ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-16
-ദൈവാസുരസമ്പദ്വിഭാഗയോഗം-
ശ്ളോകം- 20
ദുര്‍ഗ്ഗുണങ്ങളുടെ ഉടമകളായവരുമായുള്ള സഹവാസം വര്‍ജ്ജിക്കണം:
-----------------------------------------------------------------------------------------
ആസുരീം യോനിമാപന്നാ
മൂഢാ ജന്മനി ജന്മനി
മാമപ്രാപ്യൈവ കൗന്തേയ!
തതോ യാന്ത്യധമാം ഗതീം
-----------------------------------------------------------------------------------------
ആസുരീം യോനിമാപന്നാ
മൂഢാ ജന്മനി ജന്മനി
മാമപ്രാപ്യൈവ കൗന്തേയ!
തതോ യാന്ത്യധമാം ഗതീം
ഹേ അര്‍ജ്ജുനാ, എന്നെ പ്രാപിക്കാതെ
ജന്മംതോറും ആസുരീയോനിയെ പ്രാപിക്കുന്ന ഈ മൂഢന്മാര്‍ കൂടുതല്‍ അധമമായ ഗതിയെത്തന്നെ
പ്രാപിക്കുന്നു.
അവരുടെ ആസുരീ സ്വഭാവംകൊണ്ട് അവര്‍ അങ്ങേയറ്റത്തെ
അധമാവസ്ഥയിലേക്ക് അധഃപതിക്കുന്നു. കടുവ, ചെന്നായ് തുടങ്ങിയ
കാട്ടു ജന്തുക്കള്‍ തമോയോനിയില്‍ ജനിച്ചാലും അവയുടെ ശരീരംകൊണ്ടു ലഭിക്കുന്ന
അല്പമായ ആശ്വാസം പോലും ഞാന്‍ നശിപ്പിക്കുകയും അവരെ അന്ധകാരത്തെപ്പോലും
കരുവാളിപ്പിക്കത്തക്ക തമസ്സിന്‍റെ സ്ഥിതിയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. ഈ
നാരകീയവസ്ഥയെ പാപം പോലും വെറുക്കുന്നു. നരകം പോലും ഭയപ്പെടുന്നു. ഈ അവസ്ഥയില്‍
ആലസ്യംപോലും മോഹാലസ്യപ്പെടുന്നു. ഈ അന്ധകാരത്തിന്‍റെ പങ്കിലത്വംകൊണ്ട് പങ്കം പോലും
കൂടുതല്‍ പങ്കിലമാകുന്നു. ഈ അവസ്ഥയില്‍ താപം കൂടുതല്‍ താപകമാകുന്നു; ഭയം പോലും ഭയന്നു
കിടക്കുന്നു. ഈ ആസുരീവര്‍ഗ്ഗത്തെ പാപംപോലും നിന്ദിക്കുന്നു. നികൃഷ്ടവസ്തുക്കള്‍
അവയുടെ സ്പര്‍ശംകൊണ്ട് കൂടുതല്‍ നികൃഷ്ടമാകുന്നു.
അല്ലയോ ധനഞ്ജയാ, അധമന്മാരായ ഇവര്‍ അനവധി
താമസയോനികളില്‍ക്കൂടി ജന്മമെടുത്ത് അവസാനം നരകത്തിലെ ആസുരലോകത്ത് എത്തിച്ചേരുന്നു.
ഈ ആസുരന്മാരെപ്പറ്റി വര്‍ണ്ണിക്കുമ്പോള്‍ സംസാരശക്തി വിലപിക്കുന്നു. അവരെപ്പറ്റി
ഓര്‍ക്കുമ്പോള്‍ മനസ്സ് അന്തര്‍മുഖമാകുന്നു. അഹോ! എന്തോരു നാരകീയമായ അവസ്ഥയാണ്
അവര്‍ സ്വയം വരുത്തി വച്ചിരിക്കുന്നത്. ഇപ്രകാരം ഭയങ്കരമായി അധഃപതിക്കത്തക്ക വണ്ണം
ഈ ആസുരീ സമ്പത്തെല്ലാം ഇവര്‍ സ്വരൂപിച്ചു കൂട്ടിയത് എന്തിനാണ്? അല്ലയോ അര്‍ജ്ജുനാ, ഈ ആസുരീസമ്പന്നരുടെ
അധിവാസസ്ഥലങ്ങള്‍ നീ സന്ദര്‍ശിക്കരുത്. അവരുമായി സമ്പര്‍ക്കം പുലര്‍ത്തരുത്.
കാമക്രോധലോഭമോഹമദമാത്സര്യമെന്ന ആറു ദുര്‍ഗ്ഗുണങ്ങളുടെ ഉടമകളായവരുമായുള്ള സഹവാസം നീ
വര്‍ജ്ജിക്കണം.
നമ്മുടെ ഉള്ളിലുള്ള ഈശ്വരന് നമുക്ക് ഏവര്‍ക്കും നേര്‍വഴി
കാണിച്ചുതന്നുകൂടേ? തരുന്നുണ്ടല്ലോ
എന്നേ മറുപടിയുള്ളൂ. അരുതാത്തത് ചെയ്യുമ്പോള്‍ മനസ്സ് അല്പമായെങ്കിലും എതിര്‍ക്കുന്നത്
കാണുന്നില്ലേ? വകവെക്കാതായാല്‍
ആ എതിര്‍പ്പിന്റെ മുന ഒടിയും; വളര്‍ച്ച മുട്ടി
ഒടുങ്ങും. ആകട്ടെ, മനസ്സിന്റെ
എതിര്‍പ്പിനെ വകവെക്കാന്‍ തോന്നിപ്പിച്ചുകൂടേ? ആവാം, അതും ചെയ്യുന്നുമുണ്ട്.
എല്ലാ പിന്‍തലമുറക്കാരും അറിവില്ലാത്തവരാവില്ല. പക്ഷേ, എല്ലാം
നടത്തപ്പെടുന്നത് പ്രകൃതിയിലും അതിന്റെ വൈരുധ്യാത്മകതയെ ആസ്പദിച്ചുമാണ്. പ്രമേയവും
പ്രതിപ്രമേയവും തമ്മിലുള്ള സമന്വയഫലം എന്തെന്ന് പ്രകൃതിതന്നെ നിശ്ചയിക്കണം.
എപ്പോള്‍ വേണമെങ്കിലും മനസ്സിന്റെ എതിര്‍പ്പ് പ്രബലമായി
ഒരു വാല്മീകികൂടി പിറക്കാനുള്ള സാധ്യത ഉടനീളം നിലനില്‍ക്കുന്നു എന്നതാണ്
പ്രത്യാശയുടെ കിരണം.
സമ്മര്‍ദങ്ങള്‍ ശക്തമാകുന്ന ജീവിതസന്ദര്‍ഭങ്ങളില്‍
പരിണാമദശകളിലൂടെ ആര്‍ജിച്ച വിശുദ്ധി അഥവാ സംസ്‌കാരം തേമാനപ്പെടുന്നതും
നമുക്കനുഭവമാണ്. 'അത്രയുമായപ്പോള്‍
ഞാനൊരു മൃഗമായിപ്പോയി!' എന്നു
കരയുന്നവരെ സെഷന്‍സ് കോടതികളിലെ പ്രതിക്കൂടുകളില്‍ കാണാം. എത്രയായാലും
മൃഗമാകാതിരിക്കലാണ് അഗ്‌നിപരീക്ഷയിലെ ജയം. മനുഷ്യനായിരിക്കുകയെന്നതിന്റെ അര്‍ഥം
അതാണ്. അതു സാധിക്കാന്‍ ആത്മസ്വരൂപപരമായ വിവേകം വേണം. അത്രയേ വേണ്ടൂതാനും.
സരളമാണ് നിയാമകസമവാക്യം: നരകം + വിവേകം = സ്വര്‍ഗം.
(തുടരും...)
സരളമാണ് നിയാമകസമവാക്യം: നരകം + വിവേകം = സ്വര്‍ഗം.
(തുടരും...)
No comments:
Post a Comment