ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 56
ദുഃഖേഷ്വനുദ്വിഗ്‌ന മനാഃ സുഖേഷു വിഗതസ്പൃഹഃ
വീതരാഗഭയക്രോധഃ സ്ഥിതധീര്‍ മുനിരുച്യതേ
വീതരാഗഭയക്രോധഃ സ്ഥിതധീര്‍ മുനിരുച്യതേ
ദുഃഖത്തില്‍ ക്ഷോഭിക്കാത്തതും സുഖങ്ങളില്‍ കൊതിയില്ലാത്തതുമായ മനസ്സോടുകൂടിയവനായും കാമക്രോധങ്ങളെ അതിജീവിച്ചവനായും ഇരിക്കുന്ന മുനിയെ സ്ഥിതപ്രജ്ഞന്‍ എന്നു പറയുന്നു.
നാനാ പ്രകാരത്തിലുള്ള ദുഖത്തിലും കുണ്ഠിതപ്പെടാത്ത ചിത്തത്തോട് കൂടിയവനും കൂടുതൽ സുഖത്തിനായി ആഗ്രഹിച്ചു അതിൻറെ കുരുക്കിൽ പെടാത്തവനുമായ ഒരുവനിൽ കാമമോ ക്രോധമോ ഉണ്ടാവുകയില്ല. അവൻ ഭയത്തിൽ നിന്ന് മോചിതനായിരിക്കും. അവൻ എപ്പോഴും ആത്മസുഖത്തിൽ മുഴുകിയിരിക്കും. അവൻ പരിമിതികൾക്കും പ്രശസ്തിക്കും അതീതനായിരിക്കും. ഇപ്രകാരമുള്ള അവസ്ഥയിൽ സദാ സ്ഥിതിചെയ്യുന്ന ഒരു മുനിയെ സ്ഥിതപ്രജ്ഞൻ എന്നു പറയുന്നു.
ഈ സ്ഥിതിയിലെത്താന്‍ ആത്മബോധം മാര്‍ഗവും ഉപാധിയുമാകുന്നു.
(കാണുന്നതും കേള്‍ക്കുന്നതും സ്പര്‍ശിക്കുന്നതും എല്ലാം ബ്രഹ്മമായിട്ടുതന്നെ (മനുതേ കാണുന്നവന്‍ (അറിയുന്നവന്‍) മുനി അഥവാ ബ്രഹ്മനിഷ്ഠന്‍ എന്ന് ശ്രീശങ്കരാനന്ദസരസ്വതി.)
(കാണുന്നതും കേള്‍ക്കുന്നതും സ്പര്‍ശിക്കുന്നതും എല്ലാം ബ്രഹ്മമായിട്ടുതന്നെ (മനുതേ കാണുന്നവന്‍ (അറിയുന്നവന്‍) മുനി അഥവാ ബ്രഹ്മനിഷ്ഠന്‍ എന്ന് ശ്രീശങ്കരാനന്ദസരസ്വതി.)
(തുടരും.....)
No comments:
Post a Comment