ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-26
ശ്ളോകം-26
മുക്തസംഗോ f നഹംവാദീ
ധൃത്യുത്സാഹസമന്വിതഃ
സിദ്ധ്യസിദ്ധ്യോര്‍നിര്‍വ്വികാരഃ
കര്‍ത്താ സാത്ത്വിക ഉച്യതേ
ധൃത്യുത്സാഹസമന്വിതഃ
സിദ്ധ്യസിദ്ധ്യോര്‍നിര്‍വ്വികാരഃ
കര്‍ത്താ സാത്ത്വിക ഉച്യതേ
ആസക്തിയില്‍നിന്നും കെട്ടുപാടുകളില്‍നിന്നും മുക്തനായി, അഹങ്കാരമില്ലാതെ, പ്രതിജ്ഞാബദ്ധമായ
ഉത്സാഹത്തോടെ, ജയമോ
തോല്‍വിയോ എന്തു വന്നാലും വികാരപ്പെടാതെ, കര്‍മം ചെയ്യുന്നവന്‍
സാത്വികനത്രെ.
വാസനകളാണ് കര്‍ത്താവിന് പ്രേരണകള്‍. പക്ഷേ, ഈ വാസനകളെ മാറ്റിത്തീര്‍ക്കാന്‍
കര്‍ത്താവിന് കഴിയും. ആ മാറ്റം വരുത്താന്‍ അതിനായുള്ള വാസനയുടെ ഒരു ചെറിയ
വേരെങ്കിലും വേണമെന്നു മാത്രം. ഇത് അഥവാ, ജന്മനാ ഇല്ലെങ്കിലും
ദൈവാധീനംകൊണ്ടും ഗുരുകൃപകൊണ്ടും ഉണ്ടായിക്കിട്ടാം. ജ്ഞാനകര്‍മങ്ങള്‍ കര്‍ത്താവിനെ
ഭേദപ്പെടുത്തുന്നു. കര്‍ത്താവ് ദേഹജീവിതകാലത്ത് ജ്ഞാനകര്‍മങ്ങളെ തിരികെ
ഭേദപ്പെടുത്തുകയും ചെയ്യുന്നു.
(തുടരും)
No comments:
Post a Comment