഇത് വളരെ നന്നായിട്ട് നമ്മുടെ ശാസ്‌ത്രം ചര്‍ച്ച ചെയ്‌തിട്ടുണ്ട്.
യോഗവാസിഷ്‌ഠത്തില്‍ വസിഷ്‌ഠന്‍ രാമന് ഒരു മുട്ടയെടുത്ത് കാണിച്ചിട്ട് ചോദിക്കും. രാമാ ഇതെന്താണ്? ഇതൊരു മുട്ടയാണ്. മയിലിന്റെ മുട്ടയാണ്. വസിഷ്‌ഠന്‍ രാമന് ചൂണ്ടിക്കാണിച്ചുകൊടുക്കുന്നത് മയിലിനെയാണ്. ഗംഭീരമായ വര്‍ണ്ണനയാണ്. രാമാ, നീ ആ കാണുന്ന വര്‍ണ്ണരാജികളുണ്ടല്ലോ, വൈവിധ്യമാര്‍ന്നത്, ആ മയിലങ്ങനെ പീലിവിടര്‍ത്തി നൃത്തം ചെയ്‌തുകൊണ്ടിരിക്കുകയാണ്. അത് മുഴുവന്‍ ഇതിനകത്തുണ്ട്. ആ നൃത്തവും വൈവിധ്യമാര്‍ന്ന വര്‍ണ്ണരാജികളും എല്ലാ വൈവിധ്യങ്ങളേയും അന്തര്‍ലീനമാക്കിക്കൊണ്ട് ഹേ രാമാ ഇത് നിലകൊള്ളുന്നു. ``സര്‍വ്വത്ര പഞ്ചഭൂതാനി ഷഷ്‌ഠം കിഞ്ചിത് ന വിദ്യതേ പാതാളേ ഭൂതലേ വാ അപി ധീര തത്ര ന മുഹ്യതി``രാമാ, എല്ലായിടത്തും സര്‍വ്വത്ര പഞ്ചഭൂതാനി ഈ പ്രപഞ്ചത്തില്‍ മുഴുവന്‍ പഞ്ചഭൂതങ്ങളേ ഉള്ളൂ. ഷഷ്‌ഠം കിഞ്ചിത് ന വിദ്യതേ ആറാമതൊന്നിനെ തിരഞ്ഞാല്‍ നിനക്ക് കിട്ടില്ല. അതുകൊണ്ടുതന്നെ ധീര തത്ര ന മുഹ്യതി ധീരന്മാര്‍, ഈ സത്യമറിഞ്ഞവര്‍ മോഹിക്കുന്നില്ല. അവിടെയും ഉദാഹരണം ഇതുതന്നെയാണ്. മോഹിക്കുന്നില്ല. അവര്‍ വ്യാമോഹിക്കുന്നില്ല. വ്യാമോഹം അസ്‌തമിക്കുന്നത് ആര്‍ക്കാണ്? ഈ വൈവിധ്യങ്ങളിലെ ഏകത്വത്തെ ദര്‍ശിക്കുന്നവര്‍. അവിടെയാണ് നമ്മുടെ ഈ ചോദ്യങ്ങളെല്ലാം അസ്‌തമിക്കുന്നത്.

(തുടരും....)
No comments:
Post a Comment