ഉപനിഷത്ത് പഠനം
മുപ്പത്തിമൂന്നാം ദിവസം
ഈശാവാസ്യം
മുപ്പത്തിമൂന്നാം ദിവസം
ഈശാവാസ്യം
യത് കിംച ജഗത്യാം ജഗത് യത് യാതൊന്നുണ്ടോ? എവിടെ? ഈ ജഗത്തില്‍, ഈ ജഗത്തായി യാതൊന്നുണ്ടോ അതെല്ലാം തന്നെ ഈശാവാസ്യം. ഈശ്വരനാല്‍ ആവാസ്യം. ഈശ്വരനാണ്. ജഗത്ത് എന്നുപറഞ്ഞാല്‍ എന്താണ്? ജായതേ, ഗച്ഛതി, തിഷ്‌ഠതി ഇവ. ഉണ്ടായി, നിലനിന്ന്, ഇല്ലാതെയാകുന്നത്. അതില്‍നിന്നാണ് `ഗോഡ്' ഉണ്ടായത്. GOD (Generator, Organiser, Destroyer) അത് ത്രിമൂര്‍ത്തി സങ്കല്‌പം. ബ്രഹ്മാ വിഷ്‌ണു മഹേശന്‍. ജഗത്ത് എന്നാല്‍ ഉണ്ടായി, നിലനിന്ന്, ഇല്ലാതെയാകുന്നത്. ഇതൊരു തോന്നല്‍ പ്രക്രിയയാണ്. എന്തൊക്കെയാണോ ഈ വിശ്വത്തില്‍, പ്രപഞ്ചത്തിലൊരു സ്ഥൂലവും സൂക്ഷ്‌മവുമായ ഒരു തലമുണ്ട്.
മൈക്ക് എന്നുപറയുന്നത് സ്ഥൂലരൂപമാണ്. എന്നാല്‍ ഇതിന് സൂക്ഷ്‌മരൂപത്തില്‍ ഒരു നിലനില്‌പ്പുണ്ട്. അതിനെ മൈക്ക് എന്ന് നാം പറയില്ല. അതുപോലെ ഈ വിശ്വത്തിലോരോന്നും. നമ്മുടെ കഴുത്തിലും കയ്യിലും കാതിലുമൊക്കെ ഇരിക്കുന്നവയെ വള, മാല, കമ്മല്‍, മോതിരം എന്നൊക്കെ പറയും. അത് സ്ഥൂലരൂപത്തിലാണ്. സൂക്ഷ്‌മരൂപത്തില്‍ എന്താണ്? സ്വര്‍ണ്ണം. ഇങ്ങനെ സ്ഥൂലരൂപത്തിലും സൂക്ഷ്‌മരൂപത്തിലും. ഈ ഉപനിഷത്തിന്റെ, അവതരണം എന്നുപറഞ്ഞുകഴിഞ്ഞാല്‍ അതിഗംഭീരമാണ്. ഇതാണ് നാം പഠിക്കേണ്ടത്. ഉപനിഷത്തിന്റെ അവതരണം അങ്ങിനെയാണ്. അതായത് വക്കീല്‍മാരൊക്കെ ചില ജഡ്‌ജ്‌മെന്റ് കൊണ്ടുവരും. ആ ജഡ്‌ജ്‌മെന്റ് വായിച്ചുകഴിഞ്ഞാല്‍ പിന്നെ ഒരു കോര്‍ട്ടിലും പോവാന്‍ പറ്റില്ല. ഒരു സുപ്രീംകോര്‍ട്ടില്‍ പോയാലും അനങ്ങില്ല എന്ന് പറയാം. കാരണം ആ ജഡ്‌ജ്‌മെന്റ് അങ്ങിനെയാണ്. ഒരു പൊടി അനക്കാന്‍ പറ്റില്ല. നിങ്ങളെന്ത് തല കുത്തിനിന്നാലും. അങ്ങനെയുള്ള ജഡ്‌ജ്‌മെന്റ് ആയിരിക്കും. അതേപോലെയുള്ള ജഡ്‌ജ്‌മെന്റ് ആണ് ഇവരുടേത്. ജഗത്യാം ജഗത് യത് കിംച ജഗത് അസ്‌തി ഈ വിശ്വത്തില്‍ നാം സ്ഥൂലരൂപത്തില്‍ കാണുന്ന, എന്നാല്‍ നമ്മുടെ നഗ്നനേത്രങ്ങള്‍ക്ക് വിധേയമല്ലാത്ത യാതൊക്കെയുണ്ടോ അതെലാലം. പഞ്ചഭൂതങ്ങളെല്ലാം നമ്മുടെ നഗ്നനേത്രങ്ങള്‍ക്ക് വിധേയമല്ല. ആകാശത്തെ നാം കാണില്ല. ആകാശം എന്ന് പറഞ്ഞാല്‍ നാം മുകളില്‍ കാണുന്നതല്ല ആകാശം. ആകാശം എന്നുപറയുന്നത് സ്‌പേസ് ആണ്. സ്‌പേസ് നാം കാണുന്നുണ്ടോ? ഇല്ല. പിന്നെ എന്താണ് കാണുന്നത്? വസ്‌തുക്കളെയാണ് കാണുന്നത്.
പ്രകാശത്തെ നാം കാണുന്നുണ്ടോ? ഇല്ല. പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ വസ്‌തുക്കളെ കാണുന്നു. വായുവിനെ കാണുന്നുണ്ടോ? ഇല്ല. വായുവിന്റെ സാന്നിധ്യത്തില്‍ ചില വസ്‌തുക്കളുടെ ചലനം നാം അറിയുന്നു. എന്നിട്ട് നാം അനുമാനിക്കുന്നു. വായു ഉണ്ട് എന്ന്. ഇങ്ങനെ നമുക്ക് കാഴ്‌ചക്ക് വിധേയമല്ലാത്ത, ബുദ്ധികൊണ്ട് കാണുന്നതും എല്ലാറ്റിനേയും ചേര്‍ത്താണ് ഋഷി ജഗത്യാം ജഗത് യത് കിം ച ജഗത് അസ്‌തി ഇദം സര്‍വ്വം ഈശാവാസ്യം എന്നു
പറഞ്ഞത്. ഇത് നമ്മുടെ ഉള്ളിലേക്ക് വളരെ ആഴത്തില്‍ ഇറങ്ങിചെല്ലണം. തേന അതുകൊണ്ട് ഈശ്വരന്‍ ആണ് ഈ പ്രപഞ്ചം എന്നുള്ളതുകൊണ്ട്. ഈശ്വരന്‍ വസ്‌തുക്കളിലാണോ, മറിച്ച് വസ്‌തുക്കള്‍ ഈശ്വരനിലാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം
ഇതാണ്. ഈശ്വരന്‍ വസ്‌തുക്കളിലുമില്ല. വസ്‌തുക്കള്‍ ഈശ്വരനിലുമില്ല. മറിച്ച് ഈശാവാസ്യമിദം സര്‍വ്വം എന്നുതന്നെയാണ്. എന്നുപറഞ്ഞാല്‍ ഈശ്വരന്‍ മാത്രമേ ഉള്ളൂ.
ഈശ്വരനാണ് ഈ വിശ്വമായി ഇരിക്കുന്നത് എന്നുള്ളതുകൊണ്ട് ത്യക്തേന ത്യജിച്ചുകൊണ്ട്, ഉപേക്ഷിച്ചുകൊണ്ട് ഭുഞ്‌ജീഥാഃ അനുഭവിച്ചാലും. അപ്പോഴാണ് നമ്മുടെ ചോദ്യം ഉണ്ടായത്. ഈ വിശ്വത്തില്‍ പൂര്‍ണ്ണമായി ഈശ്വരന്‍ മാത്രമേ ഉള്ളൂ എന്ന് നാം അംഗീകരിക്കുകയും, ഒപ്പം ഈശ്വരനല്ലാത്ത എന്തിനോ ഒന്നിനെ തിരസ്‌കരിക്കാനും, ഉപേക്ഷിക്കാനും പറയുന്നുവല്ലോ ഋഷി, ഇതിലൊരു കോണ്‍ട്രഡിക്ഷനില്ലേ?. ഇത്തരത്തിലുള്ള ഒരു ചിന്ത നമ്മുടെ മനസ്സില്‍ സ്വാഭാവികമായി കടന്നുവെന്നിരിക്കട്ടെ. നാം ധന്യരായി. ഉപനിഷത്ത് അങ്ങനെയാണ് നമ്മെ കൊണ്ടുപോകുന്നത്.

(തുടരും.....)
No comments:
Post a Comment