ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 52
യദാ തേ മോഹകലിലം ബുദ്ധിര്‍വ്യതിതരിഷ്യതി
തദാ ഗന്താസി നിര്‍വേദം ശ്രോതവ്യസ്യ ശ്രുതസ്യ ച
തദാ ഗന്താസി നിര്‍വേദം ശ്രോതവ്യസ്യ ശ്രുതസ്യ ച
എപ്പോഴാണോ നിന്റെ ബുദ്ധി, ദേഹമാണ് ആത്മാവെന്ന അജ്ഞാനദോഷത്തെ കടക്കുന്നത്, അപ്പോൾ നീ ഇതുവരെ കേട്ട വേദാർത്ഥത്തിലും ഇനി കേൾക്കേണ്ടാതായിട്ടുള്ളതിലും വിരക്തി കൈവന്നവനായിത്തീരും.(നിന്നെ സംബന്ധിച്ചിടത്തോളം അവ അപ്രസക്തമായി ഭവിക്കും).
നിൻറെ മനസ്സിലുള്ള വിഭ്രാന്തി ഒഴിവാക്കി വൈരഗ്യത്തിന് സ്ഥാനം നൽകുമ്പോൾ നീ ഈ അവസ്ഥയിൽ എത്തിച്ചേരും. അപ്പോൾ നിനക്കു നിർമ്മലവും അഗാധവുമായ ആത്മജ്ഞാനം കരഗതമാവുകയും നിൻറെ മനസ്സ് സ്വയമേവ അനാസക്തമാവുകയും ചെയ്യും.
(ബുദ്ധിക്കും മേലെയാണ് ആത്മാനുഭവം എന്ന് വഴിയേ പറയും. എല്ലാ അറിവും ആ അനുഭവം കാ പിടിക്കുന്നതിനുള്ള പൂ മാത്രമാണ്. ആ കാ പിടിച്ചാല്‍ പൂവിന് കൊഴിയാം. ലക്ഷ്യം യോഗമാണ്. യോഗം എന്നു പറയുന്നത് പ്രപഞ്ചത്തിന്റെ അടിസ്ഥാനശ്രുതിയുമായി സമരസപ്പെടലാണ്; യോജിക്കലാണ്. ആദ്ധ്യാത്മവിദ്യ എന്തെന്നറിയാനും വശമാക്കാനും ഗീതോപദേശം ഒന്നു മാത്രം മതി -മറ്റ് ശ്രുതിസ്മൃതികളൊന്നും വേണമെന്നില്ല-എന്ന് സൂചിപ്പിക്കുന്നു. പ്രമാണപാഠങ്ങളുടെ ആധിക്യം സഹായത്തിലേറെ ശല്യമാണാകുക എന്നുകൂടി ഇതില്‍ സൂചനയുള്ളത് ഇനി വിസ്തരിക്കുന്നു).
(തുടരും.....)
No comments:
Post a Comment