Sunday, 20 April 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 54

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 54

അര്‍ജുന ഉവാച:
സ്ഥിതപ്രജ്ഞസ്യ കാ ഭാഷാ സമാധിസ്ഥസ്യ കേശവ!
സ്ഥിതധീഃ കിം പ്രഭാഷേത കിമാസീത വ്രജേത കിം?

അല്ലയോ കേശവാ, സമാധിയിലിരിക്കുന്ന സ്ഥിതപ്രജ്ഞന്റെ ലക്ഷണമെന്താണ്? സ്ഥിതപ്രജ്ഞന്‍ എങ്ങനെ സംസാരിക്കുന്നു? എങ്ങനെ ഇരിക്കുന്നു? എങ്ങനെ നടക്കുന്നു?

അര്‍ജ്ജുനന്‍ കൃഷ്ണനോട് ചോദിച്ചു: അല്ലയോ കാരുണ്യമൂര്‍ത്തേ! ഞാന്‍ ഇതേപ്പറ്റി ചില സംശയങ്ങള്‍ ചോദിക്കുകയാണ്. ദയവായി മറുപടി പറഞ്ഞാലും.

ഇതു കേട്ടപ്പോള്‍ ഭഗവാന്‍ കൃഷ്ണന്‍ അത്യന്തം ആമോദത്തോടെ അരുള്‍ ചെയ്തു: അര്‍ജ്ജുനാ, നിന്റെ മനസ്സിലുള്ള ഏത് ചോദ്യവും നിര്‍ബ്ബാധം ചോദിച്ചുകൊള്ളുക.

അര്‍ജ്ജുനന്‍ ചോദിച്ചു: അല്ലയോ കൃഷ്ണാ, സ്ഥിതപ്രജ്ഞനെന്നു വിളിക്കാവുന്നതാരെയാണ്? എങ്ങനെയാണ് അദ്ദേഹത്തെ അറിയുന്നത്? അദ്ദേഹത്തിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്? അദ്ദേഹം ആവിര്‍ഭവിക്കുന്നത് എപ്രകാരമാണ്? അദ്ദേഹത്തെ തിരിച്ചറിയുന്ന അടയാളങ്ങള്‍ എന്തൊക്കെയാണ്? സമാധിസുഖം നിരന്തരമായി അനുഭവിക്കുന്ന ഒരുവന്‍ ഏത് ഭാവത്തിലാണ് ഇരിക്കുന്നത്? അല്ലയോ ശ്രീകാന്തനായ ഭഗവാനേ, ഇതേപ്പറ്റിയെല്ല‍ാം എനിക്ക് പറഞ്ഞുതന്നാലും.

അപ്പോള്‍ പരമമായ പരാശക്തിയുടെ അവതാരവും പതിനാറു ലക്ഷണ ങ്ങളുടെയും ദിവ്യമാഹാത്മ്യംകൊണ്ട് പരിലസിക്കുന്നവനുമായ ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞു.
(തുടരും.....)

No comments:

Post a Comment