ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -3 കർമ്മയോഗം - ശ്ളോകം 30
മയി സര്‍വാണി കര്‍മാണി
സന്യസ്യദ്ധ്യാത്മ ചേതസാ
നിരാശീ നിര്‍മമോ ഭൂത്വാ
യുദ്ധ്യസ്വ വിഗതജ്വരഃ
സന്യസ്യദ്ധ്യാത്മ ചേതസാ
നിരാശീ നിര്‍മമോ ഭൂത്വാ
യുദ്ധ്യസ്വ വിഗതജ്വരഃ
എല്ലാ കര്‍മങ്ങളും എന്നില്‍ സമര്‍പ്പിച്ച് ഫലാസക്തിയും മമതാ ബന്ധവും ഉപേക്ഷിച്ച് അദ്ധ്യാത്മബുദ്ധിയോടെ നീ വിഭ്രാന്തികളില്ലാതെ യുദ്ധം ചെയ്യുക.
ആകയാല്‍ വിഹിതമായ എല്ലാ കര്‍മ്മങ്ങളും സമ്പൂര്‍ണ്ണമായി എന്നില്‍ സമര്‍പ്പിച്ചുകൊണ്ട് ചെയ്യുക. അപ്പോഴോക്കെയും നിന്റെ മനസ്സ് എന്നില്‍ തന്നെ ഏകാഗ്രമായി ഉറപ്പിച്ചിരിക്കണം. “ഇതാണ് കര്‍മ്മം, ഞാനാണ് ഇത് ചെയ്യുന്നത്, ഞാന്‍ ഇത് ചെയ്യും. ” എന്ന വിധത്തിലുള്ള അഹന്ത ഒരിക്കലും മനസ്സില്‍ തോന്നരുത്. ശരീരത്തോട് ഉള്ള താല്‍പര്യം അവസാനിപ്പിക്കണം. ആഗ്രഹങ്ങളെല്ലാം കൈവെടിയണം. അതിനുശേഷം വന്നു ചേരുന്ന എല്ലാ ഇന്ദ്രിയ വിഷയങ്ങളും അനുഭവിച്ചു കൊള്ളുക. ഇനി വില്ലു കൈയ്യിലെടുക്കുക. തേരില്‍ കയറി ശാന്തവും ദൃഢവും ആയ മനസ്സോടുകൂടി ക്ഷാത്രധര്‍മ്മം പാലിക്കുക. അപ്രകാരം നിന്റെ കീര്‍ത്തി ലോകത്തെങ്ങും പരക്കട്ടെ. തിന്മയുടെ നിരന്തരമായ പീഡനത്തില്‍നിന്ന് ലോകത്തെ രക്ഷിക്കുക. അല്ലയോ പാര്‍ത്ഥ, സംശയങ്ങളെല്ലാം ദൂരെ അകറ്റുക. യുദ്ധത്തെപ്പറ്റി മാത്രം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുക.
ഒരേ പാഠത്തെ താത്ത്വികതലത്തിലും പ്രാപഞ്ചികതലത്തിലും ഗ്രഹിക്കാവുന്ന വിധമാണ് ആദ്യവസാനം കാവ്യനിര്‍മിതി. ജന്മസ്വഭാവംകൊണ്ട് യോദ്ധാവായ നീ നിന്റെ ചെയ്തികളുടെ എല്ലാ ഉത്തരവാദിത്വവും എന്നില്‍ ആരോപിച്ച് ജയപരാജയങ്ങളെക്കുറിച്ച് ബേജാറാകാതെ, രണ്ടും കല്പിച്ചും ഈശ്വരവിശ്വാസത്തോടെയും യുദ്ധം ചെയ്യുക എന്ന് ഒന്നാം തലം.
നിന്റെ ചെയ്തികളെല്ലാം പ്രപഞ്ചജീവന്റെ പ്രകടനമായി കണ്ട്, ബുദ്ധി ആ നിലപാടില്‍നിന്ന് പതറാതെ ഉറപ്പിച്ച് നിര്‍ത്തി, നേടാനോ നഷ്ടപ്പെടാനോ ഒന്നുമില്ലാത്തവനായി, കാമക്രോധമോഹങ്ങളോട് പൊരുതി ജയിച്ചോളുക എന്ന് മറ്റേ തലം.
നിന്റെ ചെയ്തികളെല്ലാം പ്രപഞ്ചജീവന്റെ പ്രകടനമായി കണ്ട്, ബുദ്ധി ആ നിലപാടില്‍നിന്ന് പതറാതെ ഉറപ്പിച്ച് നിര്‍ത്തി, നേടാനോ നഷ്ടപ്പെടാനോ ഒന്നുമില്ലാത്തവനായി, കാമക്രോധമോഹങ്ങളോട് പൊരുതി ജയിച്ചോളുക എന്ന് മറ്റേ തലം.
(തുടരും.....)
No comments:
Post a Comment