Tuesday, 29 April 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 68

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 68
തസ്മാദ്‌യസ്യ മഹാബാഹോ നിഗൃഹീതാനി സര്‍വശഃ
ഇന്ദ്രിയാണീന്ദ്രിയാര്‍ഥേഭ്യഃ തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ.
ആയതിനാല്‍, ഹേ മഹാബാഹുവായ അര്‍ജുനാ, യാതൊരുവന്റെ ഇന്ദ്രിയങ്ങള്‍, ഒരു വിധത്തിലുള്ള ലൗകികസുഖഭോഗങ്ങളിലേക്കും അവനെ ബലമായി വലിച്ചുകൊണ്ടുപോകാത്തവിധം നിയന്ത്രിതങ്ങളായിരിക്കുന്നുവോ അവന്റെ ബുദ്ധി ഉറച്ചതാകുന്നു.
(പുറത്തെ ശത്രുക്കളെ നേരിടാനുള്ള സാമര്‍ഥ്യംതന്നെയാണ് സ്വന്തം ഇന്ദ്രിയങ്ങളെ കൈകാര്യംചെയ്യാനും ആവശ്യം എന്നു ബോധ്യപ്പെടുത്താനാണ് മഹാബാഹോ എന്ന സംബോധനം.)
അല്ലയോ അര്‍ജ്ജുനാ, ഇന്ദ്രിയങ്ങള്‍ ഒരുവന്റെ പൂര്‍ണ്ണനിയന്ത്രണത്തിലാ കുന്നതിനേക്കാള്‍ കൂടുതല്‍ ഉത്ക്കര്‍ഷം മറ മറ്റെന്തു കൊണ്ടാണ് ഉണ്ടാവുക? ഒരു ആമ അതിന്റെ അവയവങ്ങള്‍ ഇച്ഛാനുസരണം പുറത്തേക്ക് നീട്ടുകയും അകത്തേക്ക് വലിക്കുകയും ചെയ്യുന്നതുപോലെ, ഒരുവന്റെ ഇന്ദ്രിയങ്ങള്‍ അവന്‌ പൂര്‍ണ്ണമായി വശഗമായിരിക്കുകയും അവന്റെ ഇച്ഛയ്ക്കൊപ്പം പ്രവര്‍ത്തുക്കുകയും ചെയ്‌താല്‍ അവന്റെ പ്രജ്ഞ പ്രതിഷ്ഠിതമാണ്. പരിപൂര്‍ണ്ണതയിലെത്തിയ ഒരുവനെ തിരിച്ചറിയുന്നതിനുള്ള നിഗൂഢമായ ഒരു ലക്ഷണം ഇനി ഞാന്‍ പറയ‍ാം, കേട്ടോള്ളൂ.
(പുറത്തെ ശത്രുക്കളെ നേരിടാനുള്ള സാമര്‍ഥ്യംതന്നെയാണ് സ്വന്തം ഇന്ദ്രിയങ്ങളെ കൈകാര്യംചെയ്യാനും ആവശ്യം എന്നു ബോധ്യപ്പെടുത്താനാണ് മഹാബാഹോ എന്ന സംബോധനം.)
(തുടരും.....)

No comments:

Post a Comment