ശ്രീമദ് ഭഗവദ്ഗീത - അദ്ധ്യായം -2 സാംഖ്യയോഗം - ശ്ളോകം 49
ദൂരേണ ഹ്യവരം കര്‍മ ബുദ്ധിയോഗാദ്ധനഞ്ജയ
ബുദ്ധൌ ശരണമന്വിച്ഛ കൃപണാഃ ഫലഹേതവഃ
ബുദ്ധൌ ശരണമന്വിച്ഛ കൃപണാഃ ഫലഹേതവഃ
ഹേ അര്‍ജുനാ, (ഫലാഫലങ്ങള്‍ സമമായി കാണുന്ന) ബുദ്ധി പുലര്‍ത്താതെ ചെയ്യുന്ന കാമ്യകര്‍മം (സമത്വ) ബുദ്ധിയോടുകൂടിയ കര്‍മ്മത്തെക്കാള്‍ നികൃഷ്ടംതന്നെയാണ്. അതിനാല്‍ (സമത്വ) ബുദ്ധിയെ ശരണം പ്രാപിക്കുക. ഫലം മുന്‍കൂട്ടി നിശ്ചയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അറിവില്ലാത്തവരാണ്.
മനസ്സിന്റെ ചപലവികാരങ്ങൽക്കടിമപ്പെട്ടു ജീവിക്കുന്നവർക്ക് ഒരിക്കലും ശാന്തി കിട്ടില്ല. ഫലാകാംക്ഷ അവരെ എപ്പോഴും അലട്ടിക്കൊണ്ടിരിക്കും. ദയനീയ മാണവരുടെ നില. കാരണം, അവരുടെ സകാമകർമ്മങ്ങൾ പുതിയ വാസനകൾ ഉള്ളിൽ സൃഷ്ടിച്ച് ആത്മസ്വരൂപത്തെ മറക്കുന്ന അജ്ഞാന ഭിത്തിക്ക് ഘനം കൂട്ടുകയാണ് ചെയ്യുന്നത് . നിഷ്കാമകർമ്മമാകട്ടെ, പുതിയ വാസനകൾ ഉളവാകുകയില്ലെന്നു മാത്രമല്ല, പഴയവയെ ക്ഷയിപ്പിക്കുകയും ചെയ്യും. അതിനാൽ ഫലം ഉദ്ദേശിച്ച് കർമ്മം ചെയ്യുന്നവരെ "കൃപണൻ" (ദയനീയൻ) എന്ന് ഭഗവാൻ വിശേഷിപ്പിച്ചിരിക്കുന്നു.
ജീവിത വിജയത്തിൻറെ രഹസ്യമാണ് ഭഗവാൻ ഇവിടെ പ്രദിപാദിച്ചിരിക്കുന്നത് . ഈ മാർഗ്ഗനിർദ്ദേശം കൈകൊണ്ടാൽ ജീവിതത്തിലെ പരാജയങ്ങൾ ഒഴിവാക്കാം എന്ന് സൂചിപ്പിക്കുന്നു.
(അറിവിന്റെ ശുദ്ധികൊണ്ട് കര്‍മശുദ്ധിയും കര്‍മശുദ്ധികൊണ്ട് അറിവിന്റെ ശുദ്ധിയും വര്‍ധിക്കുന്നു. സാംഖ്യവും യോഗവും രണ്ടല്ലെന്നു വഴിയേ തെളിച്ചു പറയുന്നുമുണ്ട്).
(തുടരും.....)
No comments:
Post a Comment