Sunday, 20 April 2014

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 53

ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 53

ശ്രുതിവിപ്രതിപന്നാ തേ യദാ സ്ഥാസ്യസി നിശ്ചലം
സമാധാവചലാ ബുദ്ധി സ്തദാ യോഗമവാപ്‌സ്യസി

ലൗകികമായും വൈദികമായുമുള്ള അനേകപാഠങ്ങള്‍ കേട്ടതിനാല്‍ കലങ്ങിയിരിക്കുന്ന (ഇളകിയിരിക്കുന്ന) നിന്റെ ബുദ്ധി (അന്തഃകരണം) എപ്പോഴാണ് അചഞ്ചലമായി പരമാത്മാവില്‍ നിലനില്‍ക്കുന്നത്, അപ്പോള്‍ നീ യോഗത്തെ പ്രാപിക്കും.

അപ്പോൾ വിഷയസുഖങ്ങളുടെ പിന്നാലെ അലഞ്ഞു നടക്കുന്ന നിൻറെ മനസ്സ് ആത്മാവിൻറെ ധ്യാനത്തിൽ ഉറച്ചു നില്ക്കുന്നു. ധ്യാനാനന്ദത്തിൽ മനസ്സ് സുസ്ഥിരമാകുമ്പോൾ ഈ യോഗത്തെ - വിവേകം കൊണ്ടുണ്ടായ പ്രജ്ഞയാകുന്ന സമാധിയെ - പ്രാപിക്കും
(തുടരും.....)

No comments:

Post a Comment