ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം-14-ഗുണത്രയവിഭാഗയോഗം -
ശ്ളോകം-23
ഉദാസീനവദാസീനോ
ഗുണൈര്‍യോ ന വിചാല്യതേ
ഗുണാ വര്‍ത്തന്ത ഇത്യേവ
യോ വതിഷ്ഠതി നെങ്ഗതേ
ഗുണൈര്‍യോ ന വിചാല്യതേ
ഗുണാ വര്‍ത്തന്ത ഇത്യേവ
യോ വതിഷ്ഠതി നെങ്ഗതേ
ഇവന്‍ ഉദാസീനനെപ്പോലെ ഇരിക്കുനതുകൊണ്ട് സത്വര ജസ്തമോഗുണ
കാര്യങ്ങളായ സുഖദുഃഖാദികളില്‍ ചഞ്ചലിതനായിപ്പോക്കുന്നില്ല യോ, ഗുണങ്ങള്‍ അവയുടെ ധര്‍മ്മം
കാട്ടുന്നുവെന്നല്ലാതെ താന്‍ ഒന്നും ചെയ്യുന്നില്ലെന്ന വിവേകജ്ഞാനത്തോടെ ഏവന്‍
സ്ഥിരചിത്തനായി വര്‍ത്തിക്കുന്നുവോ, അവന്‍ ഗുണാതീതനത്രേ.
ഗുണങ്ങളും അതിന്‍റെ കാര്യങ്ങളും അവന്‍റെ തന്നെ
അംശമാണെന്നു അവന് അറിയാവുന്നതുകൊണ്ട് ഗുണാതീതന്‍റെ ചിത്തം ഒരിക്കലും ശാന്തത
ഭഞജിക്കുകയില്ല. അവന്‍റെ പ്രാരാബദ്ധം കൊണ്ട് അവന്‍ ദേഹത്തെ ധരിക്കാന്‍
ഇടയായതാണെന്നുള്ള ഉത്തമവിശ്വാസം അവനുണ്ട്. ആകയാല്‍ യാത്രാമദ്ധ്യേ വഴിയമ്പലത്തില്‍
താല്‍ക്കാലികമായി വിശ്രമിക്കുന്ന ഒരു പാന്ഥനെപ്പോലെ അവന്‍ ഉദാസീനനാണ്. ജയമോ
പരാജയമോ സംഭവിക്കാതെ, ജേതാവിനെയും
പരാജിതനെയും ഒരുപോലെ കാണുന്ന നിഷ്പക്ഷമായ ഒരു യുദ്ധഭൂമിപോലെയാണവന്‍. ഗുണങ്ങള്‍
അവനെ കൈവശപ്പെടുത്തു കയോ അവന്‍ ഗുണങ്ങളെ കൈവശപ്പെടുത്തുകയോ ചെയ്യുന്നില്ല.
ഗുണങ്ങളുടെ സ്വാധീന വലയത്തിലമര്‍ന്നു അവന്‍ കര്‍മങ്ങള്‍ ചെയ്യുകയോ, അവയെക്കൊണ്ട്
എന്തെകിലും കര്‍മ്മങ്ങള്‍ ചെയ്യിക്കുകയോ ചെയ്യുന്നില്ല. ദേഹത്തിലിരിക്കുന്ന
പ്രാണന്‍പോലെയോ, വീട്ടിലെത്തിയ
ഒരഥിതി പോലെയോ, പൊതുസ്ഥലത്ത്
നിലക്കുന്ന കൊടിമരം പോലെയോ, അവന്‍റെ
ചുറ്റുപാടും നടക്കുന്ന കാര്യങ്ങളില്‍ അവന്‍ നിരുത്സകനാണ്.
ഗുണാതീതനായ ഒരുവന്‍റെ സത്ത്വഗുണവാസനകള്‍ സല്ക്കര്‍മ്മങ്ങളില്‍
വ്യാപരിക്കുമ്പോഴും രജോഗുണവാസനകള്‍ രജോവിഷയങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴും
തമോഗുണവാസനകള്‍ മോഹത്തില്‍ മുഴുകിയിരിക്കുമ്പോഴും ഈ ഗുണധര്‍മ്മങ്ങളെല്ലാം
ജീവാത്മാവിന്‍റെ പ്രാഭവംകൊണ്ടാണ് നടക്കുന്നതെന്ന് അവന്‍ അറിയുന്നു. ഇതു, എല്ലാറ്റിനും
സാക്ഷിമാത്രമായിരിക്കുന്ന കര്‍മ്മസാക്ഷിയുടെ ശക്തികൊണ്ട് ലോകവ്യവഹാരങ്ങളെല്ലാം
നടക്കുന്നതുപോലെയാണ്. സാഗരത്തില്‍ വേലിയേറ്റമുണ്ടാകുന്നതും, ചന്ദ്രകാന്തക്കല്ലില്‍
നിന്ന് ജലം പൊടിയുന്നതും, കുമുദബാന്ധവന്‍റെ
പ്രതാപം തെളിയിക്കുന്നു. എന്നാല്‍ നിശാപതി ഇതിലൊന്നിലും പങ്കില്ലാതെ നിര്‍വ്വികാരനായി
നില്‍ക്കുകയാണ്. വായു ശക്തമായി വീശുമ്പോഴും നിശ്ച്ലമായിരിക്കുമ്പോഴും ആകാശം
അചഞ്ചലമായി നിലകൊളുന്നു. അതുപോലെ ഗുണങ്ങള്‍ കോലാഹലം സൃഷ്ടിക്കുമ്പോഴും ഗുണാതീതന്‍
അക്ഷോഭ്യനായിരിക്കും. അല്ലയോ അര്‍ജ്ജുന! ഗുണങ്ങളെ അതിക്രമിച്ച് കടന്ന ഒരുവന്‍റെ
ലക്ഷണങ്ങളാണ് ഞാന്‍ വിവരിച്ചത്. ഇനിയും അവന്‍റെ അനുഷ്ഠാനങ്ങള്‍ എന്തൊക്കെയാണെന്ന്
പറയാം.
തുടരും...
No comments:
Post a Comment