ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ സംന്യാസയോഗം-
ശ്ളോകം-16
ശ്ളോകം-16
തത്രൈവം സതി കര്‍ത്താരം
ആത്മാനം കേവലം തു യഃ
പശ്യത്യകൃതബുദ്ധിത്വാത്
ന സ പശ്യതി ദുര്‍മതിഃ
ആത്മാനം കേവലം തു യഃ
പശ്യത്യകൃതബുദ്ധിത്വാത്
ന സ പശ്യതി ദുര്‍മതിഃ
യാഥാര്ത്യം ഇപ്രകാരമായിരിക്കെ, കേവലസാക്ഷിയായ
പരമാത്മാവിനെ കര്‍ത്താവായി കാണുന്ന വിവേകശൂന്യനായ അവന് അന്ത:കരണ
ശുദ്ധിയില്ലായ്കയാല് യാഥാര്‍ഥ്യം അറിയുന്നില്ല.
ആത്മാവിന്റെ സാന്നിദ്ധ്യത്തില് മാത്രമേ കര്മ്മം
നടക്കുകയുള്ളൂ വെങ്കിലും കര്മ്മം ആത്മാവിന്റെ അല്ല, ജഡമായ പ്രകൃതിയുടെതാണ്.
ജഡമായ ശരീരോപാധിയും ആത്മചൈതന്യവും തമ്മിലുള്ള "വേഴ്ച" ജഡത്തേയും
ചൈതന്യത്തേയും വേര്തിരിച്ചറിയാന് കഴിയാത്തതു കൊണ്ടാണ് മൂഡമായ ജീവന് പ്രതികൂല
സാഹചര്യങ്ങളില് മോദിക്കുന്നതും. ഈ തത്വം അറിയുന്ന ക്ഷണത്തിൽ ജീവഭാവം പരമാത്മാവില്
ലയിക്കുന്നു.
അല്ലയോ അര്ജ്ജുന, ഇപ്രകാരം അഞ്ചു
ഹേതുക്കൾ പഞ്ചകരണ കർമ്മങ്ങൾക്ക് ഉത്തരവാദിയാണ്. ഇതിലെവിടെയെങ്കിലും നീ ആത്മാവിനെ
കാണുന്നുണ്ടോ? ആത്മാവ്
കര്മ്മതിനു കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കാം.
സൂര്യന് പ്രത്യേകമായി യാതൊരു രൂപവും എടുക്കാതെ രൂപങ്ങളെ
കണ്ണുകള്ക്ക് കാട്ടിക്കൊടുക്കുന്നതുപോലെ, ആത്മാവ് കര്മ്മം
ചെയ്യാതെ, കര്മ്മത്തെ
പ്രകാശിപ്പിക്കുന്നു. കണ്ണാടിയില് നോക്കുന്നവന് കണ്ണാടിയോ പ്രതിബിംബമോ ആകാതെ തന്നെ
അവ രണ്ടിനെയും കാണുന്നു. അഥവാ, രാത്രിയും പകലും
അല്ലാത്ത സൂര്യന് രാത്രിയെയും പകലിനെയും സൃഷ്ടിക്കുന്നു. അതുപോലെ ആത്മാവ്
കര്മ്മതിന്റെ കര്ത്താവാകാതെ കര്മ്മത്തെ വെളിച്ചത്തു കൊണ്ടുവരുന്നു. എന്നാല് ആരാണോ
അഹന്തകൊണ്ട് മോഹിതനായി, ദേഹത്തോടു
താദാത്മ്യം പ്രാപിച്ച് അതുമായി മമത പുലര്ത്തുന്നത്, അവന് ആത്മജ്ഞാനത്തിന്റെ
കാര്യത്തില് അര്ദ്ധ രാത്രിയിലെ അന്ധകാരത്തില് കഴിച്ചുകൂട്ടുന്നവനെപ്പോലെയാണ്.
ആത്മാവ്, ഈശ്വരന്, ബ്രഹ്മം എന്നിവയൊന്നും
ശരീരത്തിന് അതീതമായി നില്ക്കാതെ ശരീരതിലുതന്നെ അടങ്ങിയിരിക്കുന്നുവെന്നു
ചിന്തിക്കുന്നവന്, ആത്മാവാണ്
കര്ത്താവെന്നു പൂര്ണ്ണമായി വിശ്വസിക്കുന്നു.
ശരീരമാണ് താനെന്നും ഈ ശരീരമാണ് എല്ലാ കര്മ്മങ്ങളും
ചെയ്യുന്നതെന്നും കൂടി അവര് ചിന്തിക്കുന്നു. താന് കര്മ്മത്തിനും അതീതമായി
നില്ക്കുന്ന സര്വ്വകര്മ്മ സാക്ഷിയായ ആത്മാവാനെന്നുമുള്ള ആശയം സ്വന്തം
കാതുകളുകൊണ്ട് കേള്ക്കുന്നതിനുപോലും അവന് സന്നദ്ധനല്ല. അപ്പോള് പിന്നെ അപരിമേയമായ
ആത്മാവിനെ പിണ്‍ഡത്തോടു ചേര്ത്ത് പരിമേയമാക്കുന്നതില് എന്താണത്ഭുതം?
കുളത്തിലെ ജലത്തില് സൂര്യനെ കാണുന്നവന് കുളത്തില്
വെള്ളമുള്ളപ്പോള് മാത്രം സൂര്യന് നിലവിലിരിക്കുന്നുവെന്നും കുളം വറ്റുമ്പോള്
സൂര്യനു നിലനില്പ്പില്ല എന്നും, കുളത്തിലെ വെള്ളം
വായുസ്പര്ശമേറ്റു ചലിക്കുമ്പോള് സൂര്യന് വിറയല് ഉണ്ടോ എന്നും അവന് വിശ്വസിക്കും.
ശാസ്ത്രത്തിന്റെ ശബ്ദവും ഗുരുവിന്റെ നാമവും പേറിക്കൊണ്ടുവരുന്ന കാറ്റ് തന്നെ സ്പര്ശിക്കുന്നതിനുപോലും അനുവദിക്കാത്ത അവന് മൂഡസ്വര്ഗ്ഗത്തിലാണ് വസിക്കുന്നത്. മേഘങ്ങള് സഞ്ചരിക്കുമ്പോള് ചന്ദ്രനാണ് സഞ്ചരിക്കുന്നതെന്നു കരുതി ചന്ദ്രനു നേരേ ഓരിയിടുന്ന കുറുനരിയെപ്പോലെ, ആത്മാവാണ് ശരീരമെന്നുള്ള തെറ്റിദ്ധാരണകൊണ്ട്, ആത്മാവിനെ ശരീരമാകുന്ന വലക്കുള്ളില് ഒതുക്കി നിറുത്തുന്നു. തത്ഫലമായി ആത്മാവ് ശരീരമാകുന്ന തടവറയില് കര്മ്മശൃംഖലകൊണ്ട് ദൃഡമായി ബന്ധിക്കപ്പെട്ടു കിടക്കേണ്ടി വരുന്നു.
ശാസ്ത്രത്തിന്റെ ശബ്ദവും ഗുരുവിന്റെ നാമവും പേറിക്കൊണ്ടുവരുന്ന കാറ്റ് തന്നെ സ്പര്ശിക്കുന്നതിനുപോലും അനുവദിക്കാത്ത അവന് മൂഡസ്വര്ഗ്ഗത്തിലാണ് വസിക്കുന്നത്. മേഘങ്ങള് സഞ്ചരിക്കുമ്പോള് ചന്ദ്രനാണ് സഞ്ചരിക്കുന്നതെന്നു കരുതി ചന്ദ്രനു നേരേ ഓരിയിടുന്ന കുറുനരിയെപ്പോലെ, ആത്മാവാണ് ശരീരമെന്നുള്ള തെറ്റിദ്ധാരണകൊണ്ട്, ആത്മാവിനെ ശരീരമാകുന്ന വലക്കുള്ളില് ഒതുക്കി നിറുത്തുന്നു. തത്ഫലമായി ആത്മാവ് ശരീരമാകുന്ന തടവറയില് കര്മ്മശൃംഖലകൊണ്ട് ദൃഡമായി ബന്ധിക്കപ്പെട്ടു കിടക്കേണ്ടി വരുന്നു.
യഥാര്തത്തില് ബന്ധിപ്പെട്ടിട്ടില്ലെങ്കിലും
ബന്ധിക്കപ്പെട്ട തായി വിശ്വസിക്കുന്ന നളികശുകന്യായത്തിലെ തത്തയ്ക്ക് എപ്പോള്
വേണമെങ്കിലും പറന്നു പോകാം. എന്നാല് മിഥ്യാ ബോധം കൊണ്ട് അത് പറന്നു പോകാതെ അതിന്റെ
പിടി മുറുക്കുക മാത്രമാണ് ചെയ്യുന്നത്. അതുപോലെ, നിര്മ്മലമായ
ആത്മസ്വരൂപത്തിന്റെ മേല് പ്രകൃതിഗുണധര്മ്മങ്ങളെ അധ്യാസം ചെയ്യുന്നത് ആരാണോ, അവന് കല്പകാലതോളം
കര്മ്മങ്ങള് ചെയ്തുകൊണ്ട് കര്മ്മബന്ധത്തില് മുഴുകി കഴിയേണ്ടിവരുന്നു.
ബഡവാഗ്നി സമുദ്രത്തിനടിയില് സ്ഥിതി ചെയ്യുന്നെങ്കിലും
സമുദ്രം ആ അഗ്നിയോട് യാതൊരു ബന്ധവും പുലര്തുന്നില്ല. അതുപോലെ കര്മ്മങ്ങള്
അനുഷ്ടിക്കുമ്പോഴും കര്മ്മതിന്റെ കറ പുരളാതെ അകളങ്കിതരായിരിക്കുന്ന വ്യക്തികളെ
ഏതെല്ലാം ലക്ഷണങ്ങള് കൊണ്ട് തിരിച്ചറിയാന് കഴിയുമെന്നു ഞാന് നിന്നോടു പറയാം.
കര്മ്മബന്ധങ്ങളില് നിന്നു മോചിതനായ ഒരു മുക്ത പുരുഷനെ
നിസ്സന്ദേഹം നിരന്തരമായി ധ്യാനിക്കുകയാനെങ്കില് അപ്രകാരം ധ്യാനിക്കുന്നവനും
കര്മ്മബന്ധങ്ങളില് നിന്നു മോചിതനായിത്തീരും. നഷ്ടപ്പെട്ട ഒരു വസ്തു
ദീപപ്രകാശത്തില് തിരയുമ്പോള് അത് കണ്ടുകിട്ടുന്നു. നിര്മ്മലമായ ഒരു
മുഖക്കണ്ണാടിയില് നോക്കുമ്പോള് മുഖം വ്യക്തമായി തെളിഞ്ഞു കാണുന്നു.
നമുക്ക് നഷ്ടപ്പെട്ട സ്വസ്വരൂപ ജ്ഞാനത്തെ വീണ്ടെടുക്കണ
മെങ്കില് മഹാത്മാക്കളായവരെ തേടിപ്പിടിച്ച് അവരെ ദര്ശിക്കണം. മഹര്ഷിശ്രേഷ്ഠരായ അവരെ
സ്തുതിക്കുകയും അവരുടെ പുണ്യകഥകള് ശ്രവിക്കുകയും അവരുടെ ആദേശങ്ങള് അനുസരിക്കുകയും
വേണം.
കണ്ണിന്റെ ദൃശ്യശക്തി, നേത്രചര്മ്മാവരണം
കൊണ്ട് മറയ്ക്കപ്പെടാത്തതുപോലെ, കര്മ്മാനുഷ്ടാനങ്ങളില്
മുഴുകിയിരിക്കുമ്പോഴും തങ്ങള് ചെയ്യുന്ന ശുഭാശുഭ കര്മ്മങ്ങളാല്
ബന്ധിക്കപ്പെടാതെയിരിക്കുന്നവരുടെ ലക്ഷണങ്ങളെപ്പറ്റി ഞാന് വര്ണ്ണിക്കാം.
ശ്രദ്ധിച്ചു കേള്ക്കുക.
തുടരും)
No comments:
Post a Comment