ശ്രീമദ് ഭഗവദ്ഗീത-അദ്ധ്യായം-18 മോക്ഷ
സംന്യാസയോഗം-ശ്ളോകം-65
മന്മനാ ഭവ മദ്ഭക്തോ മദ്യാജീ മാം നമസ്കുരു
മാമേവൈഷ്യസി സത്യം തേ പ്രതിജാനേ പ്രിയോസി മേ
മാമേവൈഷ്യസി സത്യം തേ പ്രതിജാനേ പ്രിയോസി മേ
എന്നില്‍ മനസ്സുറപ്പിച്ച് എന്നെ ഭജിക്കൂ. എന്നെ
ഉദ്ദേശിച്ച് യാഗം ചെയ്യുകയും, നമസ്കരിക്കുകയും
ചെയ്യൂ. നീ എന്നെ പ്രാപിക്കുമെന്നു ഞാന്‍ സത്യമായി പ്രതിജ്ഞ ചെയ്യുന്നു. നീ
എനിയ്ക്ക് പ്രിയനാണ്.
പരമാത്മാവിനെ പരമലക്ഷ്യമായി കരുതുന്നവർ പരമാത്മാവിനെ
പ്രാപിക്കും. ഭഗവാന്റെ അരുളപ്പാടുകൾ സത്യമെന്നും ഭഗവത്ഭക്തിയുടെ ഫലമാണ് മുക്തി
എന്നും അറിയുന്നവർ ഭഗവാനെതന്നെ പരമലക്ഷ്യമായി കരുതണം.
അവിവേകിയായ ജീവന അബദ്ധധാരണകളിലും മിഥ്യാസങ്കല്പങ്ങളിലും
ആശയക്കുഴപ്പങ്ങളിലുംപെട്ട് സ്വയം കുടുങ്ങിയിരിക്കുകയാണ്. ആ കെട്ടുകളൊക്കെ
പൊട്ടിച്ച് നമുക്ക് സ്വതന്ത്രരാകണം. സർവ്വതന്ത്രസ്വതന്ത്രനായ പരമാത്മാവ് നമ്മുടെ
മനോബുദ്ധികളിൽ കുടുങ്ങിയപോലെയാണ് വർത്തിക്കുന്നത് . ആ കുടുക്ക് തീർക്കാനും
മനോബുദ്ധികളെ തന്നെ വിനിയോഗിക്കണം. ഒരാൾ തൻറെ മുറയിൽ കയറി കതകടച്ചാൽ
തടവിലായപോലെയായി. എന്നാൽ കതകു തുറന്നു പുറത്തു കടക്കാൻ അയാൾക്ക് സ്വാതന്ത്ര്യമുണ്ട്.
സകാമകർമ്മങ്ങൾ കൊണ്ടാണ് വാസനകൾ ഉണ്ടാകുന്നത്. നിഷ്കാമ കര്മ്മങ്ങല്കൊണ്ട് വേണം
വാസനകൾ തീര്ക്കാൻ. അതുകൊണ്ട് ഭഗവാൻ പറയുന്നു " മനസ്സ് എന്നിലുറപ്പിച്ചു
കർമ്മം ചെയ്യൂ. എനിക്കുവേണ്ടി അർപ്പണ ഭാവത്തോടെ കര്മ്മം ചെയ്യൂ. എല്ലാ കർമ്മങ്ങളും
യജ്ഞ ഭാവത്തിൽ എനിക്കർപ്പിച്ചുകൊണ്ട് ചെയ്യൂ.
ഈശ്വരനെ ഭക്തിഭാവത്തോടെ വണങ്ങുമ്പോൾ ഈശ്വരഗുണങ്ങൾ
ഭക്തനിലേക്ക് സംക്രമിക്കും. വെള്ളത്തെ പോലെതന്നെ ജ്ഞാനവും മുകളിൽനിന്ന്
കീഴൊട്ടൊഴുകുന്നു. വിനയമുള്ളവനെ ജ്ഞാനം ലഭിക്കുകയുള്ളൂ. അതിനാൽ പരമപ്രേമത്തോടെ
ഭഗവാനെ വണങ്ങണം. എന്നെ ഓർത്തുകൊണ്ട്, എന്നെ യജിച്ചുകൊണ്ട്, എനിക്ക് വണങ്ങി നിന്നാൽ
നീ എന്നിൽ എത്തി ചേരും എന്ന് ഭഗവാൻ അരുളിച്ചെയ്യുന്നു.
(തുടരും..)
No comments:
Post a Comment